KERALA PRIVATE PRIMARY HEADMASTERS ASSOCIATION



SAHITHAM : HM LOGIN


⬛     സഹിതം ഡാഷ്ബോർഡിൽ പ്രവേശിച്ച് STUDENTS എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.



കഴിഞ്ഞവർഷത്തെ കുട്ടികളെ പുതിയ ക്ലാസിലേക്ക് ഡിവിഷനിലേക്ക് പ്രമോട്ട് ചെയ്യുന്നതിന് സ്റ്റുഡൻറ് ലിസ്റ്റ് എന്നതിൽ കഴിഞ്ഞ വർഷത്തെ ക്ലാസ്, അക്കാദമിക്ക് ഇയർ എന്നിവ തിരഞ്ഞെടുത്തതിനു ശേഷം Class Promotion എന്നതിൽ ക്ലിക്ക് ചെയ്യുക.



തുടർന്ന് തുറന്നുവരുന്ന ജാലകത്തിൽ ഈ വർഷത്തെ ക്ലാസും കാണിക്കും എല്ലാ  കുട്ടിയുടെയും ഡിവിഷൻ സെലക്റ്റ് ചെയ്ത് നൽകി Proceed ബട്ടൺ ക്ലിക്ക് ചെയ്യുക.   Confirm Student Promotion എന്നതിൽ Confirm Promotion നൽകുക.   




⬛     ഇത്തരത്തിൽ ഓരോ ക്ലാസിന്റെയും പ്രൊമോഷൻ പൂർത്തീകരിച്ച് ഓരോ കുട്ടിയും ഈ വർഷം പഠിക്കുന്ന ക്ലാസും ഡിവിഷനും കൃത്യതപ്പെടുത്തുക

⬛       ഈ വർഷം പുതുതായി വന്ന ഒന്നാം ക്ലാസ് കുട്ടികളെ ആഡ് ചെയ്യുന്നതിനായി ക്ലാസ്സ് ഈ വർഷത്തെ ഡിവിഷൻ എന്നിവ സെലക്ട് ചെയ്തതിനു ശേഷം Sync from Sampoornaഎന്നതിന് ചുവടെയുള്ള സെലക്ട് ക്ലാസ് എന്നതിൽ നിന്ന് ഒന്നാം ക്ലാസ് സെലക്ട് ചെയ്ത് തൊട്ടടുത്തുള്ള Sync Now എന്ന നീല ബട്ടൻ ക്ലിക്ക് ചെയ്യുക.കുട്ടികൾ ഈ വർഷത്തെ ഒന്നാം ക്ലാസിലേക്ക് വന്നതായി കാണാം. ആവശ്യമെങ്കിൽ Action എന്നതിൽ ക്ലിക്ക് ചെയ്തു ഡിവിഷനും ക്രമീകരിക്കാവുന്നതാണ്.



⬛      കുട്ടികളെ മറ്റു വിദ്യാലയത്തിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് വേണ്ടി  സഹിതം ഡാഷ്ബോർഡിൽ പ്രവേശിച്ച്  STUDENTS സെലക്ട് ചെയ്തു മാനേജ് സ്റ്റുഡൻറ് എന്നതിൽ സ്റ്റുഡൻറ് ലിസ്റ്റിൽ ഏത് ക്ലാസ്, ഏത് ഡിവിഷനിൽ നിന്നാണ് ട്രാൻസ്ഫർ ആയത് എന്ന് സെലക്ട് ചെയ്യുക. 

തുടർന്ന് വലതുവശത്തുള്ള  School Transfer എന്നതിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് ദൃശ്യമാകുന്ന  വിൻഡോയിൽ ജില്ലയും ട്രാൻസ്ഫർ ആയ സ്കൂളും സെലക്ട് ചെയ്യുക. അതിനടിയിലുള്ള Proceed ബട്ടൺ ക്ലിക്ക് ചെയ്യുക. 

Are you sure?എന്നതിന് Yes Transfer it എന്ന് നൽകുക.






⬛      കുട്ടികളുടെ 2026 -2 7 വർഷത്തെ നിലവാരം രേഖപ്പെടുത്തുന്നതിന് അധ്യാപകർക്ക് നിശ്ചിത എണ്ണം കുട്ടികളെ അസൈൻ ചെയ്തു നൽകേണ്ടതുണ്ട്. അതിനായി Mentor Mentee Mapping  എന്നതിൽ ക്ലിക്ക് ചെയ്യുക.  

 

         

      തുറന്നു വരുന്ന വിൻഡോയിൽ ഇടതുവശത്തായി അധ്യാപകരുടെ ലിസ്റ്റ് കാണാം .  തുടർന്നു  ക്ലാസ് ഡിവിഷൻ എന്നിവ സെലക്ട് ചെയ്യുക  Student List എന്നതിൽ ആ ക്ലാസിലെ കുട്ടികളുടെ പേര് വിവരം  ദൃശ്യമാകും .

         നിശ്ചയിക്കുന്ന അധ്യാപകന്റെ പേരിന്  വലതുവശത്തുള്ള    >  ആരോ ബട്ടണിൽ ക്ലിക്ക് ചെയ്യുക ആ അധ്യാപികയുടെ പേര്  Mentor എന്ന കോളത്തിലേക്ക് മാറിയതായി കാണാവുന്നതാണ് .

        സ്റ്റുഡൻറ് ലിസ്റ്റിൽ നിന്നും ആഡ് ചെയ്യേണ്ട കുട്ടികളെ < ആരോ മാർക്ക് ബട്ടൺ ഉപയോഗിച്ച് Mentees എന്ന കോളത്തിലേക്ക് സെലക്ട് ചെയ്യാവുന്നതാണ്. സ്റ്റുഡൻറ് ലിസ്റ്റ് എന്നതിന് ചേർന്നുള്ള   <  ആരോ ക്ലിക്ക് ചെയ്താൽ മുഴുവൻ കുട്ടികളും ആ ടീച്ചർക്ക് അസൈൻ ചെയ്തു നൽകാനും കഴിയും. 

  


⬛     MONITOR എന്നതിൽ ക്ലിക്ക് ചെയ്തു അധ്യാപകരെ സെലക്ട് ചെയ്താൽ, ആ അധ്യാപകർ കുട്ടികളുടെ   വിവരങ്ങൾ ചേർത്തിട്ടുള്ളത് കാണാവുന്നതാണ്.

 


.⬛       പേരെൻറ് ലോഗിൻ ആക്റ്റിവിറ്റി മോണിറ്റർ ചെയ്യാനും അപ്രൂവ് ചെയ്യാനും ഇവിടെ സാധ്യമാണ് 



 

MPJ 2


**********************************************************