28-04-2024
പ്രിയ സുഹൃത്തുക്കളെ
മാർച്ച് 31/ഏപ്രിൽ 30/may 31നു സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകരെ സംബന്ധിച്ചിടത്തോളം അവരുടെ സ്കൂളുകളിൽ പ്രധാനധ്യാപക ചുമതലയിൽ അടുത്ത അധ്യാപകരർക്ക് ചാർജ് കൊടുക്കുന്നത്(spark ൽ )സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടാകാം.
ഇതിനായി ഒരു വിശദീകരണം ചുവടെ ചേർക്കട്ടെ....
സർവീസിൽ നിന്നും വിരമിക്കുന്നതിനുമുമ്പ്,അതായത് (മാർച്ച് 31ന് മുമ്പ്) തന്നെ ഇത്തരക്കാർക്ക് ശമ്പള ബില്ല് പ്രോസസ് ചെയ്യുകയും ഈ സബ്മിറ്റ് ചെയ്യുകയും ചെയ്യാവുന്നതാണ്. പകരം വരുന്നവരെ ഈ വിഷയത്തിൽ ആശ്രയിക്കേണ്ടതില്ല.
അതോടൊപ്പം, നിലവിലെ പ്രധാന അധ്യാപകന് അടുത്തതായി ചുമതല നൽകേണ്ട ആളിന് യൂസർ പ്രൊഫൈൽ ക്രിയേറ്റ് ചെയ്തു കൊടുക്കാവുന്നതുമാണ്. അഡ്മിനിസ്ട്രേഷൻ എന്ന മെനുവിലെ create user under DDO എന്ന ഓപ്ഷൻ വഴി യൂസർ സെറ്റ് ചെയ്യാം. ചാർജ് നൽകുവാൻ ആഗ്രഹിക്കുന്ന അധ്യാപകന്റെ pen നൽകി സേർച്ച് കൊടുത്തു കൊണ്ട് DEPQ എന്ന പ്രൊഫൈൽ സെറ്റ് ചെയ്യാവുന്നതാണ്. ആയതിനാൽ നിലവിലെ പ്രധാന അധ്യാപകൻ റിട്ടയർ ചെയ്താൽ പോലും യൂസർ ക്രിയേഷൻ, ടി സ്കൂളിൽ നിലനിൽക്കും. വിരമിച്ചതിന് ശേഷം മറ്റൊരാൾDDO ആയോ ട്രാൻസ്ഫർ ആയോ, പ്രമോഷൻ ആയോ വന്നാൽ അവരെ ടി സ്കൂളിൽ ജോയിൻ ചെയ്യുവാനും ഇതുമൂലം കഴിയും. ഇവർക്ക്spark ൽ യൂസർ സെറ്റ് ചെയ്ത് കൊടുക്കുവാനും കഴിയും. സർവീസ് മാറ്റേഴ്സ് എന്ന മെനു വിൽ Take charge of DDO എന്ന ഓപ്ഷൻ വഴി ഇവ ശരി യാക്കാം .ഇതിനായിമുൻപത്തെ പോലെ
സ്പാർക്കിലേക്ക് ഫോം 3 അയക്കുകയോ, ജില്ലാ ട്രഷറിയിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതും ഇല്ല.. എയ്ഡഡ് സ്കൂളുകളെ സംബന്ധിച്ചിടത്തോളം ചാർജ് അഥവാ ചുമതല എടുക്കുന്ന പ്രധാന അധ്യാപകന് അപ്രൂവൽ കിട്ടുന്നതുവരെ അവരുടെ സീനിയർ സൂപ്രണ്ട് ആയിരിക്കും DDO. ആയതിനാൽ അദ്ദേഹത്തിന്റെ പെൻ നമ്പരും സ്കൂളിന്റെ DDO കോഡും നൽകി സീനിയർ സുപ്രണ്ട് ന്റെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച്
(ജില്ലാ ട്രഷറിയിൽ നിന്നോ, മറ്റ് ഏജൻസിയിൽ നിന്നോ,) ഡിജിറ്റൽ സിഗ്നേച്ചർ എടുത്തുകൊണ്ട് )BIMS സോഫ്റ്റ്‌വെയർൽ, Dsc രെജിസ്ട്രേഷൻ or renewel എന്ന ഓപ്ഷൻ വഴി രജിസ്റ്റർ ചെയ്തു, പ്രിന്റ് ഔട്ട് ജില്ലാ ട്രഷറിക്ക് നൽകി അത് വഴിസോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്താൽ മാത്രം മതി. അതിനുശേഷം ഇവരുടെ പേഴ്സണൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്തു,( ഇതിനുള്ള ഓപ്ഷൻ സ്പാർക്ക് പേജിൽ ലഭ്യമാണ് ).അതിൽ പ്രവേശിച്ച് ടെക്ക് ചാർജ് ഓഫ് DDOയോയിൽ Take charge in current ഓഫീസ് എടുത്ത DDO സെറ്റ് ചെയ്ത് സെലക്ട് ചെയ്തു കൊണ്ട് കൺഫോം ചെയ്താൽ മാത്രം മതി.
ഈ നടപടിക്രമങ്ങൾ ഇതുപോലെ Spark സംവിധാനത്തിൽ ഉപയോഗിച്ചാൽ മറ്റു തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതെ നിലവിൽ ചാർജ്ജുള്ള പ്രധാന അധ്യാപകന് ശമ്പള ബില്ല് അടക്കമുള്ള ബില്ലുകൾ പ്രോസസ് ചെയ്യുന്നതിനും, സ്പാർക്ക് സംവിധാനം ഉപയോഗിക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാവില്ല. തുടർന്ന് അപ്പ്രൂവൽ ലഭ്യമായതിനു ശേഷം പ്രധാനാദ്ധ്യാപകന് അദ്ദേഹത്തിന്റെ പേരിലുള്ള ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് കൊണ്ട് അദ്ദേഹത്തിന്റെ പെൻ നമ്പറും സ്കൂളിന്റെ DDO കോഡും ഉപയോഗിച്ച് നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ സ്വയം DDO ആയി ചാർജ് എടുക്കാവുന്നതാണ്.
നവാഗതരായിട്ടുള്ള പ്രധാന അധ്യാപകർക്ക് സോഫ്റ്റ്‌വെയർ സംബന്ധം ആയിട്ടുള്ള പഠനക്ലാസുകൾജൂൺ ആദ്യവാരം തന്നെ ജില്ലാ കമ്മറ്റികൾ സംഘടിപ്പിക്കുകയും നൽകുകയും വേണം... ആദ്യം ഓൺലൈനായും പിന്നെ ഓഫ് ലൈനായും ഇപ്പോൾ നൽകാവുന്നതാണ്.
അഭിവാദനങ്ങളോടെ
ജനറൽ സെക്രട്ടറി
KPPHA