പൊതുവിദ്യാഭ്യാസ വകുപ്പ് നൽകി വരുന്ന സി എം കിഡ്‌സ് (എൽ പി )/സി എം കിഡ്സ് (യുപി) സ്കോളർഷിപ്പ് വിതരണം സുഗമമാക്കുന്നതിനായി നടപ്പിലാക്കിയ പോർട്ടൽ സംവിധാനം വഴി 2024 ജൂൺ മാസം മുതൽ കട്ടികളുടെ കുടിശ്ശിക സംബന്ധമായ വിവരങ്ങൾ ശേഖരിച്ചു വന്നിരുന്നു. എന്നാൽ പോർട്ടലിൽ നാളിതുവരെയും കുടിശ്ശിക സംബന്ധമായ വിവരങ്ങൾ പൂർണ്ണമായും ലഭ്യക്കിയിട്ടില്ല. എന്നാണ് ലഭ്യമായ വിവരം.ആയത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ചുവടെ ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ പുറത്തിറക്കി
ഉത്തരവ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
. 2021 മുതൽ 2025 വരെ സ്കോളർഷിപ്പ് അർഹത നേടിയകുട്ടികളുടെ വിവരങ്ങൾ ലോഗിനിൽ ലഭ്യമാക്കിയിട്ടുണ്ട്. ആയതിൽ ഇതുവരെ വിവരങ്ങൾ രേഖപ്പെടുത്താത്ത കുട്ടികളുടെ കുടിശ്ശിക തുക, ബാങ്ക് വിവരങ്ങൾ എന്നിവ അടിയന്തരമായി പോർട്ടലിൽ രേഖപ്പെടുത്തേണ്ടതാണ്.
2023 വരെ സ്കോളർഷിപ്പ് പരീക്ഷ വിജയിച്ച കട്ടികളുടെ കുടിശ്ശിക സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് 2026 സെപ്റ്റംബർ 15 വരെ മാത്രമേ സമയം ഉണ്ടായിരിക്കുകയുള്ളൂ. ആയതിനുശേഷം 2023 വരെയുള്ള കുട്ടികൾക്ക് കുടിശ്ശിക ഇല്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കട്ടികളുടെ വിവരങ്ങൾ പോർട്ടലിൽ നിന്നും നീക്കം ചെയ്യുന്നതാണ് എന്ന് ഉത്തരവിൽ പറയുന്നു.
LSS/ USS 2023 ലോഗിന്‍ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക
LOGIN ചെയ്‌താല്‍ ഇടതു വശത്തുളള ACCOUNT DETAILS VERIFICATION എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോഗിനിൽ രണ്ട് ലിങ്കുകൾ ലഭ്യമാണ്.
1. Beneficiary details Confirmation 2. Candidate Account Details.
ഒന്നാം ഘട്ടമായി Beneficiary Details Confirmation ലിങ്കിലൂടെ ടി സ്‌കൂളിൽ നിന്നു തന്നെ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നവരുടെയും, സ്‌കൂൾ മാറിപ്പോയവരുടേയും വിവരങ്ങൾ നൽകുക. ഓരോ വർഷവും ഉള്ള ലിസ്‌ററിലുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും ഇത്തരത്തിൽ വിവരങ്ങൾ നൽകേണ്ടതുമാണ്. രണ്ടാമത്തെ ലിങ്കിലൂടെ സ്കോളർഷിപ്പ് വിതരണത്തെ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതാണ്.
സ്ക്രീനില്‍ തെളിയുന്ന കുട്ടികളുടെ പേരിനു നേരെ ENTER DETAILS എന്ന ലിങ്ക് വഴി കുട്ടികള്‍ നിലവിലെ സ്കൂളില്‍ നിന്നും മാറി പോയിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ രേഖപ്പെത്തണം.
മുകളില്‍ കാണുന്നതില്‍ നിന്നും ശരിയായ option തിരഞ്ഞെടുത്ത് Save details കൊടുക്കുക
രണ്ടാമത്തെ ലിങ്കിൽ ലഭ്യമാകുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവയിൽ വിദ്യാർത്ഥികളുടെ പേരിന് നേരേയുള്ള Enter Details ചെയ്യുമ്പോൾ Preferred Mode of Scholarship Disbursed എന്നതിൽ CASH അല്ലെങ്കിൽ Account ലൂടെ എന്നുള്ളത് രേഖപ്പെടുത്തണം.CASH രേഖപ്പെടുത്തുന്നവർക്ക് സ്കോളർഷിപ്പ് തുക സ്‌കൂളിൽ നിന്നും നേരിട്ട് നൽകുന്നതാണ്. അതിനു ശേഷം Disbursed No. of Scholarship എന്നതിൽ Fresh, Renewal 1, Renewal 2 എന്നിങ്ങനെ ഏതാണോ അത് സെലക്റ്റ് ചെയ്യണം. വിതരണം ചെയ്തിട്ടുണ്ടെങ്കിൽ വിതരണം ചെയ്ത തുക, തീയതി എന്നിവ രേഖപ്പെടുത്തുന്നതിനോടൊപ്പം കുട്ടിയുടെ Account Details ഉം നൽകണം. (Bank Account No, IFSC Code, ആധാർ നമ്പർ മൊബൈൽ നമ്പർ എന്നിവ).
https://bpekerala.in/lss_uss_2023/index.php
https://bpekerala.in/lss_uss_2024/index.php
https://bpekerala.in/lss_uss_2025/index.php
https://bpekerala.in/lss_uss_2026/Schoolhome.php
https://bpekerala.in/lss_uss_2023/downloads/usermanual_lss_uss_scholarship.pdf