സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ഉത്തരവ് വായിക്കുവാന്‍ താഴെ ലിങ്കില്‍
നം: എൻ.എം(ബി3)/11639/2026/ഡി.ജി.ഇ/ Dated 17/08/2026
കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) എന്ന ഏജൻസിയെയാണ് ഈ വർഷം ഓഡിറ്റ് നടത്താൻ തെരഞ്ഞെടുത്തിട്ടുള്ളത്. ഓരോ ജില്ലയിലേയും തെരഞ്ഞെടുത്ത സ്കൂളുകളിൽ മാത്രമാണ് സോഷ്യൽ ഓഡിറ്റ് നടത്തുന്നത്.
ഓഡിറ്റ് ടീം എത്തുന്ന മുറയ്ക്ക് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ അപ്പ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് നൂൺ മീൽ ഓഫീസർമാർ ഉറപ്പുവരുത്തി നൂൺ ഫീഡിങ് സൂപ്പർവൈസർമാർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേറ്റർമാർ സ്കൂളുകൾ സന്ദർശിക്കുന്ന ആദ്യ ദിവസം തന്നെ സ്കൂൾ അധികൃതർ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ നല്കേണ്ടതാണ്
സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്കൂളുകൾ സന്ദർശിക്കുമ്പോൾ അവർക്കാവശ്യമായ സൗകര്യങ്ങൾ എല്ലാ സ്കൂൾ അധികാരികളും സ്കൂളുകളിൽ ഏർപ്പെടുത്തേണ്ടതാണ്. നൂൺഫീഡിംഗ് സൂപ്പർവൈസർമാർ, നൂൺമീൽ ഓഫീസർമാർ എന്നിവർ ഇക്കാര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ സോഷ്യൽ ഓഡിറ്റിനായി തെരഞ്ഞെടുത്തിട്ടുള്ള എല്ലാ സ്കൂളുകൾക്കും നൽകേണ്ടതാണ്.
17/08/2025 തീയതി മുതൽ സ്ൾകൂതല സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്.
സോഷ്യൽ ഓഡിറ്റിംഗിനായി ഓരോ സ്കൂളിൽ നിന്നും ഓഡിറ്റർമാരെ തെരഞ്ഞെടുക്കുമ്പോൾ അതാത് സ്കൂളുകളിലെ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കളിൽ നിന്നും ചുരുങ്ങിയത് 5 പേരെ വീതമാണ് തെരഞ്ഞെടുക്കേണ്ടത്. PTA, MPTA, SMC എന്നിവയുടെ ഭാരവാഹികൾ സോഷ്യൽ ഓഡിറ്റ് ടീമംഗങ്ങൾ ആകുവാൻ പാടുള്ളതല്ല. സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേറ്റർമാർ സ്കൂളുകൾ സന്ദർശിക്കുന്ന ദിവസം സോഷ്യൽ ഓഡിറ്റ് ടീമംഗങ്ങൾ സ്കൂളുകളിൽ ഹാജരാകേണ്ടതാണ്.
സോഷ്യൽ ഓഡിറ്റിൻ്റെ ഒരു ഘട്ടത്തിലും ഓഡിറ്റ് ടീമിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്നുള്ളതല്ലാതെ മറ്റൊരു ഇടപെടലും വകുപ്പുതല ജീവനക്കാർ നടത്തേണ്ടതില്ല.
തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ ലിസ്റ്റ് താഴെ ലിങ്കില്‍
പരിശോധിക്കേണ്ട രേഖകൾ
a) കെ-2 രജിസ്റ്റർ
b) ഉച്ച ഭക്ഷണ ഹാജര്‍ പുസ്തകവും കൺസോളിഡേറ്റഡ് ഹാജർ പുസ്തകവും
c) PM POSHAN അക്കൗണ്ട് രജിസ്റ്റർ
d) എൻ.എം.പി-1 ഫോറം
e) ഉച്ച ഭക്ഷണ കമ്മിറ്റി മിനിറ്റ്സ് ബുക്ക്
f) സ്പെഷ്യൽ അരി വിതരണത്തിന്റെ അക്വിറ്റൻസ് രജിസ്റ്റർ
g) ഭക്ഷ്യ സാധനങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ
h) പാത്രങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും സ്റ്റോക്ക് രജിസ്റ്റർ
i) കാലിചാക്ക് രജിസ്റ്റർ
i. ഉച്ചഭക്ഷണം രുചിപ്പ് നോക്കിയ അധ്യാപകൻ/അധ്യാപിക, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അഭി റജിസ്റ്റർ.
j. ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റർ.
k. സോഫ്റ്റ് വെയർ പ്രിന്റ് ഔട്ട്
L. PM POSHAN പാസ്ബുക്ക്
m. PM POSHAN അക്കൗണ്ട് രജിസ്റ്റർ, ക്യാഷ് ബാലൻസ്, ബാങ്ക് ബാലൻസ് ഇവ തമ്മിലുള്ള ഒത്തുനോക്കൽ.
n. സ്റ്റോക്ക് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്
o. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റു ഏജൻസികൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ലഭിക്കുന്ന ഫണ്ട്, ഇവയുമായി ബന്ധപ്പെട്ട് ചെലവ് എന്നിവ എഴുതി തയ്യാറാക്കി സൂക്ഷിക്കുന്നതിനുള്ള പ്രത്യേക രജിസ്റ്റർ.
p. സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മിനിറ്റ്സ് ബുക്ക്
q. സാധനസാമഗ്രികൾ വാങ്ങിയതിന്റെ ബില്ലുകൾ
r. ചെലവിനങ്ങളുമായി ബന്ധപ്പെട്ട വൗച്ചറുകൾ
s. ഉച്ചഭക്ഷണ മെനുവിന്റെ പ്രദർശനം.
t. സ്കൂളിൽ പരാതിപ്പെട്ടി (Complaint Box) സ്ഥാപിക്കൽ
u. ഓരോ ദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം, ഉപയോഗിച്ച ഭക്ഷ്യധാന്യം (അരി, പയർ), മുട്ട, പാൽ എന്നിവയുടെ അളവ് പ്രദർശിപ്പിക്കുന്നതിന് ഉച്ചഭക്ഷണ പദ്ധതിക്കായുള്ള പ്രത്യേക നോട്ടീസ് ബോർഡ്
v. ബില്ലുകളും രസീതുകളും ഉപജില്ല ഓഫീസിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയത്.
മുൻ വർഷത്തെ സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് സോഷ്യൽ ഓഡിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾ (സ്കൂൾ സഭ, പബ്ലിക് ഹിയറിംഗ് അടക്കം) ഏകോപിപ്പിക്കുന്നതിനായി ഓരോ ജില്ലയിലേയും ജില്ലയിലേയും നൂൺ ഫീഡിംഗ് സൂപ്പർവൈസറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തുന്നു.
സ്കൂൾ സഭയിൽ പങ്കെടുക്കേണ്ടവർ
- വാർഡ് മെമ്പർ / കൗൺസിലർ
- നുട്രീഷ്യനിസ്റ്റ്
- വിദ്യാഭ്യാസ വകുപ്പ് അധികൃതർ
- മുനിസിപ്പൽ/പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി
- കൃഷി ഓഫീസര്‍
- സാമൂഹിക ആരോഗ്യ കേന്ദ്രം
- പി ടി എ പ്രതിനിധികൾ
- എം പി ടി എ പ്രതിനിധികൾ
- രക്ഷകർത്താക്കൾ
പബ്ലിക് ഹിയറിംഗിൽ പങ്കെടുക്കേണ്ടവർ
- സ്കൂളുകൾ ഉൾപ്പെടുന്ന ജില്ലാ / ബ്ലോക്ക് / പഞ്ചായത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ
- വിദ്യാഭ്യാസ വകുപ്പ് അധികൃതർ (AEO, DEO)
- കൃഷി വകുപ്പ്
- സാമൂഹിക ആരോഗ്യ കേന്ദ്രം
- സപ്ലൈകോ / എഫ് സി ഐ
- പി ടി എ പ്രതിനിധികൾ
- എം പി ടി എ പ്രതിനിധികൾ
- രക്ഷകർത്താക്കൾ
സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾക്കായി യാതൊരു വിധത്തിലുള്ള ചെലവുകളും സ്കൂളുകൾ വഹിക്കേണ്ടതില്ല.
തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ ലിസ്റ്റ് താഴെ ലിങ്കില്‍