KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Onam Advance ,Bonus and Festival Allowance  Preparation  HELP FILE


                                                        സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2025 ലെ ഓണം അഡ്വാൻസ്  അനുവദിച്ചു  ഉത്തരവായി കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി.ഉത്തരവുകള്‍ താഴെ നല്‍കിയിരിക്കുന്നു.29/08/2025 മുതൽ അഡ്വാൻസ് തുക പിൻവലിച്ച് വിതരണം ചെയ്യേണ്ടതാണ്. 2025 ഓണത്തിനുശേഷം ഓണം അഡ്വാൻസ് അനുവദിക്കാൻ പാടുളളതല്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും 2024 -25 FY-ലെ ബോണസ് / പ്രത്യേക ഉത്സവബത്തയുടെ വിതരണം 29-08-2025 തീയതി മുതൽ ആരംഭിക്കേണ്ടതാണ്.




Downloads

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2024-2-ലെ ബോണസ് / പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു GO(P) No.107/2025 Fin Date 26-08-2025

സംസ്ഥാന സർക്കാൻ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജന്റ് എംപ്ലോയീസ്, എൻ.എം.ആർ / സി.എൽ.ആർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2025-ലെ ഓണം അഡ്വാൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .. GO(P) No .108/2025 Fin Date 26-08-2025




Bonus ₹ 4500/- (not exceed ₹ 39872/- [New Scale], ₹ 36036/- [Old Scale] on 31/03/2025)

Special Festival Allowance ₹ 3000/-

Special Festival Allowance - Daily Wages ₹ 1460/-

Special Festival Allowance - Service Pensioners/Family Pensioners ₹ 1250/-


Advance ₹ 20000/- (Five eaqual installment recovered from the Salary October 2025 @ ₹ 4000/- pm)

Advance ₹ 6000/- (other employees including part-time and contingent)



 

ബോണസ് ബിൽ 

ഒരു ജീവനക്കാരന് ബോണസ്സ്, ഉത്സവബത്ത ഇവയിലേതെങ്കിലും ഒന്നിനു മാത്രമേ അർഹത ഉണ്ടായിരിക്കുകയുള്ളൂ. അതുപോലെ വിരമിച്ച ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഈ ഇനത്തിലുള്ള ഒരു ആനുകൂല്യത്തിന് മാത്രമേ അർഹതയുള്ളൂ.

സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation എടുത്ത് DDO code, Bill type എന്നിവ സെലക്ട്‌ ചെയ്ത് select employoes എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ബോണസ് ലഭിക്കുന്ന Employeeയെ കാണാന്‍ കഴിയും .Employeeയുടെ പേരിന് നേരെയുള്ള ചെക്ക്‌ ബോക്സില്‍ ടിക്ക് നല്‍കി  തുടര്‍ന്ന് സബ്മിറ്റ് നല്‍കാം.Salary Matters- Processing- Bonus എന്ന മെനുവില്‍ തന്നെ Cancel Bonus Calculation എന്ന ഓപ്‌ഷനിലൂടെ ബോണസ് ക്യാൻസൽ നൽകാം . Salary Matters- Processing- Bonus - Bonus Bill -  Acquittance  എന്നി ഓപ്ഷനുകള്‍  ഉപയോഗിച്ച്  ബോണസ് ബില്‍ തയ്യാറാക്കാം. ഇതിൽ Bonus Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ  ബോണസ്  calculate ചെയ്യാം .




ഫെസ്റ്റിവല്‍ അലവന്‍സ്

സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance Calculation,Festival Allowance Calculation Retired ,Cancel Festival Allowance Calculation .Festival Allowance Bill ,Acquittance  മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്.ഇതിൽ Festival Allowance Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ അലവന്‍സ്  calculate ചെയ്യാം.

Click Here to View Help File



ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്

                                    സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type എന്നിവ സെലക്ട്‌ ചെയ്താല്‍ വലത് വശത്തെ വിന്‍ഡോ അപ്ഡേറ്റ് ആകും ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെങ്കില്‍ വരുത്താം ഉദാഹരണമായി നമ്മുക്കനുവദിച്ച തുകയായ Rs.20,000/- പൂര്‍ണ്ണമായും പിന്‍വലിക്കാതെ Rs.10000/- Rs.5000/- എന്നിങ്ങനെ ആവശ്യമുള്ള  തുകകള്‍ നല്‍കാം.(Loan A/C No എന്നത് FestAdv എന്ന് നല്‍കുക)എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍.

പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ Inner ,Outer, Bank Statement എന്നിവ  Print ചെയ്യാം.Onam / Festival Advance Bill Generate ചെയ്യാൻ  ആദ്യം Month തുടർന്ന് DDO Code,Advance Type എന്നിങ്ങനെ സെലക്ട് ചെയ്യുക തുടർന്ന് Inner bill  ആക്റ്റീവ് ചെയ്തു  സെലക്ട് ബട്ടണിൽ  ക്ലിക്ക് ചെയ്യുക,Outer Bill,Bank Statement എന്നിവയും  ഇതു പോലെ ലഭിക്കും .മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല.

ഒരു കാര്യം ഓർക്കുക ബോണസ് ബില്‍ ,ഫെസ്റ്റിവല്‍ അലവന്‍സ് ,ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രോസസ്സ്  ചെയ്താൽ ഇവയുടെ  ബില്ലുകൾ  അതാതു  മെനുവിൽ തന്നെയാണ്  ലഭിക്കുക .

Rs.39872/- ന് മുകളിൽ ആകെ വരുമാനമുള്ള റഗുലർ ജീവനക്കാർക്കു ഉത്സവബത്ത(3000/-) ലഭിക്കുന്നതാണ്.

CLICK HERE TO HELP FILE



Bill Processing - Festival  Advance / Allowance/Bonus has been enabled

Onam Advance

1. Salary Matters - Processing - Onam/Fest.Advance - Onam/Fest. Advance Processing

2. Salary Matters - Processing - Onam/Fest.Advance -Onam/Fest. Advance Bill Generation

Festival Allowance

1. Salary Matters - Processing - Festival Allowance - Festival Allowance Calculation

2. Salary Matters - Processing - Festival Allowance - Festival




Festival Allowance - Retired  Employees

1. Salary Matters - Processing - Festival Allowance - Festival Allowance Calculation(Retired)

2. Salary Matters - Processing - Festival Allowance - Festival Allowance Bill






Bonus

1. Salary Matters - Processing - Bonus - Bonus Calculation

2. Salary Matters - Processing - Bonus - Bonus Bill




Bonus - Retired Employees

1. Salary Matters - Processing - Bonus - Bonus Calculation(Retired)

2. Salary Matters - Processing - Bonus - Bonus Bill




Daily Wage Festival Allowance Bill Processing

Accounts - Claim Entry - Regular/Employees with SPARK ID

Nature of Claim : Festival Allowance for Employees with SPARK ID

Period of Bill : From 01/08/2025

Month : 08

Year : 2025

Sanction No : G.O.(P)No.107/2025/Fin

Sanction Date    : 26/08/2025

Festtival Allowance = 1460/-

ഒന്നാം ഓണത്തിനുമുമ്പ് (04.09.2025) സേവനത്തിൽ ഉണ്ടായിരിക്കുകയും നാലാം ഓണത്തിനുമുമ്പ് (07.09.2025) സേവനത്തിൽ നിന്നും നീക്കം ചെയ്യാനിടയില്ലാത്തതുമായ എംപ്ലോയമെന്റ്റ് എക്സചേഞ്ച് മുഖേനെ നിയമിതരായവർ ഉൾപ്പെടെയുള്ള ദിവസവേതനാടിസ്ഥാനത്തിലുളള ജീവനക്കാർ 1460 രൂപ നിരക്കിൽ ഉത്സവബത്തയ്ക്ക് അർഹരാണ്.






Festival Allowance, Bonus & Advance Bill certificate

Onam Advance Bill :- 

Certify that the Onam Advance bill prepared as per the Order No. G.O(P)No. 108/2025/Fin date. 26-08-2025 , It will be recovered in five equal installments from October 2025 salary onwards and The amount claimed in this bill has not been drawn previously.

Onam Allowance Bill  :-  

Certify that the Special Onam Allowance bill prepared as per the Order No. G.O(P)No. 107/2025/Fin Date.  26-08-2025 and The amount claimed in this bill has not been drawn previously

Ad-HOC Bonus Bill  :-  

Certify that the Ad-HOC Bonus Bill prepared as per the Order No. 107/2025/Fin Date. 26-08-2025 , they are in permanent Govt Service on 31/03/2025 and having a continues service Six Months or more during the year 2024-25 and The amount Claimed in This Bill has Not been drawn previously 

Retired Employees Certificate Format

Certify that the Special Onam Allowance (Retired) bill prepared as per the Order No. G.O(P)No. 107/2025/Fin Date.  26-08-2025. Incumbent Retired from the service  on ..../...../......... and The amount claimed in this bill has not been drawn previously




Help File | Proceedings Format

Bonus, Festival Allowance, Format

Festival Advance Proceedings Format

Daily Wage Allowance Proceedings Format


Aided School-Onam Advance, Allowance etc Bill Counter Signing is not required .Instruction Order No.E 168429 TRY/4198/2025-E2  Dt 27-08-2025