KERALA PRIVATE PRIMARY HEADMASTERS ASSOCIATION



2026 അഗസ്റ്റ് മുതലുള്ള ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട Meterial cost ഇനത്തിലെ തുകകള്‍ ബിംസ് വഴി അനുവദിക്കുന്നത് ‘SNA SPARSH’ മുഖേനയാണല്ലോ?  BIMS ല്‍ മറ്റു ബില്ലുകള്‍ എടുക്കുന്നതില്‍ നിന്നും ചെറിയ വ്യത്യാസം മാത്രമേ ഇതിനുള്ളൂ.


ബില്ല് എടുക്കുന്ന വിധം 


 BIMS ക്ലാര്‍ക്ക് ലോഗിന്‍ ചെയ്ത ശേഷം ഇടതു ഭാഗത്തെ bill എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് new bill ക്ലിക്ക് ചെയ്യുക 






 


 തുടർന്ന് വരുന്ന ജാലകത്തിലെ continue  ക്ലിക്ക് ചെയ്യുക 










 തുടര്‍ന്ന് ചുവടെ  കാണുന്ന ഭാഗത്ത്‌ SNA SPARSH Payment എന്ന ലിങ്കില്‍ ക്ലിക്ക് ചയ്യുകയാണ് ഇവിടെ ചെയ്യേണ്ടത്ത്. ഇത് മാത്രമേ മാറ്റമുള്ളൂ.

              

 


 





തുടര്‍ന്ന് വരുന്ന ജാലകത്തില്‍ താഴെ കാണുന്ന രീതിയില്‍ ഡ്രോപ്പ്ഡൌണില്‍ നിന്നും സെലക്ട്‌ ചെയ്യുക







മുകളില്‍ മാര്‍ക്ക് ചെയ്ത  5 ഭാഗങ്ങളില്‍ ആദ്യത്തെ 3 ഭാഗം  നാം മുമ്പ്  Suplimentary Nutrition ബില്‍ എടുക്കാന്‍ ചെയ്തത് പോലെ ചെയ്യുക.


തുടര്‍ന്ന്  Scheme Component     എന്നിടത്ത് 02 Cooking Cost     എന്നും  PFMS Agency Details  എനിടത്ത് സ്കൂളിന്റെ പേരും സെലക്റ്റ്ചെയ്ത് താഴെ save  നല്‍കുക.


  തുടർന്ന് താഴെ claim Details ചേർക്കുക .  ആഗസ്റ്റ്‌  മാസത്തെ ബില്ല് ആണ് തയ്യാറാക്കുന്നതെങ്കിൽ  claim from എന്നതിൽ 01/08/2026 എന്നും claim to എന്നതിൽ 31/08/2026 എന്നും ചേർക്കുക .





  save ബട്ടൺ ക്ലിക്ക് ചെയ്യുക 


Deduction details  skip ചെയ്യുക


 തുടർന്ന് താഴെ Beneficiary Details  ചേർക്കുക .  save  ചെയ്യുക . ( സ്കൂൾ ഹെഡ് മാസ്റ്ററുടെ പേരിലുള്ള SBI അക്കൌണ്ട്  തന്നെ ചേർക്കുന്നതാണ് ഉചിതം . അല്ലെങ്കിൽ കടകളുടെപേരിലുള്ള അക്കൌണ്ട് ചേർത്ത് അവർക്ക് നേരിട്ടും അയക്കാം )





DOCUMENT UPLOADING IN BIMS 2.0


ധനകാര്യ വകുപ്പിന്റെ GO(P) No 116/2026 dated 12/11/2026  ഉത്തരവ് പ്രകാരം BIMS 2.0 മുഖേന   തയ്യാറാക്കുന്ന  ബില്ലുകൾക്ക് E-VOUTURE സംവിധാനം കേരളത്തിലെ എല്ലാ വകുപ്പുകളിലും  നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

 

 

ഒരു മാസത്തേക്ക് പാരലൽ റൺ (നിലവിലുള്ള ഭൗതിക ബിൽ പ്രോസസ്സിംഗ് സംവിധാനത്തോടൊപ്പം) ആയിട്ടായിരിക്കും ഇത് നടപ്പിലാക്കുക.

 

അപ്‌ലോഡ് ചെയ്യുന്ന വിധം

 

General Details, Claim Details, Deduction Details,  Beneficiary Details എന്നിവ  സാധാരണ നാം ബില്ല് തയ്യാറാക്കുമ്പോൾ രേഖപ്പെടുത്തേണ്ട കാര്യങ്ങൾ എന്റർ ചെയ്ത ശേഷം അതിനു താഴെയായി കാണുന്ന Upload Document  എന്ന ഭാഗത്താണ്  ഉത്തരവുകളും ബില്ലുകളും വൗച്ചറുകളും അപ്‌ലോഡ് ചെയ്യേണ്ടത്.

 

 അതിന്നായി താഴെ സ്ക്രീനിൽ Add  എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

 



Document Type  എന്നിടത്ത് നിന്നും ആവശ്യാനുസരണം യോജിച്ച പേരുകൾ സെലക്ട് ചെയ്ത്  Document Name എന്നിടത്ത് അപ്‌ലോഡ് ചെയ്യാൻ പോകുന്ന ഫയലിന്റെ പേര് നൽകി Choose File  ക്ലിക്ക് ചെയ്തു സേവ് ചെയ്തു വെച്ച ഫയലുകൾ തെരഞ്ഞെടുത്ത് Upload ബട്ടൻ ക്ലിക്ക് ചെയ്യുക .


 

 


തുടർന്ന് ആവശ്യമായ ഫയലുകൾ Add ബട്ടൺ ക്ലിക്ക് ചെയ്ത് ചേർത്തു കൊടുത്തതിനുശേഷം Save Bill ക്ലിക്ക് ചെയ്യുക.

 ഓരോ ഫയലിലും പരമാവധി 1 MP വരെയുള്ള ഫയലുകൾ ചേർത്ത് കൊടുക്കാവുന്നതാണ്.  സ്പാർക്കിലെ പോലെ  ഓരോ പേജും 100 KB  യിൽ കുറവ് വേണം എന്ന നിബന്ധന  ഇവിടെയില്ല.

 


 


 ഫയലുകളുടെ സ്ഥാനം മാറ്റൽ


ആവശ്യമായ ഫയലുകൾ  പ്‌ലോഡ് ചെയ്ത ശേഷം താഴെ സ്ക്രീനിൽ കാണുന്നതുപോലെ മൗസ് ഉപയോഗിച്ച്  ഡ്രാഗ് ചെയ്തു ഫയലുകളുടെ സ്ഥാന ക്രമം മാറ്റാവുന്നതാണ് .

 



തുടര്‍ന്നുള്ള കാര്യങ്ങള്‍ പഴയരീതിയില്‍ തന്നെയാണ് ഉള്ളത്. കൂടുതല്‍ അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


https://kppha.in/news?id=493

HM PROCEEDINGS MATERIAL COST WORD FILE

MH PROCEEDINGS NEW

HM PROCEEDINGS MODEL   PDF

HM PROCEEDINGS MODEL   WORD FILE