KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

SCHOOL MAINTENANCE GRANT FOR AIDED SCHOOLS

                 എയിഡഡ്  സ്കൂളുകളുടെ 2026-27 വര്‍ഷത്തെ മെയിന്റനന്‍സ്  ഗ്രാന്റിനുള്ള അപേക്ഷ വിദ്യാഭ്യാസ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ട സമയം ആയിട്ടുണ്ട്. ഓരോ വര്‍ഷവും സെപ്തംബര്‍  30 നുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കണം. അതാത് സ്കൂള്‍ മാനേജര്‍മാരാണ് അപേക്ഷ നല്‍കേണ്ടത്.  അപേക്ഷകള്‍ കൃത്യമായും പൂര്‍ണ്ണമായും ആദ്യ ഘട്ടത്തില്‍ തന്നെ നല്‍കിയാല്‍  തുക ലഭിക്കുന്നതിലുള്ള കാല താമസം ഒഴിവാക്കാം. 2025 ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച്‌ 31 വരെയുള്ള ചിലവുകളുടെ ബില്ലുകളും വൌച്ചറുകളും കണക്കുകളും ആണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്.


മെയിന്റനൻസ് ഗ്രാൻ്റ്  പ്രപ്പോസലിൽ ഉൾപ്പെടുത്തേണ്ട രേഖകൾ


I.  അപേക്ഷ (ഫോറം 28) (അപേക്ഷാ ഫോറങ്ങള്‍ക്കായി ഇവിടെ ക്ലിക്ക്  ചെയ്യുക)

2.  എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെൻ്റ്   (ഫോറം 29)

3. പ്രോപ്പർട്ടി സ്റ്റേറ്റ്‌മെൻ്റ്  (ഫോം 10)

4. തസ്‌തിക നിർണയ ഉത്തരവ്

5. ബിൽ ആൻ്റ് വൗച്ചർസ്

(വൗച്ചർ 5,000/- രൂപയിൽ കൂടുതൽ വരുന്നുണ്ടെങ്കിൽ റവന്യൂ സ്റ്റാമ്പ് വേണം സ്റ്റോക്ക് എൻട്രി സർട്ടിഫിക്കറ്റ് ആവശ്യമായവയില്‍  എച്ച്. എം ആയത് രേഖപ്പെടുത്തണം. എക്സ്പെൻഡിച്ചർ സ്റ്റേറ്റ്‌മെൻ്റിലെ അതേ ക്രമത്തിൽ അടുക്കി നമ്പർ ഇടണം

6. മെയിന്റനൻസ് ഗ്രാൻ്റ്  രജിസ്റ്റർ

7. സി.എ ഓഡിറ്റ് സർട്ടിഫിക്കറ്റ് (above 20,000/-)

8. ബാങ്ക് അക്കൗണ്ട് ട്രാൻഫർ ഫോറം

9. ബാങ്ക് പാസ് ബുക്ക് കോപ്പി

    അപേക്ഷകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ പരിശോധിച്ച് കുട്ടികളുടെ കണക്കിനനുസരിച്ചുള്ള തുക( ഒരു കുട്ടിക്ക് 60 രൂപ എന്ന നിരക്കില്‍) അനുവദിച്ചുകൊണ്ട് എ.ഇ.ഒ ഉത്തരവ് പുറപ്പെടുവിക്കും. സര്‍ക്കാരില്‍ നിന്നും അലോട്ട്മെന്റ് ലഭിക്കുന്ന മുറക്ക് തുക മാനേജര്‍മാരുടെ ബാങ്ക്അക്കൌണ്ടിലേക്ക് BIMS വഴി ട്രാന്‍സ്ഫര്‍ ചെയ്യും. (ചില വിദ്യാഭ്യാസ ഓഫീസുകളില്‍ സ്കൂളിന്റെ BIMS ലോഗിനിലേക്ക് വരവ് വെക്കുകയും പിന്നീട് ഹെഡ്‌മാസ്റ്റര്‍മാര്‍ മാനേജറുറെ അക്കൌണ്ടിലേക്ക് BIMS വഴി ലഭ്യമാക്കുന്ന രീതിയും ഉണ്ട്)

ഈ ലിങ്ക്സ്കൂള്‍ മാനേജര്‍മാര്‍ക്ക് അയച്ചുകൊടുത്താല്‍ അവര്‍ക്ക് ഉപകാരമാകും.

Popular Posts

Category