KERALA PRIVATE PRIMARY HEADMASTERS ASSOCIATION






READ CIRCULAR


READ OLDER POST ( MEDISEP ACCOUNTING- 1)  (2022 JUNE -2023 NOVEMBER)



2O24 SEPTEMBER വരെയുള്ള വിവരങ്ങൾ അക്കൗണ്ടിംഗ് ഇപ്പോൾ നടത്താവുന്നതാണ് .





STEP 1


ACCOUNTING > MONTHWISE PAYMENT

Year,Month,Office എന്നിവ സെലക്ട് ചെയ്ത്  View ക്ലിക്ക് ചെയ്യുക. Report ക്ലിക്ക് ചെയ്ത്  ട്രഷറിയിൽ നിന്നും തുക അടവാക്കിയ വിവരം വന്നിട്ടുണ്ടെങ്കിൽ മാത്രം അക്കൗണ്ടിംഗ്  നടത്തുക.



 



View more ക്ലിക്ക് ചെയ്ത്  കാറ്റഗറിയിൽ മാറ്റമുണ്ടെങ്കിൽ എഡിറ്റ്  ചെയ്യാവുന്നതാണ് .







Live എന്നതിൽ   എണ്ണം , തുകയുടെ വിവരങ്ങൾ എന്നിവ പരിശോധിച്ച്  ശരിയാണെങ്കിൽ   Generate final report ക്ലിക്ക് ചെയ്യുക.Generate final report  ഒറ്റ തവണയേ ജനറേറ്റ്  ചെയ്യാൻ കഴിയു.

NB :ട്രാൻസ്ഫർ ഉണ്ടെങ്കിൽ അതുവരെയുള്ള അക്കൗണ്ടിംഗ് പൂർത്തിയാക്കിയതിനു ശേഷം പുതിയ സ്ഥാപനത്തിലേക്ക് മാറ്റുക .Category change വന്നിട്ടുണ്ടെങ്കിൽ അതുവരെയുള്ള അക്കൗണ്ടിംഗ് പൂർത്തിയാക്കിയതിനു ശേഷം മാത്രം   Generate final report ക്ലിക്ക് ചെയ്യുക.(ഉദാ :റിട്ടയർ മെന്റ് ,മരണം ,ഡെപ്യൂട്ടെഷൻ etc )






Accounding > Finalized Reportil നിന്നും  ഓഫീസ്  സെലക്ട്  ചെയ്‌താൽ final report എല്ലാം കാണാവുന്നതാണ് 





STEP 2


ACCOUNTING > MONTH WISE STRENGTH

Year,Month,Office എന്നിവ സെലക്ട് ചെയ്ത്  Viewക്ലിക്ക് ചെയ്യുക .എല്ലാ അംഗങ്ങളുടെയും  എണ്ണം Live എന്നതിൽ  വന്നിട്ടുണ്ടെങ്കിൽ മാത്രം വിവരങ്ങൾ പരിശോധിച്ച്  confirm ക്ലിക്ക് ചെയ്യുക.വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ  MONTHWISE PAYMENT ൽ തിരുത്തൽ വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുക .


 










വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ നോഡൽ സെല്ലിന് സന്ദേശം അയക്കാനുള്ള സൗകര്യവും ഉപയോഗപ്പെടുത്തണം 

(ഉദാ : അരിയർ അടച്ചാൽ അത് അക്കൗണ്ടിങ്ങിൽ വരാറില്ല.അടച്ച വിവരം  നോഡൽ സെല്ലിന് സന്ദേശം അയക്കുക.അരിയർ വിവരങ്ങൾ Accounding > Previous Premium  Collection എന്നതിൽ കാണാവുന്നതാണ് )