KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

2021 മുതൽ 2023 വരെയുള്ള LSS, USS സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് അനുവദിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.



2021 മുതൽ 2023 വരെയുള്ള LSS, USS സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് അനുവദിക്കുന്നത്  സംബന്ധിച്ച നിർദ്ദേശങ്ങൾ.

സര്‍ക്കുലര്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

               1)  2021 മുതൽ 2023 വരെ സി എം കിഡ്‌സ് (എൽ പി / യു പി) (എൽ എസ് എസ് /യൂ എസ് എസ്) സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റ് നായി സ്കൂൾ എച്ച് എം ൻറെ അപേക്ഷയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കത്തും 350 രൂപയുടെ രൂപയുടെ ചെല്ലാൻ 0202-01-102-92 OTHER RECEIPTS' എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ഒടുക്കി അപേക്ഷ തപാൽ മുഖാന്തരം "സെക്രട്ടറി പരീക്ഷാഭവൻ പൂജപ്പുര തിരുവനന്തപുരം 2" എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ് 


                     2)  2024 മുതലുള്ള സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റ് സ്കൂൾ എച്ച് എം ലോഗിൻ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്


                 3) സർട്ടിഫിക്കറ്റ് ലെ പേര് തിരുത്തുന്നതിനായി സ്കൂൾ എച്ച് എം ൻറെ അപേക്ഷ, എച്ച് എം അറ്റെസ്റ്റ് ചെയ്ത അഡ്മിഷൻ രജിസ്റ്ററിൻ്റെ പകർപ്പ്, 30 രൂപയുടെ ചെല്ലാൻ സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്. (അഡ്മിഷൻ രജിസ്റ്റർ എക്സ്ട്രാക്ട് സ്വീകാര്യമല്ല)


              4) സർട്ടിഫിക്കറ്റ് ലെ ജനനതീയതി തിരുത്തുന്നതിനായി സ്കൂൾ എച്ച്. എം ൻറെ അപേക്ഷ ജനന സർട്ടിഫിക്കറ്റ് ൻറെ പകർപ്പ്, 30 രൂപയുടെ ചെല്ലാൻ സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്.


            5) 2024 മുതലുള്ള തിരുത്തൽ വരുത്തിയ സർട്ടിഫിക്കറ്റുകൾ സ്കൂൾ എച്ച് എം ലോഗിൻ നിന്നും വിദ്യാർത്ഥികൾക്ക് നൽകേണ്ടതുമാണ്.


               5) സി എം കിഡ്സ് പോർട്ടൽ username password എന്നിവ reset ചെയ്യുവാനായി സ്കൂൾ എച്ച്‌ .എം /എ.ഇ. Issusshelpdesk@gmail.com എന്ന gmail വിലാസത്തിൽ മെയിൽ ചെയ്യേണ്ടതാണ്.

Popular Posts

Category