ധർമ്മശാല :പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ച്ചുമതലയിൽ നിന്ന് ഒഴിവാക്കി സമൂഹ അടുക്കള സംവിധാനം നടപ്പിലാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക,സംസ്ഥാന ഗവൺമെന്റിന്റെ പോഷകാഹാര പദ്ധതിയായ മുട്ട, പാൽ വിതരണത്തിന് പ്രത്യേകം ഫണ്ട് അനുവദിക്കുക,ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ,ഉച്ചഭക്ഷണച്ചെലവിനുള്ള തുക കാലാനുസൃതമായി വർധിപ്പിക്കുക,അധ്യാപകർക്കും ജീവനക്കാർക്കും 2021 മുതൽ ലഭിക്കേണ്ട ക്ഷാമബത്ത ഉടൻ അനുവദിക്കുക,പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക ഉടൻതന്നെ പണമായി അനുവദിക്കുക എന്നീ […]