KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ELECTION DUTY -EDROP SOFTWARE



     തിരഞ്ഞെടുപ്പ് ജോലിക്കായി   ജീവനക്കാരെ നിയോഗിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള  സോഫ്റ്റ് വെയറാണ്  e-DROP (electronically Deploying Randomly Officers for Polling) .  നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) വികസിപ്പിച്ചെടുത്ത ഒരു വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയറാണിത് .ഈ സോഫ്റ്റ് വെയറിൽ  ഓരോ കാര്യാലയവും സ്വയം രജിസ്റ്റർ  ചെയ്യേണ്ടതോ അല്ലെങ്കിൽ  ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനം രജിസ്റ്റർ  ചെയ്ത് User Name ഉം Password ഉം നല്കുകയോ ചെയ്യേണ്ടതാണ്.


ആദ്യമായി ഏങ്ങനെയാണ് ഓരോ കാര്യാലയവും സ്വയം രജിസ്റ്റർ  ചെയ്യേണ്ടത് എന്ന് നോക്കാം.


https://edrop.sec.kerala.gov.in/login എന്ന വെബ്സൈറ്റ് (EDROP സോഫ്റ്റ് വെയർ ) തുറക്കുക.  Institute Registration എന്ന മെനു ക്ലിക്ക് ചെയ്യുക. Click here





തുടർന്നു  വരുന്ന പേജിൽ  സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ Mandatory വിവരങ്ങളും ചേർക്കുകയും  സ്ഥാപനത്തിൻറെ ഇ  മെയിൽ  , ബന്ധപ്പെടാവുന്ന ഉദ്യോഗസ്ഥന്റെ ഫോണ് നമ്പർ  മുതലായവ ചേർക്കുകയും കൂടാതെ Password എന്ന കോളത്തിൽ    സോഫ്റ്റ് വെയർ  പിന്നീട് തുറക്കുന്നതിനാവശ്യമായ Password നല്കി  Captch ടൈപ്പ്  ചെയ്തതിന് ശേഷം  SUBMIT ചെയ്യുക





മൊബൈൽ  നമ്പർ  Verify ചെയ്യാനുള്ള പേജ് തുറന്ന് വരും . അവിടെ വെച്ച് മൊബൈൽ  നമ്പർ  അപ്പോൾ  തന്നെ വെരിഫൈ ചെയ്യുകയോ അല്ലെങ്കിൽ  Proceed and Verify Later എന്ന മെനുവിൽ  ക്ലിക്ക് ചെയ്യുകയോ ആവാം.






മൊബൈല് നമ്പർ  വെരിഫൈ ചെയ്ത്   Proceed  എന്ന മെനുവിൽ  ക്ലിക്ക്  ചെയ്യുക.





ഇതോട് കൂടി രജിസ്ട്രേഷന്  പൂര്ത്തിയായി. രജിസ്ട്രേഷൻ  പൂർത്തിയായാൽ  Registration Successful എന്ന സന്ദേശം സ്‌ക്രീനിൽ തെളിയും . LOGIN പേജ് തുറന്ന് വരും.  നമ്മള് നേരത്തെ നല്കിയ  ഉദ്യോഗസ്ഥൻറെ  ഫോൺ  നമ്പർ  ആയിരിക്കും  user name.





ഇങ്ങനെ രജിസ്ട്രേഷൻ  ചെയ്ത് കഴിഞ്ഞാൽ  ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ  അത് അപ്രൂവ് ചെയ്യുകയും അപ്രൂവ് ചെയ്ത് കഴിഞ്ഞാൽ   നേരത്തെ നല്കിയ  Phone Number >   User name ആയും  രജിസ്ട്രേഷന് സമയത്ത് നല്കിയ പാസ് വേഡും ഉപയോഗിച്ച് ലോഗിന് ചെയ്യുക.


Click here to Login






NB: ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ   അപ്രൂവ്  ചെയ്താൽ മാത്രമേ ലോഗിൻ സാധ്യമാവൂ.നിങ്ങളുടെ സ്ക്രീനിൽ കാണിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .





 അടുത്ത പടിയായി നമ്മുടെ സ്കൂളിലെ ഓരോ ജീവനക്കാരെയും ഈ സോഫ്റ്റ് വെയറിൽ  രജിസ്റ്റർ  ചെയ്യേണ്ടതുണ്ട്. അതിനായി ലോഗിന് ചെയ്യുക

Sign in എന്നതില് ക്ലിക്ക് ചെയ്യുക.User Name ഉം Password ഉം Type ചെയ്ത് Log in എന്നതില് ക്ലിക്ക് ചെയ്യുക.

ആദ്യമായാണ് തുറക്കുന്നതെങ്കില് Password മാറ്റുന്നതിനുള്ള പേജ് തുറന്ന് വരും




ഇവിടെ Change Password നല്കി Password മാറ്റുകയും പിന്നീട് വീണ്ടും ലോഗിന് ചെയ്യുകയും ചെയ്യുക.


ലോഗിന് ചെയ്താൽ  ഇങ്ങനെ ഒരു Dashboard തുറന്ന് വരും.ഇതിൽ  Manage institution Strength എന്ന മെനുവില് ക്ലിക്ക് ചെയ്യുക.Strength നൽകി അപ്ഡേറ്റ് ചെയ്യുക 




തുടർന്ന്  Institution Updation ചെയ്താല് മാത്രമെ Employee Registration മെനു ِActive ആകുകയുള്ളൂ. Institute Updation എന്ന പേജില് ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങളില എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കില് ഇവിടെ വെച്ച് ചെയ്യേണ്ടതാണ്. പിന്നീട് ചെയ്യാന് സാധിക്കുന്നതല്ല.




Institute Update ചെയ്ത് കഴിഞ്ഞതിന് ശേഷം Employee Registration/Import fromSPARK പ്രത്യക്ഷമാവും .




Employee Registration ചെയ്യുമ്പോൾ  രണ്ട് ഒപ്ഷന് ഉപയോഗിക്കാവുന്നതാണ്. 

1. Employee Registration -  ഈ മെനുവിൽ  ക്ലിക്ക് ചെയ്ത് ജീവനക്കാരുടെ എല്ലാ വിവരങ്ങളും Manual ആയി Type ചെയ്ത്  Save ചെയ്യുക.




അല്ലെങ്കിൽ  Import From Spark എന്ന മെനു ഉപയോഗിച്ച്  Spark  നിന്ന് എല്ലാ വിവരവും Confirm Import ചെയ്ത് ബാക്കിയുള്ള ഡീറ്റയില്സ് മാത്രം  കൊടുക്കുക.Designation,Basic Pay ,Residential Local Body,Electoral Roll Local Body  Voter ld Number ,IFSC Code,Account Number ,Exemption Details എന്നിവ നൽകി save  ചെയ്യുമ്പോൾ   Data Saved Successfully എന്ന് കാണാം. 

നിർബന്ധമായും നൽകേണ്ട അധിക വിവരങ്ങൾ> ജീവനക്കാരുടെ മൊബൈൽ നമ്പറും വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള പ്രതിഫലം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനാലാണിത്.






ഇങ്ങനെ ഓരോ ജീവനക്കാരന്റെ എല്ലാ വിവരങ്ങളും Save ചെയ്യുക. Save ചെയ്തതിന് ശേഷം എന്തെങ്കിലും മാറ്റങ്ങൾ  വരുത്തുവാനുണ്ടെങ്കിൽ , Action എന്നതിന്റെ താഴെയുള്ള Menu എന്നതില്  Edit  ക്ലിക്ക് ചെയത് മാറ്റങ്ങളൾ   വരുത്താവുന്നതാണ്.


എല്ലാ വിവരങ്ങളും ശരിയാണ് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം Final Submit ചെയ്യുക.download ബട്ടൺ പ്രത്യക്ഷമാവും.


അതിൽ നിന്ന് ലഭിക്കുന്ന  പ്രിന്റ് ഔട്ട്,  എക്സപ്ഷൻ ആരെങ്കിലും ഉണ്ടെങ്കിൽ അതിൻറെ സപ്പോർട്ടിംഗ് ഡോക്യുമെൻറും സഹിതം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ  നൽകി അക്നോളജ്മെൻറ് ഒപ്പിട്ട് തിരികെ വാങ്ങേണ്ടതാണ്.

 ആദ്യ പോസ്റ്റിംഗ് ഓർഡർ.

 പരിശീലന ക്ലാസിന്റെ വിശദാംശങ്ങളും ജീവനക്കാരനെ നിയമിച്ച ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി വിവരങ്ങളും മാത്രമേ ഇതിലുണ്ടാവുകയുള്ളൂ.ഇത് സ്ഥാപന മേധാവികൾ ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്ക് നൽകണം.(നവംബർ 13)

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ജീവനക്കാർ


 * ക്യാൻസർ രോഗികൾ.

 * ഗർഭത്തിന്റെ അവസാന ഘട്ടത്തിലുള്ളവർ (7 മാസവും അതിൽ കൂടുതലും).

*  2 വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ.

*  സാംക്രമിക രോഗങ്ങളുള്ളവർ (മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്).

 * തിരഞ്ഞെടുക്കപ്പെട്ടവരോ മുൻപ് തിരഞ്ഞെടുക്കപ്പെട്ടവരോ ആയ അംഗങ്ങൾ.

 * ഭിന്നശേഷിക്കാർ.

 * ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ.

 * പുരോഹിതന്മാരും കന്യാസ്ത്രീകളും.

 * 2026 മാർച്ച് 31-നോ അതിനു മുമ്പോ സർവീസിൽ നിന്ന് വിരമിക്കുന്നവർ.





 ഭാര്യയും ഭർത്താവും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടാൽ, ഒരാളെ ഒഴിവാക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ-DEO-യെ സമീപിക്കാം.

 മെഡിക്കൽ ഗ്രൗണ്ടിലുള്ള ഒഴിവാക്കൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ-DEO ഇതിനായി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കണം.



eDROP വഴിയുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ സെക്കൻഡ് റാണ്ടമൈസേഷൻ നിലവിൽ പൂർത്തി ആയിട്ടുള്ളതാണ്.

ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് 04/12/2025- 10am മുതൽ പോസ്റ്റിംഗ് ഓർഡർ എംപ്ലോയി പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതുപോലെതന്നെ ഇൻസ്റ്റിറ്റ്യൂഷൻ ലോഗിനിലും പോസ്റ്റിങ്ങ് ഓർഡർ ലഭ്യമാവുന്നതാണ്. എല്ലാ ഇൻസ്റ്റ്യൂഷൻ ഹെഡും പോസ്റ്റിംഗ് ഓർഡർ നിർബന്ധമായും സെർവ് ചെയ്യേണ്ടതാണ്.






അടിയന്തര പ്രാധാന്യമുള്ള (Medical only) പോസ്റ്റിംഗ് ക്യാൻസലേഷൻ അപേക്ഷകൾ അതാത്  RO (Block/Urban) മാർക്ക് ആണ് നൽകേണ്ടത്.


പോസ്റ്റിംഗ് ക്യാൻസലേഷന് ഉള്ള അപേക്ഷകൾ ജില്ലാതലത്തിലേക്ക് ഇനി  നൽകേണ്ടതില്ല, eDROP ൽ ഇനി പോസ്റ്റിങ്ങ് ക്യാൻസലേഷൻ സാധ്യമാവുകയില്ല



തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ ഇ-ഡ്രോപ്പില്‍ ഫോട്ടോ അപ്ലോഡ് ചെയ്യണം
 

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോസ്റ്റിങ് ഓര്‍ഡര്‍ ലഭിച്ച മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരും  ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ വ്യക്തിഗത ലോഗിന്‍ മുഖേന ഫോട്ടോ അപ്പ്‌ലോഡ് ചെയ്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണം.

 edrop.sec.kerala.gov.in ല്‍ പോസ്റ്റിങ് ഓര്‍ഡര്‍ ലിങ്ക് ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യണം. തുടര്‍ന്ന് ലോഗിന്‍ പേജില്‍ യൂസര്‍ നെയിമായി മൊബൈല്‍ നമ്പറും പാസ് വേഡായി Nic*123 പാസ്‌വേഡ് നല്‍കി ലോഗിന്‍ ചെയ്യണം.

 ആദ്യ ലോഗിന് ശേഷം ചേഞ്ച് പാസ്‌വേഡ് ഓപ്ഷന്‍ ഉപയോഗിച്ച് ഇ-മെയില്‍ ഐഡി ഉള്‍പ്പടെ ആവിശ്യമായ വിവരങ്ങള്‍ നല്‍കി പാസ്‌വേഡ് പുതുക്കണം.
പുതുക്കിയ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് ന്യൂ ലോഗിന്‍ ചെയ്ത് ഫോട്ടോ അപ് ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാം.
അപ്ലോഡ് ചെയ്യുന്ന ഫോട്ടോയാണ് ഐഡി കാര്‍ഡില്‍ പ്രിന്റ് ചെയ്യുക.

ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് forgot password ഓപ്ഷന്‍ ഉപയോഗിച്ച് പുതിയ പാസ്‌വേഡ് രൂപപ്പെടുത്തി വീണ്ടും ലോഗിന്‍ ചെയ്യാം.




******************









 eDrop Portal Management 

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ഒന്നാം ഘട്ട റാൻഡമൈസേഷൻ പ്രക്രിയയ്ക്ക് ശേഷം ഓരോ ജീവനക്കാരുടെയും ഡ്യൂട്ടി സംബന്ധമായ വിവരങ്ങൾ 18.11.2025 രാവിലെ 08.00 മണി മുതൽ E-drop സോഫ്റ്റ് വെയറിൽ ലഭ്യമാകുന്നതായിരിക്കും.
പ്രസ്തുത ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ നവംബർ 25 മുതൽ 28 വരെയുള്ള തീയതികളിൽ  വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്നതായിരിക്കും. (ട്രെയിനിംങ് കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആദ്യ ഘട്ട റാൻമൈസേഷനിലെ പോസ്റ്റിംങ് ഓർഡറിൽ ലഭ്യമാണ്)
എല്ലാ ഓഫീസ് മേധാവികളും ബന്ധപ്പെട്ട ജീവനക്കാർക്ക് പോസ്റ്റിംങ് ഓർഡർ ഡൗൺലോഡ് ചെയത് നല്കേണ്ടതും, ഓരോ ജീവനക്കാരുടെയും വ്യക്തിഗത E-drop ഐഡി മുഖേന അവരവരുടെ ഫോട്ടോ.(ഐഡി കാർഡ് ജനറേറ്റ് ചെയ്യുന്നതിന്) ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തേണ്ടതാണ്.
മേൽ വിവരം ജില്ലാ ഓഫീസർമാർ അവരവരുടെ ബന്ധപ്പെട്ട എല്ലാ സബ് ഓഫീസർമാരെയും അറിയിക്കേണ്ടതാണ്.

Popular Posts

Category