2026 ഫെബ്രുവരി മാസം നടത്തിയ എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി സ്കൂളുകൾക്ക് ലഭ്യമാക്കി. ആയതിനാൽ ബന്ധപ്പെട്ട സ്കൂൾ പ്രധാനാധ്യാപകർ തന്നെ എൽ.എസ്.എസ്/യു.എസ്.എസ് സർട്ടിഫിക്കറ്റുകൾ https://bpekerala.in/lss_uss_2026/ എന്ന വെബ്സൈറ്റിലെ സ്കൂൾ ലോഗിൻ മുഖേന സ്കൂൾ യൂസർനെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത ശേഷം ഒപ്പ്, സ്കൂൾ സീൽ എന്നിവ രേഖപ്പെടുത്തി വിതരണം ചെയ്യേണ്ടതാണ്.
സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യുന്നത് സംബന്ധിച്ചുളള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
• ഒരു സ്കൂളിലെ എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷ വിജയിച്ചിട്ടുളള വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ മൊത്തമായോ, വ്യക്തിഗതമായോ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.
• ഒരു വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റ് ഒരു തവണ മാത്രമേ പ്രിന്റ് എടുക്കുവാൻ പാടുളളൂ.
• 100 ജി.എസ്.എം. കനത്തിൽ കൂടുതലുളള വെളളനിറത്തിലുളള A4 സൈസ് പേപ്പറുകളിലാണ് സർട്ടിഫിക്കറ്റ് പ്രിന്റ് എടുക്കേണ്ടത്.
• സർട്ടിഫിക്കറ്റുകൾ കളർ/ബാക്ക് ആന്റ് വൈറ്റ് ആയി പ്രിന്റ് എടുക്കാവുന്നതാണ്.
• 13/08/2026 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നതാണ്
• പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റുകളിൽ പ്രധാനാധ്യാപകന്റെ ഒപ്പ്, സ്കൂൾ സീൽ എന്നിവ രേഖപ്പെടുത്തേണ്ടതാണ്.
• പ്രധാനാധ്യാപകൻ സർട്ടിഫിക്കറ്റിൽ ഒപ്പ് രേഖപ്പെടുത്തേണ്ടത് കറുത്ത മഷി പേന ഉപയോഗിച്ചാണ്. കൂടാതെ പർപ്പിൾ കളർ സീൽ മാത്രമേ സർട്ടിഫിക്കറ്റിൽ പതിക്കുവാൻ പാടുളളൂ.
• സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തേണ്ട പക്ഷം ഒറിജിനൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ പരീക്ഷാ ഭവനിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
LSS & USS സർട്ടിഫിക്കറ്റുകൾ സ്കൂൾ ലോഗിൻ മുഖേന പ്രിന്റ് ചെയ്യുന്ന വിധം
നിങ്ങളുടെ വെബ് ബ്രൗസർ തുറന്ന് ഈ വെബ്സൈറ്റിലേക്ക് പോകുക CLICK ME
• ലോഗിൻ പേജിൽ, സ്കൂളിന്റെ യൂസർനെയിം, പാസ്സ് വേർഡ് (2026 ലെ പാസ്‌വേഡ് തന്നെ നല്കുക )എന്നിവ അനുബന്ധ ബോക്സുകളിൽ നൽകുക.Captcha നൽകുക.
• ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ ഡാഷ്ബോർഡിലേക്ക് (ഹോം സ്ക്രീൻ) പ്രവേശിക്കുക.
• CERTIFICATE PRINTING മെനുവിൽ നിന്നും CERTIFICATE ALL എന്നതിൽ നിന്നും സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്
ഉത്തരവ് വായിക്കാന്‍ താഴെ ലിങ്കില്‍ click ചെയ്യുക