GPAIS പ്രീമിയം തുക നവംബർ മാസത്തെ ശമ്പളത്തിൽ നിന്ന് ഡ്രോയിങ് & ഡിസ്‌ബേഴ്സിംഗ് ഓഫീസർമാർ കിഴിവ് നടത്തി ഡിസംബർ 31നകം ട്രഷറിയിൽ ഒടുക്കേണ്ടതാണ്. ശൂന്യവേതനാവധിയിലുള്ളവർ, അന്യത്ര സേവനത്തിലിരിക്കുന്നവർ, സസ്പെൻഷനിലുള്ളവർ, മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേ സ്ലീപ്പ് ലഭിക്കാത്ത കാരണങ്ങളാൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, എന്നിവർ സ്വന്തം നിലയ്ക്ക് പ്രീമിയം തുക ഡി ഡി ഓ മുഖാന്തരമോ നേരിട്ടോ 8011-00-105-89 ഗ്രൂപ്പ് പേർസണൽ ആക്സിഡന്റ് ഇൻഷുറൻസ് […]