KERALA PRIVATE PRIMARY HEADMASTERS ASSOCIATION

ശൂന്യവേതനാവധിയിൽ പ്രവേശിക്കുന്ന ഗുണഭോക്താക്കളുടെ മെഡിസെപ്  പ്രീമിയം  അഡ്വാൻസ്   ആയി ഒടുക്കേണ്ട രീതി :-

   സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്  പദ്ധതിയുടെ നടത്തിപ്പിനായി സർക്കാരും ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം (MoU) പ്രകാരം, ആകെ മൂന്ന് വർഷം (01.07.2022 - 30.06.2025) ദൈർഘ്യമുള്ള  ആരോഗ്യ ഇൻഷ്റൻസ് പദ്ധതിയായിട്ടാണ് നിലവിൽ മെഡിസെപ് വിഭാവനം ചെയ്തിരിക്കുന്നത്.


  പദ്ധതിയിൽ അംഗമായ ഒരു ജീവനക്കാരൻ 3 വർഷത്തെ പോളിസി കാലയളവിനുള്ളിൽ, ഒരു വർഷത്തിലധികം കാലയളവിലേക്ക് ശൂന്യവേതനാവധിയിൽ പ്രവേശിക്കുമ്പോൾ അയാളുടെ മെഡിസെപ് ഐ.ഡി. -യിൽ പോളിസി ഉളവാക്കി കഴിഞ്ഞതിനാൽ മൂന്നു വർഷത്തെ ആകെ പ്രീമിയം തുകയായ 18,000/- രൂപയിൽ ഒടുക്കുവാൻ ശേഷിക്കുന്ന തുക, ടിയാൻ്റെ ശൂന്യവേതനാവധിയിൽ പ്രവേശിക്കുന്നതിനു തൊട്ട് മുൻപുള്ള ശമ്പളത്തിൽ നിന്ന് ഡി.ഡി.ഒ. കുറവ് ചെയ്യേണ്ടതാണെന്നു സർക്കുലർ നം. 03/2024/ധന, തീയതി 16/01/2024  മുഖാന്തരം മുൻപ് നിർദ്ദേശം നൽകിയിരുന്നു.


എന്നാൽ ഇപ്രകാരം ശൂന്യവേതനാവധിയിൽ പ്രവേശിക്കുന്ന ജീവനക്കാരൻ ശൂന്യവേതനാവധിക്കാലയളവ് പൂർത്തിയാകുന്നതിനു മുൻപ് ശൂന്യവേതനാവധി റദ്ദ് ചെയ്തുകൊണ്ട് സേവനത്തിൽ തിരികെ പ്രവേശിക്കുന്ന സാഹചര്യങ്ങളിൽ നേരത്തെ ടിയാൻ മെഡിസെപ് പ്രീമിയം മുൻകൂറായി സ്പാർക്ക് മുഖേന അടച്ച കാലയളവിലെ തന്നെയുള്ള, പ്രതിമാസ ശമ്പളത്തിൽ നിന്നുള്ള മെഡിസെപ് ഡിഡക്ഷൻ ഒഴിവാക്കുവാൻ ഡി.ഡി.ഒ. അധികാരപ്പെടുത്തുവാൻ നിലവിൽ കഴിയുകയില്ല എന്ന് SPARK-PMU അറിയിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ ശൂന്യവേതനാവധിയിൽ പ്രവേശിക്കുന്ന ജീവനക്കാരും ബന്ധപ്പെട്ട ഡി.ഡി.ഒ മാരും ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:


(i) നിലവിലെ മെഡിസെപ് കാലയളവിൽ (01.07.2022-30.06.2025) ഒരു പോളിസി കാലയളവിന് ഇടയ്ക്ക് ഒരു ജീവനക്കാരൻ ശൂന്യവേതനാവധിയിൽ പ്രവേശിച്ചതിന് ശേഷം നിലവിലെ 3 വർഷത്തെ കരാർ കാലാവധി വരെയുള്ള മെഡിസെപ് പോളിസി തുക കണക്കാക്കി, അടയ്ക്കേണ്ട തുക മുൻകൂർ ആയി ജീവനക്കാരൻ നേരിട്ട് ട്രഷറി ചലാൻ മുഖേന പേയ്മെന്റ് നടത്തേണ്ടതാണ്.


(ii)ടി ചലാൻ സമയബന്ധിതമായി ബന്ധപ്പെട്ട ഡിഡിഒയ്ക്ക് സമർപ്പിക്കേണ്ടതും ഡി.ഡി.ഒ. പ്രസ്തുത ചലാൻ വിശദാംശങ്ങൾ മെഡിസെപ് പോർട്ടലിലെ accounting പ്രൊഫൈലിൽ update ചെയ്യേണ്ടതുമാണ്.


(iii) ടി ജീവനക്കാരൻ ശൂന്യവേതനാവധി വെട്ടിക്കുറച്ച് ജോലിക്ക് തിരികെ പ്രവേശിക്കുമ്പോൾ SPARK-ലൂടെ ശമ്പളം പ്രോസസ്സ് ചെയ്ത് തുടങ്ങുന്ന കാലയളവിൽ ആവർത്തിച്ചുണ്ടാകുന്ന മെഡിസെപ് പ്രീമിയം deduction നിർത്തലാക്കുവാൻ ഡി.ഡി.ഒ-മാരെ അധികാരപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ട്രഷറി ചലാൻ മുഖേന നേരത്തെ അടച്ചിട്ടുള്ള ടി കാലയളവിലെ റീഫണ്ടിന് അർഹമായ പ്രീമിയം തുക റീഫണ്ട് ചെയ്ത് നൽകുവാൻ സ.ഉ.(അച്ചടി) നം. 80/2023/ധന, തീയതി 18/05/2023 എന്ന  സർക്കാർ ഉത്തരവിൽ നിഷ്കർഷിക്കും വിധം അപേക്ഷ സമർപ്പിക്കേണ്ടതാണ്.





1.Circular : Click Here


2. സർക്കുലർ നം. 03/2024/ധന, തീയതി 16/01/2024


3. GO MS No.80/ 2023 Medisep Refund of premium - Guidelines issued