വിരമിക്കുന്ന ജീവനക്കാരുടെ സേവന പുസ്തകം അടങ്ങിയ പെൻഷൻ പ്രൊപ്പോസൽ വിരമിക്കുന്നതിന് മുൻപായി സമർപ്പിക്കാത്തത് കൊണ്ട് വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതായി അക്കൗണ്ടന്റ് ജനറൽ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
2026-ൽ വിരമിക്കുന്നവരുടെ സേവന പുസ്തകം ഫിസിക്കൽ ആയി സമർപ്പിക്കുന്നതോടൊപ്പം സ്കാൻ ചെയ്ത് സ്പാർക്കിൽ അപ്ലോഡ് ചെയ്യാനും പരീക്ഷണാടിസ്ഥാനത്തിൽ 31.12.2026 വരെ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനാൽ നാളിതുവരെ പെൻഷൻ അപേക്ഷ സമർപ്പിക്കാത്ത എല്ലാ ജീവനക്കാരുടെയും സേവന പുസ്തകം സ്കാൻ ചെയ്ത് സ്പാർക്കിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. അതിനായി വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സേവന പുസ്തകത്തിന്റെ ഓരോ പുറവും 100 KB size എന്ന പരിധി പാലിച്ചുകൊണ്ട് ഒരു PDF ഫയലായി സ്കാൻ ചെയ്യേണ്ടതാണ്. സേവന പുസ്തകത്തിൻ്റെ അവസാന പേജിൽ ഓഫീസ് മേധാവി, ചുവടെ അനുബന്ധത്തിൽ നൽകിയിരിക്കുന്ന മാതൃകയിലുള്ള സർട്ടിഫിക്കറ്റും വെരിഫിക്കേഷൻ റിപ്പോർട്ടും രേഖപ്പെടുത്തേണ്ടതും ആയത് സ്കാൻ ചെയ്ത് പ്രസ്തുത PDF ഫയലിൽ ഉൾപ്പെടുത്തേണ്ടതുമാണ്. തുടർന്ന് പ്രസ്തുത ഡിജിറ്റൽ സേവന പുസ്തകം ഡിജിറ്റൽ സിഗ്നേച്ചർ മുഖേന ലോക്ക് ചെയ്യേണ്ടതും അത് സ്പാർക്കിൽ അപ്ലോഡ് ചെയ്യേണ്ടതുമാണ്.
SERVICE BOOK VERIFICATION REPORT
• Retiring up to 31/12/2026: Submit before 15/11/2026
• Retiring up to 31/03/2027: Submit before 31/12/2026
• Retiring up to 31/05/2027: Submit before 31/01/2027
• Retiring up to 31/12/2027: Submit before 31/05/2027
സർക്കുലർ വായിക്കാം
സ്പാർക്കിൽ അപ്ലോഡ് ചെയ്യുന്ന വിധം
STEP 1 :
സേവന പുസ്തകത്തിലെ ഓരോ പേജും സ്കാൻ ചെയ്തു 100 kb താഴെ ഉള്ള ഓരോ ഫയലായി സൂക്ഷിക്കുക. തുടർന്ന് ഈ ഫയലുകൾ എല്ലാം മെർജ് ചെയ്തു ഒറ്റ ഫയൽ ആക്കുക.
STEP 2:
സ്കാൻ ചെയ്ത സേവന പുസ്തകത്തിന്റെ PDF ഫയൽ സ്പാർക്കിൽ അപ്ലോഡ് ചെയ്യുന്നതിന്
Service Matters -> Scanned Service Book -> Upload Scanned Service Book തിരഞ്ഞെടുക്കുക.
തുറന്ന് വരുന്ന പേജിൽ Department, Office, DDO Code, Bill Type എന്നിവ തിരഞ്ഞെടുക്കുക.
Select Employee എന്നതിന് നേരെ കാണുന്ന സെലക്ട് ബോക്സിൽ നിന്ന് ജീവനക്കാരനെ (PEN ഉൾപ്പെടെ) തിരഞ്ഞെടുക്കുക.
Upload Scanned Service Book എന്നതിന് നേരെ കാണുന്ന Choose File എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
കമ്പ്യൂട്ടറിൽ സ്കാൻ ചെയ്തു സൂക്ഷിച്ച സേവന പുസ്തകത്തിന്റെ PDF ഫയൽ തിരഞ്ഞെടുത്ത് ആ വിൻഡോയുടെ താഴെ കാണുന്ന Open ബട്ടൺ ക്ലിക്ക് ചെയ്യുക.
അപ്പോൾ Upload Scanned Service Book എന്നതിന് നേരെ കാണുന്ന Choose File എന്ന ബട്ടണിന്റെ വലത് വശത്ത് തിരഞ്ഞെടുത്ത PDF ഫയലിന്റെ പേര് കാണാവുന്നതാണ്.
തുടർന്ന് ആ പേജിന്റെ താഴെ കാണുന്ന Submit എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
അപ്പോൾ Are you sure to upload Scanned SB? എന്നൊരു മെസ്സേജ് ബോക്സ് സ്ക്രീനിൽ കാണാവുന്നതാണ്.
മെസ്സേജ് ബോക്സിലെ OK ബട്ടൺ ക്ലിക്ക് ചെയ്യുക.
തുടർന്ന് Service Book has been uploaded successfully എന്നൊരു മെസ്സേജ് ബോക്സ് സ്ക്രീനിൽ കാണാവുന്നതാണ്.
മെസ്സേജ് ബോക്സിലെ OK ബട്ടൺ ക്ലിക്ക് ചെയ്യുക.
അപ്ലോഡ് ചെയ്ത സേവന പുസ്തകം അപ്പ്രൂവ് ചെയ്യുന്നതിന്
Service Matters -> Scanned Service Book -> Verify scanned SB തിരഞ്ഞെടുക്കുക.
തുറന്ന് വരുന്ന പേജിൽ Department, Office, DDO Code, Bill Type എന്നിവ തിരഞ്ഞെടുക്കുക.
അപ്പോൾ പേജിന്റെ വലത് വശത്ത് Service Book Pending for Approval എന്ന ഭാഗത്ത് സേവന പുസ്തകം അപ്ലോഡ് ചെയ്ത ജീവനക്കാരന്റെ PEN, Employee Name, View Details, View SB എന്നീ രണ്ട് ലിങ്കുകളും ഒരു വരിയിൽ കാണാവുന്നതാണ്.
View SB എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ജീവനക്കാരന്റെ അപ്ലോഡ് ചെയ്ത സേവന പുസ്തകം കാണാവുന്നതാണ്. അതിന് ശേഷം അതിൽ കാണുന്ന close എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
VERIFICATION
View Details എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ജീവനക്കാരന്റെ PEN, Name, Designation എന്നിവ ലിസ്റ്റ് ചെയ്യുന്നതാണ്.
തുടർന്ന് Remarks എന്ന ടെക്സ്റ്റ് ബോക്സിൽ Verified എന്ന് രേഖപ്പെടുത്തുക.
തുടർന്ന് I certify that I have verified the Service book before approving എന്ന വരിയുടെ ഇടത് വശത്ത് കാണുന്ന ചെക്ക് ബോക്സ് ചെക്ക് ചെയ്യുക.
തുടർന്ന് ആ പേജിന്റെ താഴെ കാണുന്ന Submit എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
അപ്പോൾ Are you sure to approve Scanned SB? എന്നൊരു മെസ്സേജ് ബോക്സ് സ്ക്രീനിൽ കാണാവുന്നതാണ്.
മെസ്സേജ് ബോക്സിലെ OK ബട്ടൺ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് DSC TOCKEN പാസ്സ് വേഡ് നല്‍കുക.
തുടർന്ന് Service Book has approved successfully എന്നൊരു മെസ്സേജ് ബോക്സ് സ്ക്രീനിൽ കാണാവുന്നതാണ്.
മെസ്സേജ് ബോക്സിലെ OK ബട്ടൺ ക്ലിക്ക് ചെയ്യുക.
താഴേ ഭാഗത്ത് View Uploaded Service Book അന്നിടത്ത് ക്ലിക്ക്ചെയ്ത് അപ്പ് ലോഡ് ചെയ്ത സര്‍വ്വീസ് ബുക്കുകള്‍ കാണാവുന്നതാണ്.
DSC ഉപയോഗിച്ച് ഡിജിറ്റല്‍ സൈന്‍ ചെതാല്‍ മാത്രമേ Pending മാറി Verified എന്ന് ആവുകയുള്ളൂ.