1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട‌് സെക്ഷൻ 205 (എഫ്) പ്രകാരം ഒരോ വർഷവും ആഗസ്റ്റ് മാസത്തിൻ്റെയും ഫെബ്രുവരി മാസത്തിൻ്റെയും അവസാനത്തിന് മുമ്പ് ഒരോ ആഫീസ് മേധാവിയും തൊഴിലുടമയും നികുതി അടക്കേണ്ടതായ എല്ലാ ജീവനക്കാരുടെയും നികുതി തിട്ടപ്പെടുത്തി, അവരിൽ നിന്നും തുക ഈടാക്കി നികുതി അടക്കുവാൻ ബാദ്ധ്യസ്ഥരായ (സ്വയം ശമ്പളം എഴുതി വാങ്ങുന്നവർ ഉൽപ്പടെ) എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കാണിക്കുന്ന സാക്ഷ്യപത്രം, രേഖപ്പെടുത്തിയ ജീവനക്കാരുടെ ലിസ്റ്റ് എന്നിവ സഹിതം തദ്ദേശ സ്ഥാപനത്തിന് നൽകേണ്ടതാണ്.
താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
1. നിർദ്ദിഷ്ട തീയതിക്ക് ശേഷം നികുതി അടയ്ക്കുമ്പോൾ പ്രതിമാസം 2% പിഴ കൂടി ഈടാക്കേണ്ടതാണ്.
2. വരുമാനം കണക്കാക്കുമ്പോൾ അടിസ്ഥാനശമ്പളവും ക്ഷാമബത്തയും (വീട്ടുവാടക അലവൻസ്, സിറ്റി കോമ്പൻസേറ്ററി അലവൻസ്, യാത്രാസൌകര്യ അലവൻസ്, യാത്രാ അലവൻസ് എന്നിവ ഒഴികെയുള്ള) എല്ലാതരം അലവൻസുകളും, ബോണസ്/ഉത്സവബത്ത എന്നിവയും കണക്കിലെടുക്കണം.
3. ഒരു വകുപ്പിലെ ഒരു ഓഫീസിൽ നിന്നും അതേ വകുപ്പിലെ തന്നെ മറ്റൊരു ആഫീസിലേക്ക് സ്ഥലം മാറിപ്പോകുന്ന ജീവനക്കാരൻ്റെ സംഗതിയിൽ വിടുതൽ ചെയ്യുന്ന ആഫീസ് തലവൻ, ആ ജീവനക്കാരൻ ഒടുക്കുവാനുള്ള തൊഴിൽനികുതി തുക കൂടി എൽ.പി.സിയിൽ കാണിച്ച് ആ തുക ഈടാക്കി അടക്കുവാൻ ബാദ്ധ്യസ്ഥനാണ്
4. ജീവനക്കാരൻ ഉപൻഷൻ പറ്റി പിരിയുകയോ നിർബന്ധമായി പിരിഞ്ഞുപോകുകയോ വകുപ്പിലേക്ക് വിടുതൽ ചെയത് പോവുകയോ ചെയ്യുന്ന സംഗതിയിൽ ശമ്പളത്തിൽ നിന്ന് തൊഴിൽ നികുതി തുക വസൂലാക്കിയിട്ട് മാത്രമെ അവസാന ശമ്പളം വിതരണം ചെയ്യാൻ പാടുള്ളൂ.
നികുതി നിരക്ക്
| സ്ലാബ് | അർദ്ധവാർഷിക വരുമാനം | നികുതി |
| 1 | 12000 രൂപ മുതൽ 17,999 വരെ | 320 |
| 2 | 18,000 രൂപ മുതൽ 29,999 വരെ | 450 |
| 3 | 30,000 രൂപ മുതൽ 44,999 വരെ | 600 |
| 4 | 45,000 രൂപ മുതൽ 99,999 വരെ | 750 |
| 5 | 100,000 രൂപ മുതൽ 124,999 വരെ | 1000 |
| 6 | 125,000 രൂപയും അതിന് മുകളിലും | 1250 |
സ്പാർക്കിലൂടെ തൊഴിൽ നികുതി കണക്കാക്കുന്ന വിധം
Prof. tax Calculation
HOME >>> SALARY MATTERS >> PROCESSING > PRO.TAX CALCULATIONഇതിൽ രണ്ടു OPTIONS ആണുള്ളത്
(1) Include Professional Tax : സാലറി ബില്ലില്‍ ഉള്‍പ്പെടുത്താന്‍
(2) Remove Professional Tax: സാലറി ബില്ലില്‍ നിന്നും നീക്കംചെയ്യുന്നതിന്
Include Professional Tax
Salary Matters >> Processing > Prof. tax Calculation എന്നതിൽ ക്ലിക്ക് ചെയ്യുക. Include / Remove Professional Tax എന്നതിൽ DDO Code, Bill Type എന്നിവ തെരഞ്ഞെടുക.Include Prof. Tax ക്ലിക്ക് ചെയ്യുക.
Current financial year : Default ആയി വരും . Choose an option എന്നതിൽ ഏത് അർദ്ധ വർഷമാണെന്ന് സെലക്റ്റ് ചെയ്യുക. Confirm നൽകുക.
Are you Sure to proceed എന്ന സന്ദേശത്തിന് OK നൽകുക. Pof. Tax deduction details പ്രത്യക്ഷപ്പെടും.
Print Prof Tax Deduction എന്നതിൽ നിന്നും statement, Print എടുത്ത് നേരിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നേരിട്ട് പണമടച്ച് രശീതി കൈപ്പറ്റാം.
ഇതിനു ശേഷം ശമ്പള ബില്ല് പ്രോസസ്സ് ചെയ്യുമ്പോൾ ഇന്നർ ബില്ലിൽ രേഖപ്പെടുത്തലുകൾ ഉണ്ടാവും എന്നതിനാൽ ഇത് നിർബന്ധമായും Remove ചെയ്യേണ്ടതുണ്ട്.
(പുതിയ രീതി അനുസരിച്ച് സാലറിയില്‍ കുറവു വരുത്തിയാല്‍ ഡിഡി ഒ യുടെ Special TSB യില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.ബിംസ് PROCEEDINGS, CHECK സഹിതം ട്രഷറിയില്‍ സമര്‍പ്പിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് മാറി നല്‍കാവുന്നതാണ് .
Remove Professional Tax
ബില്ല് വഴിയല്ല തൊഴിൽ നികുതി പിടിക്കുന്നതെങ്കിൽ അത് റിമൂവ് ചെയ്യുന്നതിന് Remove Existing Prof Tax എന്നതിൽ ക്ലിക്ക് ചെയ്യുക.
Delete Professional tax deductions from all employees എന്ന സന്ദേശത്തിന് OK നൽകുക.
Deleted the record successfully എന്ന സന്ദേശം പ്രത്യക്ഷപ്പെടും.
---------------------------------
പിന്നീട് ആണ് റിമൂവ് ചെയ്യുന്നതെങ്കില്‍ .Salary Matters >> Processing > Prof. tax Calculation എന്നതിൽ ക്ലിക്ക് ചെയ്യുക. Include / Remove Professional Tax എന്നതിൽ DDO Code Bill Type എന്നിവ തെരഞ്ഞെടുക.Remove Professional Tax ക്ലിക്ക് ചെയ്യുക.DDO Code, Bill Type എന്നിവ തെരഞ്ഞെടുക.തുടര്‍ന്ന് വരുന്ന സന്ദേശത്തിന് OK നല്‍കുക
Deleted the record successfully എന്ന സന്ദേശം പ്രത്യക്ഷപ്പെടും.