KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

MEDISEP ACCOUNTING

        സര്‍ക്കാര്‍ ജീവനക്കാരുടേയും  പ്രീ പെന്‍ഷന്‍കാരുടേയും(സേവനത്തിൽ നിന്നും വിരമിക്കുകയും എന്നാൽ നാളിതുവരെ പെൻഷൻ ലഭ്യമാകാത്ത പെൻഷനർ) മെഡിസെപ്പ്‌ പ്രീമിയം തുക അടയ്ക്കന്നതിന്റെ വിവരങ്ങള്‍ ഡി.ഡി.ഒ/നോഡല്‍ ഓഫീസര്‍ ലോഗിനില്‍ അക്കൗണ്ടിംഗ്  എന്ന ഓപ്ഷനിലൂടെയാണ്‌ അപ്ഡേറ്റ്‌ ചെയ്യേണ്ടത്‌.

Read Circular

Help file

അതിനായി  ഡി.ഡി.ഒ ലോഗിന്‍ ചെയ്യുക.    Click here to LOGIN

Ddo Code,Password,Captch എന്നിവ  Login ചെയ്യുക.







➡️ Accounting > Monthwise Strength എന്ന മെനുവില്‍ ഓരോ മാസവും ഉള്ള ജീവനക്കാരുടെയും റിട്ടയര്‍ ചെയ്തവരുടെയും വിവരങ്ങള്‍ കാണാവുന്നതാണ്‌ . ഓരോ മാസത്തെയും ജീവനക്കാരുടെയും പ്രീ / പെന്‍ഷന്‍കാരുടെയും എണ്ണം കൃത്യമാണെന്ന്‌ വെരിഫൈ ചെയ്തുവരുടെ/മൊത്തം എണ്ണത്തിന്‌ അനുസരിച്ചു കൃത്യമാണെന്ന്‌ ഉറപ്പ്‌ വരുത്തുക.

Confirm ക്ലിക്ക് ചെയ്യുക. Are you sure you want to submit > OK നൽകുക .Submitted successfully എന്നതിനും OK നൽകുക ,Confirm button അപ്രത്യക്ഷമാകും.






Live എണ്ണം കൃത്യമാക്കാൻ payment മെനുവിൽ employee പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തതിയനു ശേഷം പരിശോധിക്കുക.അത് ശരിയാണെങ്കിൽ confirm ചെയ്യുക.  

confirm ചെയ്തശേഷം സ്റ്റേറ്റ്‌ നോഡല്‍ സെല്ലിന്   message അയയ്ക്കാനായി New Message Option-ല്‍  Verified  എന്ന്  type ചെയ്ത്‌ send ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. വ്യത്യാസം ഉണ്ടെങ്കിൽ അക്കാര്യങ്ങൾ കാണിച്ചു കൊണ്ടുള്ള message -സ്റ്റേറ്റ് നോഡൽ സെല്ലിന് നൽകുക.

മുമ്പ്‌ അയച്ചിട്ടുള്ള message- കള്‍ previous message എന്ന ലിങ്കിൽ  കാണാന്‍ സാധിക്കുന്നതാണ്‌.



➡️ തുടര്‍ന്നു Accounting-മെനുവിലെ  month wise payment സെലക്ട്‌ ചെയ്യുക.


➡️ പ്രീമിയം തുക വിശദാംശങ്ങള്‍ കാണുന്നതിനായി premium year, month, Office എന്നിവ സെലക്ട്‌ ചെയ്ത്‌ View ക്ലിക്ക്‌ ചെയ്യുക.

അപ്പോള്‍ നിലവിലുളള ഓഫീസിലെ പ്രീമിയം തുക അടച്ചിട്ടുളളവരുടേയും അടച്ചിട്ടില്ലാത്തവരുടേയും വിശദാംശങ്ങള്‍ കാണാവുന്നതാണ്‌. ഇവരുടെ കാറ്റഗറി drop down- ല്‍ നിന്ന്‌ കൃത്യമായത്‌ തെരഞ്ഞെടുത്ത്‌ സേവ്‌ ചെയ്യുക.മെഡിസെപ്‌ പദ്ധതി തുടങ്ങിയ 01/07/2022 മുതലുള്ള വിവരങ്ങള്‍ അപ്ഡേറ്റ്‌ ചെയ്യേണ്ടതാണ്‌.


          നിര്‍ബന്ധമായും 2022 ജൂൺ / ജുലൈ മുതല്‍ തുടങ്ങി തന്നെ ഓരോ മാസത്തെയും വിവരങ്ങള്‍ ഡി.ഡി.ഒ/നോഡല്‍ ഒഫീസര്‍ അപ്ഡേറ്റ്‌ ചെയ്യേണ്ടതാണ്‌. എല്ലാ ജീവനക്കാരുടെയും വിവരങ്ങള്‍ അതതു മാതൃ വകുപ്പ്‌ തന്നെയാണ്‌ കൈകാര്യം ചെയ്യേണ്ടതാണ്‌.

എല്ലാ ജീവനക്കാരേയും പെന്‍ഷന്‍കാരേയും താഴെ പറയുന്ന രീതിയില്‍ തരം തിരിച്ചു  കാറ്റഗറി അപ്ഡേറ്റ്‌ ചെയ്യണം.





1 Live
നിലവിലുളള ജീവനക്കാര്‍ / പെന്‍ഷന്‍കാര്‍
2Deputation (Spark)
സ്പാര്‍ക്ക്‌ ഉപയോഗിയ്ക്കുന്ന മറ്റ്‌ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ അന്യത്ര സേവനത്തിലുളളവര്‍. ഇവരുടെ പേമെന്റ്‌ വിവരങ്ങള്‌ മാതൃവകുപ്പ്‌ തന്നെ കൈകാര്യം ചെയ്യേണ്ടതാണ്‌.
3Deputation (Non Spark)
മറ്റ്‌ സ്പാർക്ക്  ഉപയോഗിയ്ക്കാത്ത വകുപ്പുകളിലോ സ്ഥാപനങ്ങളിലോ അന്യത്ര സേവനത്തിലുള്ളവര്‍.(eg SSK) ഇവരുടെ പേമെന്റ്‌ വിവരങ്ങള്‍ ശേഖരിച്ചു മാതൃവകുപ്പ്‌ അപ്ഡേറ്റ്‌ ചെയ്യേണ്ടതാണ്‌.
4LWA(in scheme)
 LWA -യില്‍ തുടരുന്നവര്‍ എന്നാല്‍ മുന്‍കൂറായി പ്രീമിയം ഒടുക്കി സ്‌കീമിൽ  തുടരുന്നവര്‍.
5All India Service
IAS/IPS/IFS തുടങ്ങിയ സെര്‍വിസില്‍ നിന്നും opt ചെയ്തു മെഡിസെപ്‌ പദ്ധതിയില്‍ ഉള്‍പ്പെട്ടവരെ ഈ കാറ്റഗറിയിൽ  ഉള്‍പ്പെടുത്തുക
6LWA (out of scheme)
കൂടുതല്‍ കാലം LWA -യില്‍ തുടരുന്നവര്‍ എന്നാല്‍ സ്‌കീമിൽ  നിന്നും പുറത്തായിരിക്കുന്നവര്‍ , ഇവര്‍ medisep-ൽ  നിന്നും ഒഴിവാകുന്നതാണ്‌.
7Expired with FP
ജീവനക്കാരന്‍/ജീവനക്കാരി മരിക്കുകയും എന്നാല്‍ അവകാശി ഉണ്ടായിരിക്കുകയും അവര്‍ സ്‌കീമിൽ  തുടരേണ്ടതായിട്ടുമുളളവര്‍ അവകാശിക്കു വേണ്ടി പദ്ധതിയില്‍ തുടരുന്നതാണ്‌. ട്രഷറി  പെന്‍ഷണര്‍ ആക്കി മാറുന്നതുവരെ മാതൃ വകുപ്പിൽ  കാണാന്‍ കഴിയുന്നതാണ്‌ . 
8Expired without FP
ജീവനക്കാര്‍/പെന്‍ഷന്‍കാര്‍ മരിക്കുകയും എന്നാല്‍ അവകാശി ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ - ഇവരെ Medisep- നിന്നും നീക്കം ചെയ്യന്നതായിരിക്കും.
9Joined non medisep Office
medisep പദ്ധതി ഇല്ലാത്ത സ്ഥാപനങ്ങളിലേയ്ക്ക്‌ (KSFE, KSEB, KFC) നിലവിലെ ജോലി ഉപേക്ഷിച്ച പോയവര്‍ - ഇവരെ Medisep- നിന്നും നീക്കം ചെയ്യുന്നതാണ്‌.
10NPS pensioners
NPSസ്‌കീം  പ്രകാരം റിട്ടയര്‍ ചെയ്തവര്‍. ഇവരെ NPS ലേയ്ക്ക്‌ മാറ്റുന്നതാണ്‌. Secretariat Health insurance വിഭാഗവുമായി ബന്ധപ്പെട്ട്‌ മുന്‍കൂറായി പ്രീമിയം അടച്ചാല്‍ തുടരാവുന്നതാണ്‌. ഈ വിഭാഗത്തിലേയ്ക്ക്‌ തെരഞ്ഞെടുത്താല്‍ തുടര്‍ന്ന്‌ ലോഗിനില്‍ ലഭ്യമാകുന്നതല്ല.
11Delete from Scheme (Like duplication)
Duplication തുടങ്ങിയ കാരണങ്ങളാല്‍ delete ചെയ്യപ്പെടേണ്ട ജീവനക്കാര്‍- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ സ്‌കീമിൽ  നിന്നും ഒഴിവാക്കുന്നതാണ്‌.
12Retired/Blocked to convert as pensioner

Retire ചെയ്യുന്നവരെ block ചെയ്താല്‍മാത്രമേ treasury യ്ക്ക്‌ ഇവരെ pensioner ആക്കി മാറ്റാന്‍ കഴിയുകയുള്ളു



➡️  ഇത്തരത്തില്‍ കാറ്റഗറി അപ്ഡേറ്റ്‌ ചെയ്ത  ശേഷം beneficiaries ന്റെ മൊത്തം എണ്ണവും ഓരോ മാസവും ട്രഷറിയിൽ അടച്ച/ലഭ്യമായ തുകയും കൃത്യമാണെന്ന്‌ ഉറപ്പ്‌ വരുത്തുക .


➡️  ഇതിനകം SPARK/Stapana യില്‍ നിന്നും പ്രീമിയം തുക deduct ആയിട്ടുള്ള employees/pre-pensioners ന്റെ  പ്രീമിയം ഓപ്ഷനില്‍ Tick ഉണ്ടായിരിക്കും.ട്രഷറി വഴി അപ്ഡേറ്റ് ആയ തുക ,തിയതി  എന്നിവയും കാണാവുന്നതാണ്. പ്രസ്തുത ജീവനക്കാരന്റെ Category,with effect from,premium amount വിവരങ്ങൾ ശരിയാണെങ്കിൽ Save ക്ലിക്ക് ചെയ്യുക.ഇത്തരത്തിൽ എല്ലാ ജീവനക്കാരുടെയും ചെയ്യണം. ആദ്യ മാസം (2022 june) ചെയ്യുമ്പോൾ തന്നെ Present status,with effect from എന്നിവ തുടർന്നുള്ള മാസങ്ങളിലും അപ്ഡേറ്റ് ആവുന്നതാണ് .ആ ജീവനക്കാരന്റെ Category മാറുന്ന വർഷം, മാസം എന്നിവ എടുത്ത് അതിൽ മാറ്റം വരുത്തിയാൽ പിന്നീടുള്ളവ അതിനനുസരിച്ചും അപ്ഡേറ്റ് ആവുന്നതാണ്.








➡️  SPARKല്‍ നിന്നും പ്രീമിയം ഈടാക്കാത്ത employees -ന്റെ (Deputation to non spark office, LWA, pre-pensioners) പ്രീമിയം chellan വഴി treasury യിൽ  അടച്ചിട്ടുളളവര്‍ക്ക്‌ details ADD option -ല്‍ നൽകാവുന്നതാണ്.



➡️ Add option click ചെയ്ത്‌ e-chellan No, e-chellan date, e-chellan Amount, premium duration എന്നിവ നല്‍കി update button ചെയ്യുക.








➡️  തുടര്‍ന്ന്‌ untick ആയിരുന്ന പ്രീമിയം option tick ആകുന്നു. നല്‍കിയ chellan details-ല്‍ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ view/edit option select ചെയ്ത്‌ update ചെയ്യാവുന്നതാണ്‌.




➡️  പ്രീമിയം തുക അടച്ചിട്ടുളളവരുടെ മൊത്തം എണ്ണവും തുകയും കാറ്റെഗറി അടിസ്ഥാനത്തില്‍ paid count, paid amount, unpaid count, unpaid amount കാണാവുന്നതാണ്‌.


➡️  ട്രഷറി മുഖാന്തരം പ്രീമിയം തുക അടച്ച ശേഷം ddo/nodel officer അപ്ഡേറ്റ്‌ ചെയ്തു എണ്ണവും തുകയും individual paid, individual amount എന്ന തരത്തില്‍ കാറ്റഗറി അടിസ്ഥാനത്തില്‍ കാണാവുന്നതാണ്‌.


➡️  ഒന്നിലധികം തവണ പ്രീമിയം തുക തെറ്റായി ഈടാക്കിയിട്ടുണ്ടെങ്കില്‍ മൊത്തം എണ്ണം paid (Double)എന്ന ഓപ്ഷനില്‍ കാണാൻ  സാധിക്കുന്നതാണ്‌.







➡️  chellan/e-chellan വഴി പ്രീമിയം ഈടാക്കിയ counter foil upload ചെയ്യുന്നതിനായി Individual e-chellan counter foil Browse ചെയ്ത്‌ counter foil upload ചെയ്യുക. അതിനായി ഒന്നിലധികം counter foil ലുകള്‍ ഒരുമിച്ച്‌ ഒന്നോ ഒന്നിലധികമോ PDF documents ആയി attach ചെയ്യുക. (ഓരോ പിഡിഎഫ്‌ ഡോകുമെന്റിനും size 2 MB ല്‍ കൂടാന്‍ പാട്ടള്ളതല്ല). ചലാനുകളുടെ എണ്ണം കൂടുതല്‍ ആകുന്ന സാഹചര്യത്തില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു index തയ്യാറാക്കി upload ചെയ്യേണ്ടതും ആ സാഹചര്യത്തില്‍ ചലാനുകള്‍ സ്കാന്‍ ചെയ്ത്‌ sncmedisep@gmail.com ലേയ്ക്ക്‌ email ചെയ്യേണ്ടതുമാണ്‌.chellan/e-chellan വഴി ഈടാക്കിയ മൊത്തം തുക Total chellan/e-chellan amount എന്ന ഓപ്ഷന്‍ നൽകാവുന്നതാണ് .





➡️  ഇത്തരത്തില്‍ കാറ്റഗറി അപ്ഡേറ്റ്‌ ചെയ്തു ശേഷം beneficiaries ന്റെ മൊത്തം എണ്ണവും ലഭിച്ച തുകയും കൃത്യമാണെന്ന്‌ ഉറപ്പ്‌ വരുത്തുക .


➡️  ഓരോ മാസത്തെയും ജീവനക്കാരുടെ കാറ്റഗറി സെലക്ട്‌ ചെയ്തു പ്രീമിയം വിശദാംശങ്ങള്‍ അപ്ഡേറ്റ്‌ ചെയ്തശേഷം സ്റ്റേറ്റ്‌ നോഡല്‍ സെല്‍ - ന്  message അയയ്ക്കാനായി New Message Option-ല്‍ type ചെയ്ത്‌ send ബട്ടണ്‍ക്ലിക്ക്‌ ചെയ്യുക. മുമ്പ്‌ അയച്ചിട്ടുള്ള message- കള്‍ previous message എന്ന ലിങ്കിൽ  കാണാന്‍ സാധിക്കുന്നതാണ്‌.





Month Wise Report ഡൗൺലോഡ് ചെയ്യാൻ 

Accounting> Month wise Payment

Year,Month & Officeഎന്നിവ നൽകി  View ക്ലിക്ക് ചെയ്യുക.തുടർന്ന് Report ക്ലിക്ക് ചെയ്‌താൽ റിപ്പോർട്ട് pdf ആയി ഡൗൺലോഡ് ആകുന്നതാണ്.




NB:- MEDISEP പോർട്ടലിൽ Monthwise Strength,month wise payment (പ്രീമിയം പേയ്‌മെൻ്റ് ട്രഷറി വഴി അപ്ഡേറ്റ് ആയ തുക,തിയതി ) പരിശോധിക്കുകയും  കൂടാതെ മറ്റ് സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ പോയ ജീവനക്കാരിൽ നിന്ന് പ്രീമിയം പണമടയ്ക്കൽ വിശദാംശങ്ങൾ ഉൾപ്പെടെ തുടർന്നുള്ള എല്ലാ മാസവും  ബന്ധപ്പെട്ട ഡിഡിഒ  പരിശോധിച്ചുറപ്പിക്കണം.

****************

Popular Posts

Category