KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

TEXT BOOK INDENTING 2027-28

ഓൺലൈൻ ഇൻഡന്റ്ററിംഗ് ചെയ്യുന്നതിനുള്ള സമയ ക്രമം നീട്ടി  (08/09/2026 വരെ )


2027-28 അദ്ധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലാസ്സുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് മുൻ വർഷങ്ങളിലേത് പോലെ രേഖപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ആഫീസർമാർ, പ്രധാനാധ്യാപകർ മറ്റ് ചുമതലപ്പെട്ടവർ എന്നിവർക്കാവശ്യമായ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.


കേരളത്തിലെ സർക്കാർ/എയ്‌ഡഡ്/‌ടെക്നിക്കൽ/അംഗീകൃത അൺഎയ്‌ഡഡ് /സി.ബി.എസ്.ഇ/നവോദയ എന്നീ സ്കൂളുകൾക്കും ലക്ഷദീപ് മാഹി, ഗൾഫ് ആസ്ഥാനമായി സംസ്ഥാന പാഠ്യപദ്ധതി അവലംബിക്കുന്നതോ മലയാള ഭാഷാ വിഷയങ്ങൾ മാത്രമായി സ്വീകരിച്ചിട്ടുള്ളതോ ആയ എല്ലാ അംഗീകൃത സ്ക്കൂളുകൾക്കും തങ്ങൾക്ക് ലഭ്യമായിട്ടുള്ള സമ്പൂർണ്ണ സ്കൂൾ കോഡ്, പാസ് വേഡ് എന്നിവ ഉപയോഗിച്ച് TBMS (Textbook Supply monitoring system) 2027-28 എന്ന സോഫ്റ്റ് വെയർ മുഖാന്തിരം 2025 ഓഗസ്റ്റ് 11 മുതൽ 29 വരെയുള്ള തീയതികളിൽ ഒറ്റതവണയായി 2027-28 അദ്ധ്യയന വർഷത്തേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം ഓൺലൈനായി ഇൻഡൻ്റ് രേഖപ്പെടുത്താവുന്നതാണ്.


2027-28 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക ഇൻഡന്റിങ് നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി, അടുത്ത അധ്യയന വർഷത്തിൽ ഒന്ന് മുതൽ പത്താം ക്ലാസ് വരെ ഉള്ള പാഠപുസ്തകങ്ങളുടെ ടൈറ്റിലുകളിലോ പ്രധാന ഉള്ളടക്കത്തിലോ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല 2027-28 അദ്ധ്യയന വർഷം കരിക്കുലം മാറ്റമില്ലാതെ തുടരുന്നതിനാൽ പാഠപുസ്തകങ്ങളുടെ ഇൻഡൻ്റ് രേഖപ്പെടുത്തുമ്പോൾ മുൻവർഷത്തെ നീക്കിയിരിപ്പുള്ള എണ്ണത്തിൽ കുറവ് വരുത്തിയശേഷം ആവശ്യമായ പാഠപുസ്തകങ്ങൾക്ക് മാത്രമാണ് ഇൻഡൻ്റ് രേഖപ്പെടുത്തുന്നതെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ആക്ടിവിറ്റി വർക്ക് ബുക്ക് എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമായതിനാൽ  ആയത് നിർബന്ധമായും ഇൻഡൻസ് ചെയ്യേണ്ടതാണ്. പത്താം ക്ലാസ്സിലെ തൊഴിൽ ഉദ്ഗ്രഥിത വിദ്ധ്യാസം' എന്ന പാഠപുസ്തകം ഇൻഡൻ്റ് ചെയ്യുമ്പോൾ മുൻ വർഷം ഒന്നാം ക്ലാസ്സിൽ തിരഞ്ഞെടുത്ത അതേ വിഷയങ്ങൾ തന്നെ തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.

2027-28 അദ്ധ്യയന വർഷത്തെ ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലേയ്ക്കുള്ള വാല്യം ഒന്ന്, രണ്ട് പാഠപുസ്തകങ്ങളുടെ ഇൻഡൻറ് സ്കൂളുകളിൽ നിന്നും ഓൺലൈനായി TBMS software https://tbms.kite.kerala.gov.in/2027/മുഖേന 2026 ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബര്‍ 08 വരെ ഒറ്റതവണയായി ചെയ്യേണ്ടതാണ്. നടപ്പ് അദ്ധ്യയന വർഷമായ 2026-27 വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ ഇപ്പോൾ നൽകുന്ന ഇൻഡൻ്റിനെക്കാൾ കൂടുതൽ പാഠപുസ്തകങ്ങൾ പുതിയ അഡ്മിഷൻ പ്രകാരം ആവശ്യമെങ്കിൽ അതനുസരിച്ച് അഡിഷണൽ ഇൻഡൻറ്റ് ചെയ്യുന്നതിനുള്ള അവസരം 2027 ജൂൺ മാസത്തിൽ TBMS (Textbook Supply monitoring system 2027-28) സോഫ്റ്റ് വെയറിൽ ഓൺലൈനായി ചെയ്യുന്നതിനുള്ള സൌകര്യം ഒരുക്കുന്നതാണ്.


2027-28 അദ്ധ്യയന വർഷത്തേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾക്ക് സ്കൂളിൽ നിന്നും ഇൻഡന്റിംഗ് നടത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ ചുവടെ ചേർക്കുന്നു.


1. സർക്കാർ / എയ് ഡഡ്‌ /‌ ടെക്നിക്കൽ സ്കൂളുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

2027-28 അദ്ധ്യയന വർഷം പാഠപുസ്തകങ്ങൾ ഇൻഡൻ്റ് ചെയ്യുന്നതിനുള്ള TBMS Textbook supply monitoring system) സോഫ്റ്റവെയർ പരിഷ്കരിച്ചിട്ടുള്ളതിനാൽ ചുവടെ ചേർത്തിരിക്കുന്നത് പ്രകാരം പാഠപുസ്തകങ്ങൾ ഇൻഡൻ്റ് ചെയ്യേണ്ടതാണ്.


2027-28 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ ഇൻഡൻ്റ് ചെയ്യുന്നതിനായി https://tbms.kite.kerala.gov.in/2027/ എന്ന വെബ്സൈറ്റിലെ Text Book Supply Monitoring System 2027-2028 എന്ന ലിങ്ക് മുഖേന അതാത് സ്ക്കൂളുകൾക്കുള്ള സമ്പൂർണ്ണ യൂസർനെയിമും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ്. അതിനു ശേഷം ഹോം പേജിൻറെ ഇടത് ഭാഗത്തായുള്ള മെനുവിൽ നിന്നും "School Profile ക്ലിക്ക് ചെയ്യുക. സ്ക്കൂൾ പ്രധാനാധ്യാപകൻ്റെ ഫോൺ നമ്പർ, സ്കൂളിൻറെ ഇ-മെയിൽ ഐ.ഡി എന്നിവ പ്രൊഫൈലിൽ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. അതിന് ശേഷം സ്കൂൾ സൊസൈറ്റി തെരഞ്ഞെടുക്കേണ്ടതാണ്. (സൊസൈറ്റി തെരഞ്ഞെടുക്കേണ്ടത് അതീവ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇൻഡൻസിന് ശേഷം സൊസൈറ്റി മാറുന്നതിന് സാധ്യമല്ല എന്തെങ്കിലും കാരണത്താൽ സൊസൈറ്റി മാറി ഇൻഡൻ്റ് രേഖപ്പെടുത്തിയാൽ പ്രസ്തുത സൊസൈറ്റിയിൽ പോയി പുസ്തകം ശേഖരിക്കുന്നതിന് പ്രഥമ അധ്യാപകർ ബാധ്യസ്ഥരാണ്.)

തുടർന്ന് സ്കൂൾ പ്രൊഫൈൽ "SAVE" ചെയ്ത് "Confirm" ചെയ്യുക. പ്രൊഫൈലിന്റെ താഴെയുള്ള 'Go to Textbook Indent' എന്ന Tab ൽ ക്ലിക്ക് ചെയ്താൽ പാഠപുസ്തക ഇൻഡന്റിനായി Textbook Indent പേജിലേയ്ക്ക് പോകാവുന്നതാണ്. അല്ലെങ്കിൽ ഹോം പേജിൽ ഇടത് വശത്തുള്ള മെനുവിൽ നിന്നും "Textbook Indent' എന്ന മെനു ക്ലിക്ക് ചെയ്ത് ഇൻഡന്റ്റിംഗ് പേജിലേയ്ക്ക് പോകാവുന്നതാണ്. "Textbook Indent" എന്ന പേജിൽ പാഠപുസ്തകങ്ങളുടെ മീഡിയം, സ്റ്റാൻഡേർഡ് എന്നിവ സെലക്റ്റ് ചെയ്ത് സബ്‌മിറ്റ് ചെയ്യുമ്പോൾ സെലക്റ്റ് ചെയ്തിട്ടുള്ള സ്റ്റാൻഡേർഡിൽ വരുന്ന പാഠപുസ്തക ടൈറ്റിലുകൾ ലഭ്യമാവുന്നതാണ്. ഇതിൽ Number of Books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട ബുക്കകളുടെ എണ്ണം രണ്ട് വാല്യങ്ങളിലേയ്ക്കും രേഖപ്പെടുത്തി സേവ് ചെയ്യേണ്ടതാണ്. തുടർന്ന് അടുത്ത സ്റ്റാൻഡേർഡ് പാഠപുസ്തകങ്ങൾ മേൽ സൂചിപ്പിച്ച പോലെ ഇൻഡൻസ് ചെയ്യുക ഹൈസ്കൂൾ വിഭാഗത്തിന് ഒൻപതാം ക്ലാസ്സിലെ തൊഴിൽ ഉദ്ഗ്രഥിത പാഠപുസ്തകങ്ങൾ രണ്ടാം വാല്യം ഇൻഡൻ്റ് ചെയ്യുന്നതിനായി പേജിൻറെ ഏറ്റവും താഴെയുള്ള 9th Work Education' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ചെയ്യാവുന്നതാണ്. എല്ലാ സ്റ്റാൻഡേർഡിലെയും പാഠപുസ്തകങ്ങൾ ഇൻഡൻറ് ചെയ്തതിന് ശേഷം Home Page ലെ ഇടത് വശത്തുള്ള Indent Report" എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ഇൻഡൻ്റ് ചെയ്തിട്ടുള്ളത് പരിശോധിച്ച് Confirm ചെയ്യേണ്ടതാണ്. Confirm ചെയ്ത് കഴിഞ്ഞാൽ ഇൻഡൻ്റ് ചെയ്തിട്ടുള്ളതിൻ്റെ "Preview" കാണാവുന്നതാണ്. താഴെയുള്ള 'Print Preview ൽ ക്ലിക്ക് ചെയ്ത് ഇൻഡൻറിൻ്റെ പ്രിൻ്റ് എടുക്കാവുന്നതാണ്. പ്രധാനാധ്യാപകർ ഇൻഡൻ്റ് പകർപ്പ് എടുത്ത് പരിശോധിച്ച് ഒപ്പ് വെച്ച് സൂക്ഷിക്കേണ്ടതാണ്. ഇപ്രകാരം പരിശോധിക്കുമ്പോൾ ഇൻഡൻ്റ് ചെയ്തതിൽ ഏതെങ്കിലും തരത്തിലുള്ള പിഴവ് ശ്രദ്ധയിൽപ്പെട്ടാൽ ഇൻഡൻ്റ് റീസെറ്റ് ചെയ്യുന്നതിനായി നിശ്ചിത തീയതിയ്ക്ക് മുമ്പ് ഉപജില്ലാ വിദ്യാഭ്യാസ ആഫീസറെ സമീപിക്കേണ്ടതാണ്.

നടപ്പ് അദ്ധ്യയന വർഷമായ 2026-27 വർഷത്തെ ആറാം സാധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം അനുസരിച്ച് ആയിരിക്കണം ഇൻഡൻ്റ് രേഖപ്പെടുത്തേണ്ടത്. Textbook Indent എന്ന പേജിൽ Strength as per sampoorna എന്ന തലക്കെട്ടിൽ കാണുന്ന കുട്ടികളുടെ എണ്ണം 2026-27 ലെ ആറാം സാധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണമാണ്. ടി എണ്ണം 2027-28 അദ്ധ്യയന വർഷത്തേയ്ക്ക് വരാവുന്ന കട്ടികളുടെ എണ്ണമായിട്ടാണ് TBMS ൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒൻപത്, പത്ത് ക്ലാസ്സുകളിലെ അദ്ധ്യാപകരുടെ എണ്ണമനുസരിച്ച് ഓരോ അദ്ധ്യാപകർക്കും ഒരു ബുക്ക് വിതം അധികമായി ഇൻഡൻറ് ചെയ്യാവുന്നതാണ്. പല സ്കൂളുകളും ഒന്നാം വാല്യത്തോടൊപ്പം രണ്ടാം വാല്യം ഇൻഡൻറ് ചെയ്യാറില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കി രണ്ട് വാല്യങ്ങളുടെയും ഇൻഡൻറ് ഒറ്റ തവണയായി തന്നെ രേഖപ്പെടുത്തേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്കായി സർക്കുലർ പൂർണമായി വായിക്കുക 

TBO/312/2026-A1 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം(പാഠപുസ്തക വിഭാഗം )

തിരുവനന്തപുരം,  തീയതി 10-08-2026 ഇൻഡൻഡിങ് നടത്തുന്നതിനുള്ള പോർട്ടലിൽ

പ്രവേശിക്കുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://tbms.kite.kerala.gov.in/2027/

 

Popular Posts

Category