എയ്ഡഡ് സ്കൂൾ മെയിന്റനൻസ് ഗ്രാൻഡ്
➡️ എയ്ഡഡ് സ്കൂളിലെ മെയിന്റനൻസ് ഗ്രാൻഡിനായി ഓരോ വർഷവും സെപ്തംബർ 30ന് മുൻപ് ഫോറം 28 രണ്ട് പകർപ്പ് മാനേജർമാർ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകേണ്ടതാണ്.
➡️ അപേക്ഷയോടൊപ്പം നൽകുന്ന ഫോറം 29 ൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അക്കൗണ്ട് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
➡️ മെയിന്റനൻസ് ഗ്രാന്റിനുള്ള അപേക്ഷയോടൊത്ത്, 29-ാം നമ്പർ ഫോറത്തിൽ ചെലവുവിവരം കാണിക്കുന്ന സ്റ്റേറ്റുമെൻ്റും മാനേജരുടെ ഡിക്ലറേഷനും ചേർത്തിരിക്കണം.
➡️ 3500 രൂപയിൽ (2018 മുതൽ പുതിയ നിരക്ക് -20000 രൂപ )കൂടുതൽ ഗ്രാൻ്റ് ലഭിക്കുന്ന സ്‌കൂളുകളെ സംബന്ധിച്ചിടത്തോളം മുൻകൊല്ലത്തെ ഗ്രാൻ്റിൻ്റെ ചെലവ് ആഡിറ്റുചെയ്‌ത സർട്ടിഫിക്കറ്റുകൂടി നൽകണം. 1956-കമ്പനി നിയമമനുസരിച്ച് കണക്കുകൾ ആഡിറ്റുചെയ്യാൻ യോഗ്യതയുള്ള ഓഡിറ്ററോ അല്ലെങ്കിൽ ഗവൺമെൻ്റ് ഇതിലേയ്ക്ക് പ്രത്യേകം അധികാരപ്പെടുത്തുന്ന ഓഡിറ്ററോ വേണം സർട്ടിഫിക്കറ്റ് നൽകേണ്ടത്.(KER Ch-XXVIIl R6iv)
➡️ എൽ പി സ്കൂൾ കുട്ടി ഒന്നിന് ₹60/- വീതം പരമാവധി ₹ 30000/- വരെ, യു പി സ്കൂൾ കുട്ടി ഒന്നിന് ₹60/- വീതം പരമാവധി ₹40000/- വരെ എച്ച് എസ് വിഭാഗം കുട്ടി ഒന്നിന് ₹80/- വീതം പരമാവധി ₹60,000/- വരെ ഗ്രാന്റ് അനുവദനീയമാണ്
➡️ അപേക്ഷ സമർപ്പിക്കാൻ നാലുമാസം കാലതാമസം നേരിട്ടാൽ ആയതിനുള്ള കാലവിളംമ്പം മാപ്പാക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആറുമാസം വരെയുള്ള കാലവിളംമ്പം മാപ്പാക്കൽ പൊതുവിദ്യാഭ്യാസഡയറക്ടർ അധികാരമുള്ളതാണ് .
➡️ തുക പാസാക്കുന്ന മുറയ്ക്ക് ബിംസ് വഴി ബില്ല് എടുത്ത് തുക ക്ലെയിം ചെയ്യാവുന്നതാണ്.
MG FORM-28 DOWNLOAD
MG FORM-29 DOWNLOAD
Related Orders
Maintenance Grant Rate Enhanced GO(P)No.261/13/GEdn Dated 27/09/2013
Maintenance Grant-chartered accountant Audit Report Regarding GO(P)No.15/2018/GEdn Dated 14/06/2018
ബിംസ് വഴി മെയിൻറനൻസ് ഗ്രാൻഡ് ബില്ല് എടുക്കുന്ന വിധം
തുക പാസാക്കുന്ന മുറയ്ക്ക് BiMS 2.0 ൽ അലോട്ട്മെൻറ് അനുവദിക്കും. അത് പരിശോധിക്കുന്നതിനായി Allotment > View Allotment അലോട്ട്മെൻറ് തുകയും അതിൻറെ വിശദാംശങ്ങളും കാണാൻ കഴിയുന്നതാണ്.
തുടർന്ന് ബില്ല് നിർമിക്കുന്നതിനായി Clerk login ൽ Bill>New Bill എന്നത് ക്ലിക്ക് ചെയ്യുക. Grant in Payment എന്നത് സെലക്ട് ചെയ്താൽ ജനറൽ ഡീറ്റെയിൽസ് എന്നതിൽ ഹെഡ് ഓഫ് അക്കൗണ്ടും എക്സ്പെൻഡീച്ചർ ഹെഡ് ഓഫ് അക്കൗണ്ടും നൽകുക.
Bill Type എന്നതിൽ Settilment ,Advance : No നൽകുക.
Claim Details ക്ലെയിം പിരീഡ് ഡിസ്ക്രിപ്ഷൻ ഡേറ്റും തുകയും നൽകി സേവ് ചെയ്യുക. ഡിഡക്ഷൻ ഡീറ്റെയിൽസ് skip നൽകിയാൽ മതിയാകും.
ബെനിഫിഷ്യറി ഡീറ്റെയിൽസിൽ മാനേജരുടെ ബാങ്ക് വിവരങ്ങൾ നൽകി സേവ് ചെയ്യുക. Beneficiary Details added Successfully എന്ന സന്ദേശം സ്ക്രീനിൽ പ്രത്യക്ഷമാകും OK നൽകുക .
Upload Document എന്ന ഭാഗത്ത് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. പ്രിൻറ് ബിൽ ക്ലിക്ക് ചെയ്തു ബില്ല് നോക്കാവുന്നതാണ്. തുടർന്ന് Save ചെയ്യുക .success എന്ന സന്ദേശത്തോടൊപ്പം BRN സ്ക്രീനിൽ കാണാവുന്നതാണ്.
അതോടെ സ്ക്രീനിൽ Send for Approval എന്ന ബട്ടൺ ദൃശ്യമാകും. അതിൽ ക്ലിക്ക് ചെയ്യാവുന്നതാണ് അപ്പോൾ ആ മെനുവിൽ നിന്ന് ബില്ല് അപ്രത്യക്ഷമാകും. Approval നടപടികൾ പൂർത്തിയാക്കേണ്ടത് Officer Login നിന്നുമാണ് .
Approval നടപടികൾ പൂർത്തിയാക്കേണ്ടത് Officer Login നിന്നുമായതിനാൽ Officer Login ൽ പ്രവേശിക്കുക .
ബില്ല് e Sign ചെയ്യുന്നതിന് രണ്ട് ഓപ്ഷൻസ് നിലവിൽ ലഭ്യമാണ്. DSC ഉപയോഗിച്ചും Aadhaar OTP ഉപയോഗിച്ചു. അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക. അപ്പ്രൂവ് ചെയ്യപ്പെടുന്നതോടെ ബില്ല് ആ മെനുവിൽ നിന്നും അപ്രത്യക്ഷമാകും.
ബില്ല് ട്രഷറിയിലേക്ക് ഓൺലൈനായി സമർപ്പിക്കുന്നതിനായി Bill എന്ന മെനുവിൽ Bill e Submit എന്നതിൽ പ്രവേശിക്കുക. ഇൻബോക്സിൽ വിവരങ്ങൾ കാണാവുന്നതാണ്. e Submit എന്നതിൽ ക്ലിക്ക് ചെയ്യുക. അതോടെ ബില്ല് ട്രഷറിയിലേക്ക് സമർപ്പിക്കപ്പെടും.
ബില്ല് പ്രിൻറ് എടുക്കുന്നതിന് ഔട്ട് ബോക്സ് ക്ലിക്ക് ചെയ്തു pdf എന്നതിൽ ക്ലിക്ക് ചെയ്തു പ്രിൻറ് എടുക്കാവുന്നതാണ്.
Bims Bill ,Sanctioned Order (from AEO )എന്നിവ സഹിതം ട്രഷറിയിൽ സമർപ്പിക്കുക.
***********