ഓണം ഫെസ്റ്റിവല് അഡ്വാന്സ് പ്രോസസ്സ് ചെയ്യുന്നതിനായി സ്പാര്ക്ക് പ്രവേശിച്ചു Salary Matters- Processing- Onam/ Festival Advance Processing മെനുവില് ക്ലിക്ക് ചെയ്യുക
തുറന്നു വരുന്ന വിന്ഡോയില് DDO Code ഉം Bill Type എന്നിവ സെലക്ട് ചെയ്താല് വലത് വശത്ത് Loan amount ,Instalment Amount വിവരങ്ങൾ ചേർക്കുക. Proceed ക്ലിക്ക് ചെയ്യുക.
ഇതില് എന്തെങ്കിലും മാറ്റങ്ങള് വേണമെങ്കില് വരുത്താം ഉദാഹരണമായി നമ്മുക്കനുവദിച്ച തുകയായ Rs.20,000/- പൂര്ണ്ണമായും പിന്വലിക്കാതെ Rs.10000/- Rs.5000/- എന്നിങ്ങനെ ആവശ്യമുള്ള തുകകള് നല്കാം.
എല്ലാവര്ക്കും ഒരേ തുകയല്ലെങ്കില്, ഒരു തുക നല്കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്കാന്.
പ്രൊസസ്സിങ് പൂര്ത്തിയായാല് Onam/ Fest. Advance Bill Generation ല് നിന്നും ബില്ലിന്റെ Inner ,Outer, Bank Statement എന്നിവ Print ചെയ്യാം.
Onam / Festival Advance Bill Generate ചെയ്യാൻ ആദ്യം Month തുടർന്ന് DDO Code,Advance Type എന്നിങ്ങനെ സെലക്ട് ചെയ്യുക തുടർന്ന് Inner bill ആക്റ്റീവ് ചെയ്തു സെലക്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുക,Outer Bill,Bank Statement എന്നിവയും ഇതു പോലെ ലഭിക്കും.
അഡ്വാന്സ് റിക്കവറി അഞ്ച് തവണകളായി ഉത്തരവ് പ്രകാരം (ഒക്ടോബർ 2025) ആരംഭിക്കും.
തുടർന്ന്
✅
MAKE BILL
✅DOCUMENT UPLOADING(അപ്ലോഡ് ചെയ്യേണ്ടതില്ല Forward for Approval ചെയ്താൽ മതി )
✅E SUBMIT എന്നിവ ചെയ്യുക.