ധനകാര്യ വകുപ്പിന്റെ GO(P) No.116/2026 dated 12/11/2026 ഉത്തരവ് പ്രകാരം BIMS 2.0 മുഖേന തയ്യാറാക്കുന്ന ബില്ലുകൾക്ക് E-VOUTURE സംവിധാനം കേരളത്തിലെ എല്ലാ വകുപ്പുകളിലും നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഉത്തരവ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു മാസത്തേക്ക് പാരലൽ റൺ (നിലവിലുള്ള ഭൗതിക ബിൽ പ്രോസസ്സിംഗ്
സംവിധാനത്തോടൊപ്പം) ആയിട്ടായിരിക്കും ഇത് നടപ്പിലാക്കുക.
അപ്ലോഡ് ചെയ്യുന്ന വിധം
General
Details, Claim Details, Deduction
Details, Beneficiary Details എന്നിവ സാധാരണ നാം ബില്ല് തയ്യാറാക്കുമ്പോൾ
രേഖപ്പെടുത്തേണ്ട കാര്യങ്ങൾ എന്റർ ചെയ്ത ശേഷം അതിനു താഴെയായി കാണുന്ന Upload Document എന്ന ഭാഗത്താണ് ഉത്തരവുകളും ബില്ലുകളും വൗച്ചറുകളും അപ്ലോഡ് ചെയ്യേണ്ടത്..
അതിന്നായി താഴെ
സ്ക്രീനിൽ Add എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
Document
Type
എന്നിടത്ത് നിന്നും ആവശ്യാനുസരണം യോജിച്ച പേരുകൾ സെലക്ട് ചെയ്ത് Document Name എന്നിടത്ത് അപ്ലോഡ് ചെയ്യാൻ പോകുന്ന ഫയലിന്റെ പേര് നൽകി Choose
File
ക്ലിക്ക് ചെയ്തു സേവ് ചെയ്തു വെച്ച ഫയലുകൾ തെരഞ്ഞെടുത്ത് Upload ബട്ടൻ ക്ലിക്ക് ചെയ്യുക .
തുടർന്ന് ആവശ്യമായ ഫയലുകൾ Add ബട്ടൺ ക്ലിക്ക്
ചെയ്ത് ചേർത്തു കൊടുത്തതിനുശേഷം Save Bill ക്ലിക്ക് ചെയ്യുക.
ഓരോ ഫയലിലും
പരമാവധി 1 MP വരെയുള്ള ഫയലുകൾ ചേർത്ത് കൊടുക്കാവുന്നതാണ്. സ്പാർക്കിലെ പോലെ ഓരോ പേജും 100 KB യിൽ കുറവ് വേണം എന്ന നിബന്ധന ഇവിടെയില്ല .
ഫയലുകളുടെ സ്ഥാനം മാറ്റൽ
ആവശ്യമായ ഫയലുകൾ പ്ലോഡ്
ചെയ്ത ശേഷം താഴെ സ്ക്രീനിൽ കാണുന്നതുപോലെ മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയ്തു ഫയലുകളുടെ സ്ഥാന ക്രമം
മാറ്റാവുന്നതാണ് .
തുടർന്നുള്ള
ഭാഗങ്ങൾ പഴയതുപോലെ തന്നെയാണ്.
കൂടുതൽ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക