സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബാദ്ധ്യത തുക ഒടുക്കേണ്ട ശീർഷകങ്ങൾ ചുവടെ കൊടുക്കുന്നു. CLICK & READ CIRCULAR
മുൻ വർഷങ്ങളിലെ ബാദ്ധ്യത
▶️ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിലെ ബാദ്ധ്യത തുക 2202-01-911-99-ROP ശീർഷകത്തിലാണ് ഒടുക്കേണ്ടത്.
നടപ്പ് വർഷത്തെ ബാദ്ധ്യത
▶️ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടപ്പ് വർഷത്തെ മെറ്റീരിയൽ കോസ്റ്റ്, സപ്ലിമെൻ്ററി നുട്രീഷൻ, അരിയുടെ വില, എം.എം.ഇ ഇനങ്ങളിൽ ബാദ്ധ്യതയായി കണ്ടെത്തുന്ന തുകകൾ ചുവടെ ചേർത്തിട്ടുള്ള ശീർഷകങ്ങളിലാണ് ഒടുക്കേണ്ടത് .
****************************
▶️ https://etr5.treasury.kerala.gov.in/ എന്ന website ൽ ലോഗിൻ ചെയ്യുക.
▶️ TR5 demand ജനറേറ്റ് ചെയ്യുക
eTR5 ജനറേറ്റ് ചെയ്യപ്പെടുകയും, eTR നമ്പർ, തുക, തീയതി എന്നിവ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് സന്ദേശമായി അയയ്ക്കുകയും ചെയ്യും.
▶️ Pay In Slip ജനറേറ്റ് ചെയ്യുക. നേരിട്ട് സ്വീകരിച്ച തുകയ്ക്കുള്ള പേ-ഇൻ സ്ലിപ്പ് തയ്യാറാക്കുന്നതിനായി രസീത് വിവരങ്ങൾ പരിശോധിക്കുക.അടുത്തുള്ള ട്രഷറിയിലേക്കോ ബാങ്കിലേക്കോ ചലാൻ അയക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.പേയ്മെന്റ് ടൈപ്പ് (Payment Type) എന്നതിൽ ട്രഷറി/ബാങ്ക് വിവരങ്ങൾ രേഖപ്പെടുത്തി 'പേ-ഇൻ സ്ലിപ്പ്' (Pay-in slip) ജനറേറ്റ് ചെയ്യുക.GRN (ചെലാൻ) ജനറേറ്റ് ചെയ്യപ്പെടും. ജനറേറ്റ് ചെയ്ത PDF ഫയലിൽ നിന്ന് GRN പ്രിന്റ് എടുക്കാവുന്നതാണ്.
▶️ QR code/ UPI എന്നീ options ഉപയോഗിച്ച് ഓൺലൈനായി ചലാൻ പണം അടക്കാം.
▶️ അല്ലെങ്കിൽ ചെല്ലാൻ ജനറേറ്റ് ചെയ്തത് നല്കി ട്രഷറിയിൽ നേരിട്ട് പണം അടക്കാം.
▶️ ചലാൻ Receipt റിപ്പോർട്ടിൽ പോയി Print എടുക്കാവുന്നതാണ്.
CIRCULAR- Noon Meal refund Head of Account 2025 |
| MODEL 1 ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട തടസ്സവാദങ്ങൾക്ക് മറുപടി നൽകേണ്ട പെർഫോമ |
MODEL 2 |
*******************************************