KERALA PRIVATE PRIMARY HEADMASTERS ASSOCIATION






2025 - 2026 അദ്ധ്യയന വർഷം മുതൽ എൻ.എസ്.എസ്. പരീക്ഷയുടെ പേര് സി.എം. കിഡ്സ് സ്കോളർഷിപ്പ് (എൽ.പി) പരീക്ഷ എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്. ആയതിനാൽ ഈ വിജ്ഞാപനത്തിൽ തുടർന്ന് സി.എം. കിഡ്സ് സ്കോളർഷിപ്പ് (എൽ.പി) പരീക്ഷ എന്നാണ് പരാമർശിക്കുക. പ്രസ്തുത പരീക്ഷ താഴെപ്പറയും പ്രകാരം നടത്തുന്നതാണ്.


പരീക്ഷയുടെ തീയതി 26/02/2026 വ്യാഴം
പരീക്ഷ സമയം  

 Paper 1 -  10.00 മുതൽ  12.00 വരെ  

 Paper II - 01.30 മുതൽ  03.30 വരെ 


സി.എം. കിഡ്സ് സ്കോളർഷിപ്പ് (എൽ.പി) പരീക്ഷയുടെ മാർഗ്ഗനിർദ്ദേശങ്ങൾ

സി.എം. കിഡ്സ് സ്കോളർഷിപ്പ് (എൽ.പി) പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഗവൺമെന്റ്/എയ്ഡഡ്/അംഗീ കാരമുള്ള അൺ എയ്ഡഡ് ഈ അധ്യയന വർഷം (2025-26) നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം എന്നീ വിഷയങ്ങൾക്ക് രണ്ടാം ടേമിൽ വികാസപ്രദ വിലയിരുത്തലിലും (Formative Assessment-II) ആത്യന്തിക വിലയിരുത്തലിലും (Summative Assessment-II) 'A' നേടിയിട്ടുളളതുമായ വിദ്യാർത്ഥികൾ പരീക്ഷയെഴുതാൻ യോഗ്യരാണ്.


മേൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം 'B' ഗ്രേഡ് ആയ കുട്ടികൾ ഉപജില്ലാതല ശാസ്ത്രോത്സവം, കലാ-കായിക- പ്രവൃത്തി പരിചയ ഗണിത സോഷ്യൽ സയൻസ് വിദ്യാരംഗം  മേള കളിൽ ഏതെങ്കിലും ഒരു ഇനത്തിൽ 'A' ഗ്രേഡോ B' ഗ്രേഡോ / ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ അവർക്കും പരീക്ഷ എഴുതാവുന്നതാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (CWSN), SC/ST/OEC കുട്ടികൾ എന്നിവർക്ക് ഏതെങ്കിലും രണ്ട് വിഷയങ്ങളിൽ 'A ' ഗ്രേഡും മറ്റ് രണ്ട് വിഷയങ്ങളിൽ 'B' ഗ്രേഡും ആണെങ്കിലും അവരും പരീക്ഷ എഴുതുവാൻ യോഗ്യരായിരിക്കും.


ഈ പരീക്ഷയ്ക്ക് കുട്ടികൾ ഫീസ് അടയ്ക്കേണ്ടതില്ല. അർഹതയുള്ള കുട്ടികളുടെ പേരു വിവരങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ ഓൺലൈനായി 30/12/2025 മുതൽ 15/01/2026 വരെ രജിസ്റ്റർ ചെയ്യേണ്ടതാണ്

  • ആശയ സ്വാംശീകരണം (Conceptual Clarity)
  • അറിവുകളെ വ്യത്യസ്ത സന്ദർഭങ്ങളിൽ പ്രയോഗിക്കുന്നതിനുളള ശേഷി (Application Skill)
  • വിശകലനാത്മക ചിന്ത (Analytical Thinking)
  • വിമർശനാത്മക ചിന്ത (Critical Thinking) 
  • സർഗാത്മക ചിന്ത (Creative Thinking)
  • ഗണന ചിന്തയും ,മാനസിക ശേഷിയും (Computational Thinking £ Mental Ability)
  • മൂല്യ മനോഭാവങ്ങൾ (Value/Attitude)
    • പരിസര പഠനം, പൊതുവിജ്ഞാനം വിഭാഗങ്ങളിൽ കല, ആരോഗ്യം കായിക പ്രവൃത്തി പഠനം, കളിപ്പെട്ടി - ഉൾപ്പെടെയുള്ള മേഖലകൾ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
    •  എല്ലാ വിഷയങ്ങളുടെയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ വായനാസാമഗ്രികൾ, തുടർ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
    • പൊതുവിജ്ഞാന മേഖലയിൽ നിന്നുള്ള ചോദ്യങ്ങളിൽ ആനുകാലിക ഭാഗത്തിൽ നിന്നും 40% ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഈ ചോദ്യങ്ങളിൽ കന്നഡ, തമിഴ് മീഡിയം കുട്ടികൾക്കുകൂടി ഉത്തരമെഴുതാൻ കഴിയും വിധത്തിലായിരിക്കും.
    • പൊതുവിജ്ഞാന മേഖലയിൽ ബാക്കിയുള്ള 60% ചോദ്യങ്ങൾ 1 മുതൽ 4 വരെയുള ക്ലാസ്സുകളിൽ വിനിമയം ചെയിതിട്ടുള്ള തീം -മുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഓരോ വർഷവും ഇതിനായി എസ്.സി.ഇ.ആർ.ടി നിർദ്ദേശിക്കുന്ന 3 തീമുകൾ തെരഞ്ഞെടുത്ത് അത് അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.
    • 2025-26  വർഷത്തിൽ താഴെ പറയുന്ന മേഖലകളിൽ നിന്നുളള പൊതുവിജ്ഞാന ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
  •  കേരളം അടിസ്ഥാന വസ്തുതകൾ
  • പക്ഷികൾ
  • ഇന്ത്യൻ സ്വാതന്ത്യ സമരം
പരീക്ഷയുടെ ഘടന

സി.എം. കിഡ്സ് സ്കോളർഷിപ്പ് (എൽ.പി) പരീക്ഷയ്ക്ക് രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും. ഓരോന്നിന്റെയും ദൈർഘ്യം രണ്ട് മണിക്കൂറാണ്.

പേപ്പർ (I) : തെരഞ്ഞെടുത്ത പ്രതികരണമുള്ള ചോദ്യങ്ങൾ (Selected Response Items) (സമയം : 10.00 AM മുതൽ 12.00 PM വരെ)

▶️ ഇതിൽ ആദ്യത്തെ 15 മിനിട്ട് ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനുള്ള സമാശ്വാസ സമയവും പിന്നീടുള്ള ഒന്നേ മുക്കാൽ മണിക്കൂർ ഉത്തരമെഴുതുവാനുള്ള സമയവുമായിരിക്കും.

▶️ പേപ്പർ (1) ഓപ്ഷൻ ടിക്ക് () ചെയ്യാൻ കഴിയും വിധമുള്ള ബുക്ക് ലെറ്റ്  പ്രത്യേകമായി നൽകുന്നതാണ്.

▶️ പേപ്പർ (1) ൽ ആകെ 50 ചോദ്യങ്ങളുണ്ടായിരിക്കും ഓരോ ചോദ്യത്തിനും ഒരു സ്കോർ വീതമായിരിക്കും.

▶️ പേപ്പർ (1) ൽ മുതൽ 10 വരെയുള്ള ചോദ്യങ്ങൾ ഒന്നാം ഭാഷയിൽ നിന്നുള്ളതും 11 മുതൽ 20 വരെയുള്ള ചോദ്യങ്ങൾ ഇംഗ്ലീഷും 21 മുതൽ 30 വരെയുള്ള ചോദ്യങ്ങൾ ഗണിതവും 31 മുതൽ 40 വരെയുള്ള ചോദ്യങ്ങൾ പരിസരപഠനവും 41 വരെയുള്ള ചോദ്യങ്ങൾ പൊതുവിജ്ഞാനത്തിൽ നിന്നുള്ളയുമായിരിക്കും.ആകെ 50 മാർക്ക് 

▶️റോൾ നമ്പർ, നിർദ്ദേശങ്ങൾ മുതലായവ അടങ്ങുന്ന ആദ്യ പേജ് പ്രത്യേകമായി ഉണ്ടാകും.

പേപ്പർ (II): വിവരണാത്മക ചോദ്യങ്ങൾ (സമയം 1.30 PM മുതൽ 03.30 PM വരെ)

 ഇതിൽ ആദ്യത്തെ 15 മിനിട്ട് ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനുള സമാശ്വാസ സമയവും പിന്നീടുള്ള ഒന്നേ മുക്കാൽ മണിക്കൂർ ഉത്തരമെഴുതുവാനുള്ള സമയവുമായിരിക്കും.

▶️ പേപ്പർ (II) ൽ ഓരോ വിഷയത്തിലും പാഠഭാഗവുമായി ബന്ധപ്പെട്ട ഉയർന്ന ശേഷി പരിഗണിച്ചുകൊണ്ടുളള വിവരണാത്മക ചോദ്യങ്ങളാണ് ഉൾപ്പെടുത്തുക.

▶️ പേപ്പർ (II) ബുക്‌ലെറ്റ്  രൂപത്തിലുള്ളതും ഓരോ ചോദ്യത്തിനും തൊട്ടുതാഴെ ഉത്തരമെഴുതാൻ സ്ഥലമുളളതുമായിരിക്കും.

▶️ പേപ്പർ (II) ൽ ആകെ 6 ചോദ്യങ്ങളാണുണ്ടായിരിക്കുക. ഓരോ ചോദ്യത്തിനും 5 സ്കാർ വീതം ആകെ 30 സ്കോറാണ് ഉണ്ടായിരിക്കുക.

▶️മുതൽ 2 വരെയുള്ള ചോദ്യങ്ങൾ ഒന്നാംഭാഷയിൽ നിന്നുള്ളയും 3-ാം ചോദ്യം ഇംഗ്ലീഷിലും 4 മുതൽ 5 വരെയുള്ള ചോദ്യങ്ങൾ ഗണിതവും 6-ാം ചോദ്യം പരിസരപഠനവും ആയിരിക്കും.



കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന വിധം അറിയുന്നതിന് സന്ദർശിക്കുക CLICK HERE