KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

1.9.2025ന് ഉണ്ടായ ബഹു.സുപ്രീം കോടതിയുടെ വിധിയും ഹയർ ഗ്രെയ്‌ഡും



നിങ്ങൾക്കു ചോദിക്കാം ?

ടി. ശ്രീധരൻ ചോമ്പാല

പി ഒ കുന്നുമ്മക്കര-673 308,  കോഴിക്കോട് ജില്ല.ഫോൺ 0496-2502728

ബഹു: സുപ്രീംകോടതിയുടെ 1.9.2025ലെ വിധിന്യായം ചൂണ്ടിക്കാണിച്ച് ഹെഡ്‌മാസ്റ്റർമാരുടെ ഹയർ ഗ്രെയ്‌ഡ് തടയുന്നത് ശരിയാണോ?

മനോജ് കണ്ണൂർ


TET വിഷയവുമായി ബന്ധപ്പെട്ട് 1.9.2025ന് ഉണ്ടായ ബഹു.സുപ്രീം കോടതി വിധിന്യായത്തിലെ ഖണ്‌ഡിക 216ൽ, 1.9.2025ന് ശേഷം വിരമിക്കാൻ 5 വർഷത്തിൽ കുറഞ്ഞ സർവീസ് ശേഷിക്കുന്ന അധ്യാപകർക്ക് TET യോഗ്യത നേടാതെ തന്നെ സർവീസിൽ തുടരാമെന്ന് വ്യക്തമാക്കുന്നു. കൂടാതെ അത്തരം അധ്യാപകർക്ക് അതിനിടയിൽ പ്രൊമോഷൻ ആഗ്രഹിക്കുന്നുവെങ്കിൽ TET യോഗ്യത നേടാതെ പ്രൊമോഷന് പരിഗണിക്കില്ലെന്നും ഇതേ ഖണ്‌ഡികയിൽ കോടതി പറയുന്നുണ്ട്. ഖണ്ഡ്‌ഡിക 216ലെ പ്രസക്തഭാഗം ചുവടെ കൊടുക്കുന്നു.

"....... However, we make it clear that if any such teacher (having less than five year service left) aspires for promotion, he will not be considered eligible without he/she having qualified the TET"

1.9.2025ന് ശേഷം 5 വർഷത്തിനകം റിട്ടയർ ചെയ്യുന്നവരിൽ ആരെങ്കിലും പ്രൊമോഷൻ "aspire' ചെയ്യുന്നുണ്ടെങ്കിൽ അത്തരം അധ്യാപകരെ TET യോഗ്യതയില്ലാതെ പ്രൊമോഷന് പരിഗണിക്കില്ലെന്നാണ് മുകളിൽ ഉദ്ധരിച്ച വിധിന്യായത്തിൽ പറയുന്നത്. 'aspire' എന്ന വാക്കിന്റെ അർത്ഥം 'കൊതിക്കുക, ആഗ്രഹി ക്കുക' എന്നിങ്ങനെയാണ്. അപ്രകാരം ഒരു അധ്യാപകൻ ആഗ്രഹിക്കുന്ന പ്രൊമോഷൻ എന്നത് റഗുലർ പ്രൊമോഷനാണ്. അതായത് പ്രൈമറിയെ സംബന്ധിച്ചിടത്തോളം കെ.ഇ. ആർ അധ്യായം XIV A ചട്ടം 43,45,45A എന്നിവ പ്രകാരമുള്ള അധ്യാപക രുടെ പ്രൊമോഷനാണ്. കൂടാതെ ഏതുതരം പ്രൊമോഷനാണെന്ന് വിധിന്യായത്തിലെ ഖണ് ഡിക 218ൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഈ ഖണ്‌ഡിക ചുവടെ കൊടുക്കുന്നു.


"218. Subject to what we have said above, it is reiterated that those aspiring for appointment and those in-service teachers aspiring for appointment by promotion must, however, qualifying the TET, or else, they would have no right of consideration of their candidature."


    മുകളിൽ ഉദ്ധരിച്ച വിധിന്യായത്തിൽ സർവീസിലുള്ള അധ്യാപകരുടെ പ്രൊമോഷനെപ്പറ്റി പരാമർശിക്കുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുമല്ലോ. "those in-service teachers aspiring for appointment by promotion" എന്നാണ് വിധിയിൽ പറയുന്നത്. അതായത് 'പ്രൊമോഷൻ വഴിയുള്ള നിയമനം' ആഗ്രഹിക്കുന്നവർക്കാണ് TET യോഗ്യത നിർബന്ധ മാക്കിയിട്ടുള്ളത്. അതേസമയം 'പ്രൊമോഷൻ വഴിയുള്ള നിയമനം' എന്നതിൽ ഗ്രെയ്‌ഡ് ഉൾപ്പെടുന്നില്ല. കാരണം ഗ്രെയ്‌ഡ് നൽകുന്നത് പ്രൊമോഷൻ വഴിയുള്ള ഒരു നിയമനമായിട്ടല്ല.

           കെ.ഇ.ആർ അധ്യായം XIV Aയിലെ ചട്ടം 43 പ്രകാരമുള്ള പ്രൈമറി അധ്യാപകരുടെ HST പ്രൊമോഷനും ചട്ടം 45,45A എന്നിവ പ്രകാരമുള്ള HM പ്രൊമോഷനുമാണ് പ്രൈമറിയെ സംബന്ധിച്ചേടത്തോളം റഗുലർ പ്രൊമോഷനിൽ ഉൾപ്പെടുന്നത്. സർവീസിലുള്ള അധ്യാപകർ മേൽപ്പറഞ്ഞ പ്രൊമോഷന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ പ്രൊമോഷന് പരിഗണിക്കണമെങ്കിൽ അവർക്ക് TET യോഗ്യത അനിവാര്യമാണെന്നാണ് മുകളിൽ ഉദ്ധരിച്ച വിധിയിലൂടെ സൂപ്രീം കോടതി ആവർത്തിച്ചുറപ്പിച്ചു പറയുന്നത്.

        Time Bound Higher Grade ലഭിക്കണമെങ്കിൽ അതിനായി ഏതെങ്കിലും ട്രെയിനിംഗ് യോഗ്യതയോ അക്കാദമിക യോഗ്യതയോ വേണമെന്ന് സർക്കാർ നിർദേശിച്ചിട്ടില്ല. അത് തികച്ചും സമയബന്ധിതമാണ്. നിശ്ചിത വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് അനുവദിക്കുന്ന ഒരു സർവീസ് ആനുകൂല്യമാണത്. എന്നാൽ റഗുലർ പ്രൊമോഷന് നിർദിഷ്ട യോഗ്യതകൾ നേടുന്നതിനൊപ്പം സീനിയോറിറ്റിയും പരിഗണിക്കുന്നതാണ്.

 അധ്യാപകർക്ക് ഗ്രെയ്ഡ് അനുവദിക്കുമ്പോൾ അവരുടെ ജോലിയുടെ സ്വഭാവത്തിലോ കെ.ഇ. ആർ അനുസരിച്ചുള്ള അവരുടെ Designation നിലോ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ഉദാഹരണമായി LPST/UPST /HST അധ്യാപകർ ഗ്രെയ്ഡ്  വാങ്ങിയാൽ അവർ നേരത്തെ ചെയ്ത ജോലിയിലോ designation ലോ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. അതുപോലെത്തന്നെ നിലവിലുള്ള ഹെഡ് മാസ്റ്റർ ഹയർ ഗ്രെയ്ഡ് വാങ്ങിയാലും ആ ഹെഡ്മാസ്റ്ററുടെ ജോലിയിലോ designation ലോ മാറ്റം ഉണ്ടാകുന്നില്ല.അതേസമയം  ബഹു: സുപ്രീം കോടതി വിധിയിൽ പരാമർശിച്ച " appointment by promotion " എന്നതു നടപ്പിലാക്കുമ്പോൾ ജോലിയുടെ സ്വഭാവത്തിലും സ്ഥാനപ്പേരിലും മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. കെ.ഇ.ആർ അധ്യായം XIV A യിലെ എയ്‌ഡഡ് സ്‌കൂൾ അധ്യാപകരുടെ സേവനവ്യവസ്ഥകളനുസരിച്ച് പ്രമോഷൻ എന്നതിൻ്റെ പരിധിയിൽ പ്രൈമറി/ഹൈസ്‌കൂൾ അധ്യാപകരുടെ ഹെഡ്മാസ്റ്റർ പ്രൊമോഷനും പ്രൈമറി അധ്യാപകരുടെ HST പ്രൊമോഷനും നോൺ ടീച്ചിങ്ങ് സ്റ്റാഫിൻ്റെ അധ്യാപക പ്രൊമോഷനും മാത്രമേ ഉൾപ്പെടുന്നുള്ളൂ. കെ.ഇ.ആർ അനുസരിച്ച്, അത്തരത്തിൽ പ്രൊമോട്ട് ചെയ്ത് നിയമിക്കുമ്പോൾ അവരുടെ ജോലിയിലും, സ്ഥാനപ്പേരിലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്.

   ബഹു സുപ്രീം കോടതി വിധിയിലെ 216, 218 ഖണ്ഡികകളിൽ പ്രൊമോഷൻ ലഭിക്കണമെങ്കിൽ TET യേഗ്യത നേടണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. KER ൽ മാത്രമല്ല സർക്കാർ ജീവനക്കാർക്ക് ബാധകമായ KS & SSR ലെ വ്യവസ്ഥകളനുസരിച്ചും ഗ്രെയ്ഡ് എന്നത് പ്രൊമോഷൻ്റെ വിഭാഗത്തിൽ ഉൾപ്പെടുന്നില്ല. സുപ്രീം കോടതിയുടെ പേര് പറഞ്ഞ്,  “Appointment by promotion’’ എന്നതിൻ്റെ പരിധിയിൽ വരാത്ത  സർവീസ് ആനുകൂല്യങ്ങൾ, അതായത് ഗ്രെയ്‌ഡ് ആനുകൂല്യവും ഇൻക്രിമെൻ്റ് ആനുകൂല്യവും തടയുന്നത് ഒരിക്കലും തന്നെ നീതീകരിക്കാനോ ന്യായീകരിക്കാനോ ആർക്കും കഴിയില്ല. സുപ്രീം കോടതി വിധി പൂർണമായും പഠിച്ച് അതിൻ്റെ അന്ത:സ്സത്ത ഉൾക്കൊള്ളാതെ അതിനെ വക്രീകരിച്ച് ആനുകൂല്യം തടയുന്നത് ഒട്ടും ശരിയായ നടപടിയല്ല.

അധ്യാപകർക്ക് HM പ്രൊമോഷൻ ലഭിക്കു മ്പോൾ ആ പ്രൊമോഷൻ റിലിങ്ക്വിഷ് ചെയ്യുന്നതിന് ചട്ട പ്രകാരം തന്നെ അവകാശമുണ്ട്. അപ്രകാരം റിലിങ്ക്വിഷ് ചെയ്‌ത്‌ കഴിഞ്ഞാൽ അതിനു ശേഷവും അധ്യാപകർക്ക് അർഹമായ സമയ ബന്ധിത ഗ്രെയ്‌ഡുകൾ ലഭിക്കുന്നതിന് യാതൊരുവിധ നിയമ തടസ്സവുമില്ല. പ്രൊമോഷൻ റിലിങ്കിഷ് ചെയ്താലും അധ്യാപകർക്ക് ഗ്രെയ്‌ഡ് അനുവദിക്കാമെന്ന് വ്യക്തമാക്കിക്കൊണ്ട് Go(MS385/90(46)Fin dt 12.7.1990 പ്രകാരം ധനകാര്യ

വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹെഡ്മ‌ാസ്റ്റർ പ്രൊമോഷൻ റിലിങ്ക്വിഷ് ചെയ്തവർക്ക് ഗ്രെയ്ഡ് അനുവദിക്കാമോ എന്ന കാര്യത്തിൽ സ്പഷ്‌ടീകരണം  ആരാഞ്ഞുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ അയച്ച കത്തിനെ അടിസ്ഥാനമാക്കിയാണ് മേൽപരാമർശിച്ച ഉത്തരവ് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

            മുകളിൽ പ്രതിപാദിച്ച വസ്‌തുതകളുടെ അടിസ്ഥാനത്തിൽ പ്രൈമറി ഹെഡ്‌മാസ്റ്റർമാർ TET യോഗ്യത നേടിയിട്ടില്ലെങ്കിലും HMന്റെ 8/28 വർഷത്തെ ഹയർ ഗ്രെയ്‌ഡ് അനുവദിക്കുന്നതിൽ യാതൊരുവിധ നിയമ തടസ്സങ്ങളുമില്ല. അതു പോലെ തന്നെ 1.9.2025ന് ശേഷം 5 വർഷത്തിനകം റിട്ടയർ ചെയ്യുന്നവർക്കും നിശ്ചിത സർവീസ് പൂർത്തിയാക്കുന്ന മുറക്ക് അർഹമായ ഗ്രെയ്‌ഡുകൾ ലഭിക്കുന്നതാണ്. കൂടാതെ 1.9.2025ന് ശേഷം 5 വർഷത്തിൽ കൂടുതൽ സർവീസുള്ളവർക്ക് 1.9.2028ന് മുമ്പ് TET പാസ്സാകുന്നതിനുള്ള സമയം കോടതി അനുവദിച്ചിരിക്കയാൽ അത്തരക്കാർക്കും 1.9.2028ന് മുമ്പ്  അർഹമാകുന്ന ഗ്രെയ്‌ഡുകൾ അനുവദിക്കുന്നതിനും സുപ്രീം കോടതി വിധി തടസ്സമാകുന്നില്ല.

                    ഹെഡ്മാസ്റ്റർ മാസിക







Popular Posts

Category