KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സ്കൂള്‍ ഉച്ച ഭക്ഷണം - നൂണ്‍ മീല്‍ അക്കൗണ്ട്‌ ബുക്ക്‌ - പഴയ രീതിയില്‍ തുടരാം

           "നിശ്ചിത മാതൃകയിൽ നൂണ്‍മീല്‍ അക്കൗണ്ട് എഴുതാത്തതിനാൽ പല വിദ്യാഭ്യാസ ഉപഡയറക്ടർമാരും ഓഡിറ്റ് സമയത്ത് തടസ്സവാദങ്ങൾ ഉന്നയിച്ചതായി നിരവധി പ്രധാനാധ്യാപകർ അറിയിച്ചിട്ടുണ്ട്.  പ്രത്യേക രീതിയിൽ അക്കൗണ്ട് എഴുതണമെന്ന് മുൻപ് DGE ഓഫീസില്‍നിന്നും ദ്ദേശം നൽകിയിരുന്നു. എന്നാൽ മേൽ പറഞ്ഞ അക്കൗണ്ട് ബുക്ക്‌ എഴുതുന്നത് സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ, നൂണ്‍മീല്‍ അക്കൗണ്ട്‌ ബുക്ക്‌ അന്ന്  നിർദ്ദേശിച്ച പ്രകാരം എഴുതേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയം സംബന്ധിച്ച് താഴെ പറയുന്ന പ്രകാരം നിർദ്ദേശം നൽകുന്നു.

             പ്രധാനാധ്യാപകർ മുൻപ് എഴുതിവന്ന രീതിയിൽത്തന്നെ ഓഡിറ്റ് കാലയളവിൽ അക്കൗണ്ടുകൾ എഴുതിയിട്ടുണ്ടെങ്കിൽ ഈ വിഷയം സംബന്ധിച്ച് തടസ്സവാദം ഉന്നയിക്കുവാൻ പാടില്ലാത്തതാണ്. ഈ കാരണത്താൽ നിലവിൽ ഏതെങ്കിലും വിദ്യാഭ്യാസ ഉപഡയറക്ടർമാർ തടസ്സവാദം ഉന്നയിച്ചിട്ടുണ്ടെങ്കിൽ ആയത് ഒഴിവാക്കി നൽകേണ്ടതാണ്. സംസ്ഥാനത്ത് ഒട്ടാകെ ഏകീകൃത രീതിയിൽ പുതിയ അക്കൗണ്ട് എഴുതുന്നത് സംബന്ധിച്ച് നിർദ്ദേശം വരുന്നത് വരെ മേൽ നിർദ്ദേശം കർശനമായി പാലിക്കേണ്ടതാണ്."

            ഈ വിഷയത്തില്‍ വിവിധ ജില്ലകളില്‍ നിന്നും നിരവധി പരാതികള്‍ KPPHA  സംസ്ഥാന നേതൃത്വത്തിന് ലഭിച്ചതിനെ തുടര്‍ന്ന് നാം നിവേദനം നല്‍കിയിരുന്നു. 

Popular Posts

Category