MEDISEP: ഇനി Non-Empanelled ആശുപത്രികളിലെ അടിയന്തിര സാഹചര്യങ്ങളിലെ ചികിത്സ ക്ലെയിം ഓൺലൈനായി സമർപ്പിക്കാം!
കേരള സർക്കാർ ധനവകുപ്പ് 19-06-2026 ന് പുറത്തിറക്കിയ സർക്കുലർ നമ്പർ 26/2026/ധന. പ്രകാരം ആണ് ഈ നിർദേശങ്ങൾ
മുൻപ് MEDISEP-ൽ ഉൾപ്പെട്ട (Empanelled) ആശുപത്രികളിൽ ചികിത്സ നേടിയാൽ മാത്രമാണ് ക്യാഷ്‌ലെസ് ക്ലെയിം ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ ചില അടിയന്തര സാഹചര്യങ്ങളിൽ MEDISEP പട്ടികയിൽ ഇല്ലാത്ത (Non-Empanelled) ആശുപത്രികളിൽ ചികിത്സ നേടിയാലും റീഇംബഴ്സ്മെന്റ് ക്ലെയിം സമർപ്പിക്കാൻ സാധിക്കും.
ഏത് സാഹചര്യങ്ങളിലാണ് ക്ലെയിം ലഭിക്കുക?
01-02-2026 മുതൽ താഴെ പറയുന്ന 13 അടിയന്തര സാഹചര്യങ്ങളിൽ Non-Empanelled ആശുപത്രികളിൽ ചികിത്സ നേടിയാലും MEDISEP ക്ലെയിം സമർപ്പിക്കാം.
✅ ഗുരുതരമായ വാഹന അപകടങ്ങൾ (Road Traffic Accidents).
✅ ഹൃദയാഘാതം (Cardiac Arrest).
✅ പക്ഷാഘാതം (Stroke).
✅ വഴുതിവീഴുകയോ, ഉയരത്തിൽ നിന്നോ, വാഹനത്തിൽ നിന്നോ വീഴുകയോ ചെയ്തതിനെ തുടർന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ.
✅ ആക്രമണം അല്ലെങ്കിൽ മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ആഘാതം (Blunt Trauma) കാരണം ഉണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ.
✅ ആശുപത്രി വാസം ആവശ്യമായി വരുന്ന രീതിയിലുള്ള മൃഗങ്ങളുടെ ആക്രമണം അഥവാ പരിക്കുകൾ.
✅ അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങുക (Accidental Drowning).
✅ അബദ്ധത്തിൽ തൂങ്ങുക (Accidental Hanging).
✅ വൈദ്യുതാഘാതം ഏൽക്കുക (Electrocution).
✅ സൂര്യാഘാതം (Heatstroke).
✅ ആശുപത്രി വാസം ആവശ്യമായി വരുന്ന പൊള്ളലുകൾ.
✅ അബദ്ധത്തിൽ വിഷബാധയേൽക്കുക (Acute Poisoning – Accidental).
✅ പാമ്പുകടിയേൽക്കുക (ASV ആവശ്യമായി വരുന്നത്) അല്ലെങ്കിൽ ആശുപത്രി വാസം ആവശ്യമായി വരുന്ന മറ്റ് അജ്ഞാത ജീവികളുടെ കടി.
ക്ലെയിം സമർപ്പിക്കാനുള്ള സമയപരിധി
Non-Empanelled ആശുപത്രിയിൽ ചികിത്സ നേടിയാൽ ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 30 ദിവസത്തിനകം MEDISEP പോർട്ടലിൽ ക്ലെയിം സമർപ്പിക്കണം.
ക്ലെയിം എങ്ങനെ സമർപ്പിക്കാം?
✅ 1. മെഡിസെപ് (MEDISEP) പോർട്ടൽ തുറന്ന് ‘MEDCARD’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
✅ 2. ‘BENEFICIARY’ എന്നത് തിരഞ്ഞെടുത്ത് നിങ്ങളുടെ MEDISEP ID യൂസർനെയിമായും PEN/PPO നമ്പർ പാസ്‌വേഡായും നൽകി ലോഗിൻ ചെയ്യുക.
✅ 3. തുടർന്ന് മുന്നോട്ട് പോകുന്നതിനായി ‘Continue’ ബട്ടൺ ക്ലിക്ക് ചെയ്യുക.
✅ 4. പേജിന്റെ താഴെയായി കാണുന്ന ‘Reimbursements’ തിരഞ്ഞെടുക്കുക.
✅ 5. തുടർന്ന് ‘Case Submission’ എന്നതിൽ ക്ലിക്ക് ചെയ്യുക.
✅ 6. അതിൽ ‘Submit New Claim’ തിരഞ്ഞെടുക്കുക.
✅ 7. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച്, ഡിസ്ചാർജ് സമ്മറി (Discharge Summary) അപ്‌ലോഡ് ചെയ്ത ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.
അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നടപടികൾ
✅ അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ക്ലെയിം നമ്പർ ലഭിക്കുന്നതാണ്.
✅ നിങ്ങളുടെ അപേക്ഷയ്ക്ക് റീഇംബേഴ്സ്മെന്റ് അർഹതയുണ്ടെങ്കിൽ, സമർപ്പിക്കേണ്ട മറ്റ് അസ്സൽ രേഖകളുടെ (Original Documents) വിവരങ്ങളും അവ അയക്കേണ്ട വിലാസവും ഇമെയിൽ വഴി ലഭിക്കുന്നതാണ്.
✅ രേഖകൾ പരിശോധിച്ച് അംഗീകരിച്ചാൽ, ക്ലെയിം തുക ഇൻഷുറൻസ് കമ്പനി അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതാണ്.
✅ അർഹതയില്ലാത്ത അപേക്ഷകൾ നിരസിക്കുകയാണെങ്കിൽ, ആ വിവരവും ഇമെയിൽ വഴി ഗുണഭോക്താവിനെ അറിയിക്കും.
✅ അപേക്ഷകന്റെ ലോഗിൻ വഴി ക്ലെയിമിന്റെ തൽസ്ഥിതി (Status) അറിയാൻ സാധിക്കും.
✅ റീഇംബേഴ്സ്മെന്റുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾക്ക് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ 1800-425-0237 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Downloads
Circular-Click here to read