KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

മെഡിസെപ്പ് ഐഡി കാർഡ് ഡൗൺ ലോഡ് ചെയ്യുന്ന വിധം 2026 -27

മെഡിസെപ് ഐഡി കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം ?



     ​കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണല്ലോ മെഡിസെപ് (MEDISEP). പദ്ധതിയുടെ ആനുകൂല്യം ആശുപത്രികളിൽ നിന്ന് ലഭിക്കുന്നതിന് മെഡിസെപ് ഐഡി കാർഡ് കൈവശം വയ്ക്കേണ്ടത് നിർബന്ധമാണ്. നിങ്ങളുടെ ഐഡി കാർഡ് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലോ അല്ലെങ്കിൽ നഷ്ടപ്പെട്ടാലോ വെബ്സൈറ്റിൽ നിന്നും ഇത് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.



അതിനുള്ള ലളിതമായ ഘട്ടങ്ങൾ താഴെ നൽകുന്നു:

 

ആവശ്യമായ വിവരങ്ങൾ

കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് മുൻപായി താഴെ പറയുന്ന വിവരങ്ങൾ  കരുതുക:

നിങ്ങളുടെ മെഡിസെപ് ഐഡി (MEDISEP ID) അല്ലെങ്കിൽ പെൻഷൻ നമ്പർ/എംപ്ലോയി ഐഡി. & PEN

കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം

 

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:

ആദ്യമായി www.medisep.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.


 

Home Page കാണുന്ന  Medcard' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

 


തുറന്നു വരുന്ന പേജിൽ -Beneficiary എന്നതിൽ ക്ലിക്ക് ചെയ്യുക .


 

തുടർന്ന് Sign in എന്നതിൽ  നിങ്ങളുടെ മെഡിസെപ് ഐഡി നമ്പറും പെൻ നമ്പറും നൽകുക. .​Login ചെയ്യുക.

LOGIN PAGE

 2026-27 സെലക്ട് ചെയ്ത് ടിക്ക് നല്കി Continue ക്ലിക്ക് വരുന്ന പേജ്  Health Card ൽ >> ൽ click ചെയ്ത് വിവരങ്ങൾ കാണാം.





Dowload all E cards ൽ Click ചെയ്ത് Download ചെയ്യാം







താഴെയുള്ള 'Download' Health card ബട്ടൺ ക്ലിക്ക് ചെയ്ത് കാർഡിന്റെ PDF പതിപ്പ് ഫോണിലോ കമ്പ്യൂട്ടറിലോ സേവ് ചെയ്യാം.ഡൗൺലോഡ് ചെയ്ത PDF ഫയൽ പ്രിന്റ് എടുത്ത് ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കുന്നത് ആശുപത്രികളിൽ കാണിക്കാൻ എളുപ്പമായിരിക്കും.

Popular Posts

Category