KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

BIMS വഴി ഉച്ചഭക്ഷണ ഫണ്ടിന്‍റെ ബില്ല് എടുക്കുന്ന വിധം



 പൊതു വിദ്യാഭ്യാസ ഡയറക്ട  രുടെ DGE/9853/2026-NM(A3) തീയതി : 05-08-2026 പ്രകാരം BiMS ലൂടെ   ബില്ലുകള്‍ നല്‍കണമെന്ന ഉത്തരവ് വന്നുകഴിഞ്ഞു. ആയത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.


ഇതിനായി BiMS ൽ  രണ്ടുതരം ലോഗിനുകൾ ആവശ്യമാണ്.


1. Clerk (DDO)Login

2. Officer (DDO Admin) Login



1. Clerk (DDO)Login


                    ബില്ലുകൾ തയ്യാറാക്കുന്നതിന് ഓഫീസിലെ ക്ലർക്കിനെയോ മറ്റ് ഏതെങ്കിലും ജീവനക്കാരനെയോ clerk user ആയി സെറ്റ് ചെയ്യണം . അതിന്നായി  Officer (DDO Admin)  ലോഗിൻ ചെയ്യുക




  Login ചെയ്ത ശേഷം ഇടതു ഭാഗത്തുള്ള Profile >  DDO Clerk User ക്ലിക്ക് ചെയ്യുക

.




                          ഇവിടെ ക്ലാർക്ക് യൂസറെ കാണാവുന്നതാണ് . (നിലവിൽ  ക്ലാർക്ക് യൂസർ ഉണ്ടെങ്കിൽ പുതിയ യൂസറെ ആവശ്യമില്ല )  ക്ലാർക്ക് യൂസറെ മാറ്റണമെങ്കിൽ വലത് ഭാഗത്ത് കാണുന്ന   Delet ബട്ടണിൽ ക്ലിക്ക് ചെയ്യുക . ശേഷം മുകളിൽ കാണുന്ന  add  ബട്ടൺ ഉപയോഗിച്ച് സ്കൂളിലെ മറ്റൊരു അദ്ധ്യാപകന്റെ PEN  നമ്പർ ചേർത്ത് view   ബട്ടൺ ക്ലിക്ക് ചെയ്യുക.





 



            spark ൽ നിന്നും വരുന്ന വിവരങ്ങൾ അവിടെ കാണാം . തുടർന്ന് ജാലകത്തിന് താഴെയുള്ള         Add ബട്ടൺ ക്ലിക്ക് ചെയ്താൽ പുതിയ ക്ലർക്ക്  യൂസർക്ക് മൊബൈലിൽ പാസ്സ് വേഡ് ലഭിക്കും. 





ലഭിക്കുന്ന പാസ്സ് വേഡ്ഉപയോഗിച്ച്     Clerk (DDO)Login   തുറക്കാവുന്നതാണ് . 




 


ലോഗിൻ  ചെയ്ത് കഴിഞ്ഞാൽ  Alotment വന്നിട്ടുണ്ടോ എന്ന് നോക്കുവാൻ ഇടതു വശത്തെ Allotment ക്ലിക്ക് ചെയ്ത് അതിന് താഴെ view allotment ക്ലിക്ക്  ചെയ്യുക. തുടർന്ന് list ക്ലിക്ക് ചെയ്യുക 






Allotment  വന്നിട്ടുണ്ടെങ്കിൽ ഇവിടെ കാണാവുന്നതാണ് 


ബില്ല് എടുക്കുന്ന വിധം 

 

ഇടതു ഭാഗത്തെ bill എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് new bill ക്ലിക്ക് ചെയ്യുക 





 

 തുടർന്ന് വരുന്ന ജാലകത്തിലെ continue  ക്ലിക്ക് ചെയ്യുക 






ശേഷം  വരുന്ന ജാലകത്തിലെ contigent Payment   ക്ലിക്ക് ചെയ്യുക 






അടുത്ത വിൻഡോയിൽ Detaild Head,    SCO ,     Expenditure Head എന്നിവ   സെലക്ട് ചെയ്യുക . save  ചെയ്യുക. 

(പ്രത്യകം ശ്രദ്ധിക്കുക Type of bill   എന്നിടത്ത് Settlement എന്ന് തന്നെ സെലക്ട് ചെയ്യുക )





തുടർന്ന് താഴെ claim Details ചേർക്കുക .  save  ചെയ്യുക .  






     Deduction details  skip ചെയ്യുക 



                   തുടർന്ന് താഴെ Beneficiary Details  ചേർക്കുക .  save  ചെയ്യുക . ( സ്കൂൾ ഹെഡ് മാസ്റ്ററുടെ പേരിലുള്ള SBI അക്കൌണ്ട്  തന്നെ ചേർക്കുന്നതാണ് ഉചിതം . അല്ലെങ്കിൽ കടകളുടെപേരിലുള്ള അക്കൌണ്ട് ചേർത്ത് അവർക്ക് നേരിട്ടും അയക്കാം )


 




   സേവ് ചെയ്ത ശേഷം Upload Document ൽ ഒന്നും ചെയ്യേണ്ടതില്ല . വെറുതെ സേവ് ചെയ്യുക .






തുടർന്ന് Send For Approval    ക്ലിക്ക് ചെയ്താൽ DDO admin ലേക്ക് ഫോർവേഡ് ചെയ്യപ്പെടും .




                      ബില്ല് എടുക്കുന്നതിനിടയില്‍  ഏതെങ്കിലും സമയത്ത് Log out  ചെയ്കയുകയോ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്യുകയോ ചെയ്ത് വീണ്ടും ലോഗിന്‍ചെയ്യേണ്ടിവന്നാല്‍ Bill Edit   എന്ന ലിങ്ക് വഴി ചെയ്ത് വച്ചതിന്റെ ബാക്കി ചെയ്താല്‍ മതിയാകും




ഇതോടെ Clerk Login > Log Out ചെയ്യുക 


തുടർന്ന്  Officer (DDO Admin) ലോഗിൻ ചെയ്യുക . ഇടതു ഭാഗത്ത് Bill എന്നതിനു താഴെ

Bill Approval എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക . inbox ൽ clerk ഫോർവേഡ് ചെയ്ത ബില്ല് കാണാവുന്നതാണ് . അവിടെ കാണുന്ന Go ബട്ടണിൽ ക്ലിക്ക് ചെയ്യുക 





             Remarks ൽ 'verified'  എന്ന് നല്കി check box ൽ  ടിക്ക് നല്കി  പച്ച നിറത്തിൽ കാണുന്ന Sign and Approve ക്ലിക്ക് ചെയ്യുക .  





DSC  ഉപയോഗിച്ച്   തുടർന്ന് വരുന്ന ജാലകത്തിൽ  Sign Using DSC    എന്നതിൽ  ക്ലിക്ക് ചെയ്ത്  DSC പാസ്‌വേഡ് ഉപയോഗിച്ച് ok നൽകുക .

ബില്ലിൽ എന്തെങ്കിലും അപാകത ശ്രദ്ധയിൽ പ്പെട്ടാൽ Return for Modification   എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ക്ലാർക്ക് ലോഗിനിലേക്ക് തന്നെ തിരിച്ചയക്കാം .




ശേഷം Bill e -submit      എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  e-submit എന്നിടത്ത് ക്ലിക്ക് ചെയ്താൽ ബില്ല് ട്രഷറിയിലേക്ക് അയക്കപ്പെടും .





ശേഷം  out box  ൽ ക്ലിക്ക് ചെയ്താൽ ബില്ലിന്റെ PDF ലഭിക്കും 


ട്രഷറിയിൽ സമർപ്പിക്കേണ്ട രേഖകൾ 

1. BiMS  ൽ നിന്നും ലഭിക്കുന്ന ബില്ല് 

2. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവ് 

3. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് 

4. ഹെഡ് മാസ്റ്ററുടെ ഉത്തരവ്     PROCEEDONGS MODEL

5. End Beneficiary  സാക്ഷ്യപത്രം 

6. ബില്ലുകളുടെയും വൌച്ചറുകളുടെയും ABSTRACT 

7. ഒറിജിനൽ ബില്ലുകളും വൌച്ചറുകളും 

 

Popular Posts

Category