KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

About us

പി.എ. റാഫേൽ മാസ്റ്റർ ( സ്ഥാപക ജനറല്‍ സെക്രട്ടറി)

പി.എ. റാഫേൽ മാസ്റ്റർസ്ഥാപക  ജനറൽ സെക്രട്ടറി 1966-1975കെ പി പി എച്ച് എ                  കെ പി പി എച്ച് എ യുടെ    സ്ഥാപക ജനറല്‍  സെക്രട്ടറിയായ  സര്‍വ ശ്രീ   പി.എ. റാഫേൽ മാസ്റ്റർ തൃശ്ശൂരിൽ പള്ളിപ്പുറം ആൻറണി മാസ്റ്ററുടെയും ഏലിയമ്മയുടെയും മൂന്നു മക്കളിൽ മൂത്തവനായി 1921 ഏപ്രിൽ മൂന്നാം തീയതി  ജനിച്ചു. മാസ്റ്റർ പഠിച്ചത് തൃശ്ശൂർ സിഎംഎസ് ഹൈസ്കൂളിൽ ആയിരുന്നു. 1937 ൽ എസ്എസ്എൽസി പാസായ മാസ്റ്റർ ഒരു കൊല്ലം കഴിഞ്ഞാണ് ടി…

Know Moreകെ.പി.പി.എച്ച് എ യുടെ സ്വന്തം ടി.കെ

      ശ്രീ.ടി.കുഞ്ഞിരാമൻ മാസ്റ്റർ കിരീടം അഴിച്ചു വച്ച് അരങ്ങിൽ നിന്നു പിന്മാറുന്ന ഈ വർഷ കെ.പി.പി.എച്ച്.എ.യുടെ ചരിത്രത്തിലെ തേജോമയമായ ഒരു കാലഘട്ടത്തിന്റെ അവസാനം കുറിക്കുന്നു. കരുത്തിന്റെയും കർമശേഷിയുടെയും വിസ്മയമായിരുന്ന ശ്രീ.പി.എൻ.കെ നായരെപ്പോലുള്ളവരുടെ അണിയിൽ നിന്നും മറ്റൊരു പ്രഗത്ഭനേതാവു കൂടി നമ്മോടു വിട ചോദിക്കുന്നു. അപരിഹാരമായ നഷ്ട ബോധത്തോടെ ഈ യാഥാർഥ്യം നാം ഉൾക്കൊള്ളുമ്പോൾ, ഇത്രയും ആത്മാർഥതയും, തലയെടുപ്പുമുള്ള മറ്റൊരു നേതാവിനെ കണ്ടെത്താനുള്ള പ്രയാസം നമ്മെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.നമ്മുടെ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ കുഞ്ഞിരാമൻ മാസ്റ്റർ ഇതിനകം നേടിയെടുത്ത മഹത്തായ…

Know Moreസംസ്ഥാന വിദ്യാഭ്യാസ പഠനഗവേഷണകേന്ദ്രം

ഹെഡ്മാസ്റ്റർമാരുടെ ആശാകേന്ദ്രം-       സംസ്ഥാന വിദ്യാഭ്യാസ പഠനഗവേഷണകേന്ദ്രം- കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ അയനിക്കാട് എന്ന സ്ഥലത്തു നേഷണൽ ഹൈവേയുടെ പടിഞ്ഞാറു ഭാഗത്തായി ഇന്നും പ്രൗഡിയോടെ നിലകൊളളുന്നു. ആ സൗധത്തെക്കുറിച്ച് അല്പം. - 1988 ൽ പയ്യോളിയിൽ കെ.പി.പി.എച്ച്.എ യുടെ മുഖപത്രമായ ഹെഡ്മാസ്റ്റർ മാസികയ്ക്ക് അടിച്ചു വിതരണം ചെയ്യുന്നതിനു വേണ്ടി താല്ക്കാലികമായിട്ടാണെങ്കിലും മുൻ ജനറൽ സെക്രട്ടറിയും മാസികയുടെ എല്ലാമായിരുന്ന പി.എൻ.കെ ഒരു പ്രസ്സ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി.             1989 ൽ ശ്രീ.ടി കുഞ്ഞിരാമൻ മാസ്റ്റർ വിരമിച്ചശേഷം അദ്ദേഹവും അവിടെ…

Know More കെ.പി.പി.എച്ച്.എ കൈവരിച്ച നേട്ടങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ

കെ.പി.പി.എച്ച്.എ ജന്മമെടുത്ത സുദിന൦♦ 1966 ഒക്ടോബർ 16 ♦9.6.1969 മുതൽ ഹെഡ്മാസ്റ്റർമാരെ നോൺവെക്കേഷൻ ഓഫീസിര്മാരായി സർക്കാർ അംഗീകരിച്ചു അതു വഴി ഹെഡ്മാസ്റ്റർമാർ ഏൺസ് ലീവിനും ലീവ് സറണ്ടറിനും അർഹരായി.(GO(P)383/69 Edn. dt 10.10.1969) പ്രൈമറി ഹെഡ്മാസ്റ്റർമാർക് ആദ്യമായി ഒരു ഉയർന്ന ശമ്പളസ്കെയിൽ സർക്കാർ അനുവദിച്ചു.  അതിനു മുൻപ് ഹെഡ്മാസ്റ്റർമാർക്കും അധ്യാപകർക്കും ഒരേ ശമ്പള സ്കെയിൽ ആയിരുന്നു . (GO(Ms)55/73/S. Edn.dt.24.5.1973)1.7.1978 മുതൽ ഹെഡ്മാസ്റ്റർമാർക്‌ നോഷണൽ സീനിയർ ഗ്രേഡ് അനുവദിച്ചു.(GO(P) 244/83(485)Fin dt.9.5.1983 ഹെഡ്മാസ്റ്റർമാരായി 10വർഷ സർവീസ് പൂർത്തിയാക്കിയ പ്രൈമറി ഹെഡ്മാസ്റ്റര്മാർക് 4 -1 -1984 മുതൽ ഹയർഗ്രേഡ് ലഭിച്ചു. (GO(Ms)3/84 G.Edn dt. 4-1-1984 )പ്രൈമറി ഹെഡ്മാസ്റ്റർമാർക് 20-4-1985 മുതൽ ട്രഷറിയിലേക്കോ എ.ഇ.ഒ ഒഫീസിലേക്കോ…

Know Moreഹെഡ്‌മാസ്റ്റര്‍മാർക്ക് എന്തിനൊരു പ്രത്യേക സംഘടന

           അംഗസംഖ്യ കൊണ്ട്‌ ഏറെ മുന്നില്‍ നില്‍കുന്ന ചില അദ്ധ്യാപക സംഘടനകളുടെ നേതാക്കള്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്‌, ഹെഡ്മാസ്റ്റര്‍മാര്‍ക്ക്‌ എന്തിന്‌ ഒരു പ്രത്യേക സംഘടന ? എന്ന്‌. ഈ ചോദ്യത്തിനുത്തരം നല്‍കുമ്പോള്‍ അവ പൂര്‍ണ്ണമാകണമെങ്കില്‍ കെ.പി.പി.എച്ച്‌.എ എന്ന അദ്ധ്യാപക സംഘടന ജന്മം കൊള്ളാനുണ്ടായ പശ്ചാത്തലം മുതല്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.1966 ഒക്ടോബർ 16     കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും മറ്റും ശമ്പളം പരിഷ്ക്കരിക്കുന്ന കാരൃത്തിനായി നിയമിക്കപ്പെട്ട ശ്രീ ഉണ്ണിത്താന്‍ കമ്മീഷന്‍ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക്‌ ഒരു പ്രത്യേക ശമ്പള സ്‌കെയില്‍ (125 - 175) നല്‍കാന്‍ തീരുമാനിച്ചിരുന്നു.പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ടിലെ…

Know MoreA Guide book of important orders on general education vol -1

ആമുഖം പൊതു വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവുകൾ 1976ലും 1978ലും 1984ലുമായി മൂന്നു പുസ്തകങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. എന്നാൽ കഴിഞ്ഞ നീണ്ട 22 വർഷക്കാലത്തിനിടയിൽ വിദ്യാഭ്യാസമേഖലയെ സ്പർശിക്കുന്ന ആയിരക്കണക്കിൽ ഉത്തരവുകൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇവയിൽ പലതും പലർക്കും പലപ്പോഴും ആവശ്യമുള്ളവയും ആണ്. പക്ഷേ എളുപ്പത്തിൽ ആവശ്യമുള്ള ഉത്തരവുകൾ തേടിപ്പിടിച്ചു പ്രയോജനപ്പെടുത്തുക ക്ഷിപ്രസാധ്യവുമല്ല തന്നെ. അതുകൊണ്ട് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടവരുടെ നിര വളരെ നീണ്ടതാണ്. അത്തരക്കാരെ സഹായിക്കാൻ നിസ്വാർഥ സേവനം അനുഷ്ഠിച്ചുവരുന്ന ഞങ്ങളുടെ മനസ്സിൽ ഏറെ…

Know MoreA Guide book of important orders on general education vol -2

ആമുഖം   അധ്യാപകരുമായും അധ്യാപകേതര ജീവനക്കാരുമായും ബന്ധപ്പെട്ട, 1984 മുതൽ 2007 വരെ സർക്കാരും പൊതു വിദ്യാഭ്യാസ ഡയറക്ടറും ഇറക്കിയ ഉത്തരവുകൾ സമാഹരിച്ചുകൊണ്ട് "A guide book of Important Orders on General Education" എന്ന പുസ്തകം 2007 ലെ അധ്യാപക ദിനത്തിൽ കോഴിക്കോട് ജില്ലയിലെ അയനിക്കാട്ടു പ്രവർത്തിക്കുന്ന കെ.പി.പി.എച്ച്.എ. സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രത്തിൽ വച്ചു പ്രകാശനം ചെയ്യുകയുണ്ടായി. വിദ്യാഭ്യാസ രംഗത്തുള്ള സർവരും പ്രസ്തുത ഗ്രന്ഥം സന്തോഷത്തോടുകൂടി സ്വീകരിച്ചതിൽ ഞങ്ങൾക്ക് അതിയായ ആഹ്ലാദമുണ്ട്. സർവീസ് നിയമങ്ങളുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളിൽ വച്ച്…

Know MoreA Guide book of important orders on general education vol -3

         കെ.പി.പി.എച്ച്.എ. - സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ 'A Guide Book of Important Order on General Education' രണ്ടും വോള്യങ്ങൾ തികഞ്ഞ സംതൃപ്തിയോടും സന്തോഷത്തോടും കൂടി സ്വീകരിച്ച് നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ. ഈ പുസ്തകങ്ങളുടെ ഗുണമേന്മയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് അതിന്‍റെ മൂന്നാം വോള്യം പുറത്തിറക്കാൻ ഞങ്ങൾക്കു   പ്രേരകമായത്. നമ്മുടെ പഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ പുസ്തകങ്ങൾ കൈവശമുള്ളവർക്ക് മറ്റുള്ളവയുടെ ആവശ്യമില്ലെന്ന ഒരു പൊതുധാരണ രൂപപ്പെട്ടു വരാനിടയാക്കിയത് ഇതിന്‍റെ ഗുണമേന്മയും…

Know More
 Download pdf