KERALA PRIVATE PRIMARY HEADMASTERS ASSOCIATION






പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി  സംസ്ഥാനത്തെ 1,00,000/- രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ളതും 1000 സ്ക്വയർ ഫീറ്റ് വരെ മാത്രം വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളിലെ ഗവ/ എയ്‌ഡഡ്/ ടെക്നിക്കൽ/ സ്പെഷ്യൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിലുള്ള വീടിനോടൊപ്പം പഠനമുറി നിർമ്മിക്കുന്നതിന് 2,00,000/- രൂപ ധനസഹായം അനുവദിക്കുന്നുണ്ട്.

⬛  പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ധനസഹായ തുക

15%, 30%, 40%, 15% എന്ന നിരക്കിൽ നാല് ഗഡുക്കളായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുവഴി വിതരണം ചെയ്യുന്നു.

⬛  പ്രസ്തുത തുക ഉപയോഗിച്ച് 120 സ്ക്വയർ ഫീറ്റ് റൂം നിർമ്മിച്ച് മേൽക്കുര കോൺക്രീറ്റ് ചെയ്യുന്നതിനും ചുവരുകൾ പ്ലാസ്റ്ററിംഗ് നടത്തുന്നതിനും തറ ടൈൽ പാകുന്നതിനും വാതിലും ജനലുകളും പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഭിത്തിഅലമാരയും സ്ഥാപിക്കുന്നതിനും വൈദ്യുതീകരിച്ച് ലൈറ്റ്, ഫാൻ എന്നിവ സ്ഥാപിക്കുന്നതിനുമാണ് പദ്ധതി വ്യവസ്ഥ ചെയ്യുന്നത്.

⬛  നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർമാർ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം അനുവദിക്കേണ്ടതാണ്.

⬛  പഠനമുറി നിർമ്മാണ ധനസഹായ പദ്ധതി നടപ്പിലാക്കുന്നതിന് നിലവിലുളള സർക്കാർ ഉത്തരവുകളിലെ നിബന്ധനകളും വ്യവസ്ഥകളും കർശനമായി പാലിക്കേണ്ടതാണ്. പദ്ധതി നടപ്പിലാക്കുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

അർഹതാ മാനദണ്ഡങ്ങൾ

1. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാന പരിധി

2. സർക്കാർ, എയ്‌ഡഡ്, സ്പെഷ്യൽ, ടെക്നിക്കൽ, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾ

3. 1000 സ്ക്വയർ ഫീറ്റ് വരെ മാത്രം വിസ്തീർണ്ണമുള്ള വീടുകൾ

4. വകുപ്പിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവർ.

മുൻഗണനാ മാനദണ്ഡം

1. 12-ാ ം ക്ലാസിൽ പഠിക്കുന്നവർ

2. ഒരു കിടപ്പുമുറി മാത്രമുള്ള വീടുള്ളവർ

3. വിധവ/ വിഭാര്യൻ നയിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾ

4. മാരകമായ രോഗം ബാധിച്ച രക്ഷിതാക്കൾ ഉള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾ

5. ഒന്നിലധികം പെൺകുട്ടികൾ വിദ്യാർത്ഥികളായുള്ള കുടുംബം

6. വരുമാനം കുറവുളളവർ

പഠനമുറി സെപെസിഫിക്കേഷൻസ്

1. 120 സ്ക്വയർ ഫീറ്റ് റൂം (120 സ്ക്വയർ ഫീറ്റിൽ പഠനമുറി നിർമ്മിക്കുന്നതിന് ആവശ്യമുള്ള സ്ഥല സൌകര്യമില്ലാത്ത സാഹചര്യങ്ങളിൽ ഏറ്റവും കുറഞ്ഞത് 100 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പട്ടികജാതി വികസന ഓഫീസറുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ പഠനമുറി നിർമ്മിക്കുന്നതിന് അനുമതി നൽകാവുന്നതാണ്.)

2. കോൺക്രീറ്റ് ചെയ്ത മേൽക്കൂര, ചുവരുകളുടെ പ്ലാസ്റ്ററിംഗ് ടൈൽ പാകിയ തറ

3. വാതിലും ജനലുകളും സ്ഥാപിക്കേണ്ടതാണ്

4. പുസ്തകം സൂക്ഷിക്കുന്നതിനുള്ള ഭിത്തി അലമാര 2 കുട്ടികൾക്ക് ആവശ്യമുളളത്)

5. വൈദ്യുതീകരിച്ച് ലൈറ്റ്, ഫാൻ എന്നിവ സ്ഥാപിക്കൽ


മറ്റു നിർദ്ദേശങ്ങൾ

1. ധനസഹായതുക നടത്തേണ്ടതാണ്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം

2. കൈവശഭൂമി പണയപ്പെടുത്തിയ കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് താമസ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകാവുന്നതാണ്.

3. പഠനമുറി നിർമ്മിക്കുന്നതിന് ഭൂമിയുടെ അളവ് കുറവുള്ള സ്ഥലപരിമിതിയുള്ള കേസുകളിൽ മാത്രം നിലവിലുള്ള വീടിൻ്റെ മുകളിൽ പഠനമുറി നിർമ്മിക്കുന്നതിന് അനുയോജ്യമാണെന്ന് ഉറപ്പു വരുത്തി ധനസഹായം നൽകാവുന്നതാണ്.

4. ധനസഹായം ലഭിക്കുന്നതിലേക്ക് എസ്റ്റിമേറ്റ്, പ്ലാൻ, വാല്യൂവേഷൻ എന്നിവ ഗുണഭോക്താക്കൾ സമർപ്പിക്കേണ്ടതില്ല.

5. പരാമർശം (4), (5) ഉത്തരവിലെ വ്യവസ്ഥകൾ പൂർണ്ണമായും പാലിച്ച് പദ്ധതി നടപ്പിലാക്കേണ്ടതാണ്.

6. പത്രപ്പരസ്യത്തിലൂടെ അപേക്ഷ ക്ഷണിച്ച് മുൻഗണനാക്രമം പാലിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 19/10/2026







  Appication

 Circular 

Govt.Order

MPJ 2