തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പോഷകാഹാര വിതരണത്തിനുള്ള തുക വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) നിരാഹാര സമരത്തിലേക്ക്. ഉച്ചഭക്ഷണ പദ്ധതിക്കായി 2016 ൽ അനുവദിച്ച നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. അവശ്യ സാധനങ്ങളുടെ വില ഇരട്ടിയിലേറെയായിട്ടും നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല.മുട്ട, പാൽ വിതരണത്തിന് ഇതേവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല. കേന്ദ്ര ഗവൺമെന്റ് ആനുപാതികമായി തുക വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന ഗവൺമെന്റ് ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ല.അധ്യാപകരും ഉച്ചഭക്ഷണ സമിതികളും കടക്കെണിയിലാണ്. ഓണത്തിനുശേഷം തുക […]
കെ. പി. പി. എച്ച്. എ. സംസ്ഥാന ക്യാമ്പ് 21 മുതൽ തൃശ്ശൂർ :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാനതല ത്രിദിന നേതൃത്വ പരിശീലന ക്യാമ്പും പഠനക്ലാസ്സുകളും 21,22,23 തീയ്യതികളിൽ പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ നടക്കും. 14 ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറ്റിഇരുപത് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.തൃശ്ശൂർ വിദ്യാഭ്യാസ […]
തൃശ്ശൂർ : പ്രധാനാധ്യാപകരുടെയും ജീവനക്കാരുടെയും നിർത്തിവച്ച ഏൺഡ് ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാന നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ലീവ് സറണ്ടർ തുക പണമായി അനുവദിക്കുന്നില്ലെങ്കിൽ പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഉച്ചഭക്ഷണ ഫണ്ട് വിഷയത്തിൽ നിയമസഭയ്ക്കും സംഘടനാ നേതാക്കൾക്കും നല്കിയ വാക്കു പാലിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം ഉൾപ്പെടെയുള്ള സമര […]
ചൊക്ലി: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ ജ്വാല എന്ന പേരിൽ വനിതാ സമ്മേളനം ചൊക്ലി ഗുരുകുലം എൽ.പി.സ്കൂളിൽ വച്ച് നടന്നു.കെ.പി.പി.എച്ച്.എ.ചൊക്ലി ഉപജില്ലാ കമ്മിറ്റി നടത്തിയ വനിതാ സമ്മേളനം കെ.പി.പി.എച്ച്.എ. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി.സുചിത്ര ഉദ്ഘാടനം ചെയ്തു. സി.കെ.നസീറ മുഖ്യ പ്രഭാഷണം നടത്തി.ചൊക്ലി ഉപജില്ലാ പ്രസിഡണ്ട് ടി.കെ. അബ്ദുൾ സലിം അധ്യക്ഷത വഹിച്ചു. കെ.പി.പി.എച്ച്.എ.ജില്ലാ സെക്രട്ടറി വി.പി.രാജീവൻ, ഭാസുരൻ, പി.ബിജോയ്, കെ.മുഹമ്മദ് സിദ്ദീഖ്, ടി.കെ.നേത്രാവതി, വി.രാജലക്ഷ്മി എന്നിവർ സംസാരിച്ചു. […]
കോട്ടയം:2022- ഒക്ടോബർ ഒന്നിന് കെ.പി.പി.എച്ച്.എ. സംസ്ഥാന വനിത ഫോറo "ജ്വാല - 2022 " എന്ന പേരിൽ വനിത സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ സബ് ജില്ലകളിലും ഒരേ ദിവസo ഒരേ സമയം ഫിസിക്കലായി സമ്മേളനങ്ങൾ നടത്തപ്പെടും. അതാത് ജില്ലകളിൽ നിന്നുള്ള സംസ്ഥാന-ജില്ല ഭാരവാഹികൾ സബ്ജില്ലകളിൽ ഉദ്ഘാടനം നിർവ്വഹിക്കും. സബ്ജില്ലാ ശാക്തീകരണത്തിലൂടെ സംഘടനയുടെ വളർച്ചയാണ് ലക്ഷ്യമിടുന്നത് എന്ന് വനിത ഫോറം സംസ്ഥാന ചെയർപേഴ്സൺ കെ.പി. റംലത്ത്, കൺവീനർ ജയമോൾ […]
തിരുവനന്തപുരം :അദ്ധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തിയ ചർച്ചയിൽ ഉച്ചഭക്ഷണത്തുക കാലോചിതമായി പരിഷ്കരിച്ചേ മതിയാകൂ എന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ ആവശ്യത്തോട് മന്ത്രി വളരെ അനുഭാവ പൂർണമായാണ് പ്രതികരിച്ചത്. ഓണാവധി കഴിഞ്ഞുള്ള ആഴ്ചയിൽത്തന്നെ ഇതു സംബന്ധിച്ച് സർക്കാർ തീരുമാനം ഉണ്ടാകും എന്ന് അദ്ദേഹം ഉറപ്പു നൽകി.തിരുവോണ ദിവസത്തെ നിരാഹാര സമരത്തിൽ നിന്ന് പിൻമാറണമെന്നും സർക്കാരുമായി സംഘടന അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. […]
ചൊക്ലി:മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചൊക്ലി എ.ഇ.ഒ. വിളിച്ചു ചേർത്ത സംഘടനാ പ്രതിനിധികളുടെ യോഗം കെ.പി.പി.എച്ച്.എ. ബഹിഷ്കരിച്ചു. ഉച്ചഭക്ഷണ പദ്ധതി ഗ്രാൻ്റ് വർധിപ്പിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും ചൊക്ലി ഉപജില്ലാ എച്ച്.എം.ഫോറം ഭാരവാഹി തെരഞ്ഞെടുപ്പിൽ നിലവിലുള്ള റൊട്ടേഷൻ വ്യവസ്ഥ അട്ടിമറിച്ചതിൽ പ്രതിഷേധിച്ചും മേളകൾ ബഹിഷ്കരിക്കാനുള്ള തീരുമാനം യോഗത്തിൽ അറിയിച്ച് ചൊക്ലിയിലെ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തി. യോഗത്തിനിടെ പി.ബിജോയ് പ്രതിഷേധ […]
തിരുവനന്തപുരം : എയിഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപക നിയമനങ്ങൾ അംഗീകരിക്കാനും തസ്തിക നഷ്ടപ്പെടുന്ന സ്പെഷലിസ്റ്റ് അധ്യാപകരെ സംരക്ഷിക്കുവാനും അടിയന്തര നടപടി വേണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പ്രധാനാധ്യാപക നിയമന അംഗീകാരത്തിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സ്പഷ്ടീകരണവും ഉണ്ടായെങ്കിലും നിയമനങ്ങൾ അംഗീകരിക്കാൻ വിവിധ വിദ്യാഭ്യാസ ഓഫീസുകൾ വിമുഖത കാണിക്കുകയാണ്. […]
തിരുവനന്തപുരം:എയിഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ചും, തസ്തികനഷ്ടപ്പെടുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകരെ പുനർവിന്യസിക്കുന്നത് സംബന്ധിച്ചും വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിക്ക്, അദ്ദേഹത്തിന്റെ ചേമ്പറിൽ വച്ച് കെ.പി.പി.എച്ച്.എ. ജനറൽ സെക്രട്ടറി നിവേദനം നൽകി. […]
അന്‍വര്‍സാദത്ത്, എം.എല്‍.എ, 24.08.2022 ന് ഉന്നയിച്ചിട്ടുള്ള, സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ചെലവിനുള്ള തുക പരിഷകരിക്കുന്നതു സംബന്ധിച്ച ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന്‍ മേലുള്ള മറുപടി. (കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ.- എംഎൽഎക്ക് നൽകിയ നിവേദനത്തിന്‍റെ ഭാഗമായി)1. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായി നിലവിൽ സർക്കാർ നൽകിവരുന്ന തുക കാലോചിതമായി പരിഷ്‌കരിച്ച് വരുന്നു. 60 : 40 എന്ന മാൻഡേറ്ററി അനുപാതത്തിലുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിയായ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി സ്‌കൂളുകൾക്ക് ഉച്ചഭക്ഷണം പാചക ചെയ്യുന്നതിനായാണ് […]
കണ്ണൂർ : സ്കൂൾഉച്ചഭക്ഷണ, പോഷകാഹാര വിതരണച്ചെലവിന് അനുവദിക്കുന്ന തുക കമ്പോള വിലനിലവാരത്തിന് അനുസൃതമായി വർധിപ്പിക്കണമെന്ന അധ്യാപകരുടെയും സ്കൂൾ ഉച്ചഭക്ഷണ സമിതികളുടെയും നിരന്തരമായ ആവശ്യം അംഗീകരിക്കുന്നതിൽ സംസ്ഥാന ഗവൺമെന്റ് തുടരുന്ന നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രഥമാധ്യാപകർ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് പ്രകടനവും ധർണയും നടത്തി. കെ.പി.പി.എച്ച്.എ.സംസ്ഥാന ട്രഷറർ കെ.എ.ബെന്നി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് […]
പാലക്കാട്: ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിലെ അപാകതകൾ പരിഹരിച്ച് കാലാനുസൃതമായി ഫണ്ട് വർദ്ധിപ്പിച്ചു തരുവാൻ സർക്കാറിനോട് ആവശ്യപ്പെട്ട് കേരളത്തിലെ എല്ലാ ഡി.ഡി. ഇ.കൾക്കു മുന്നിലും കെ.പി.പി.എച്ച്.എ. ധർണ നടത്തി. സംസ്ഥാന സെക്രട്ടറി ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്ത ധർണ സമരത്തിൽ പാലക്കാട് ജില്ല പ്രസിഡന്റ് കെ.ജി.പവിത്രൻ ആദ്ധ്യക്ഷ്യത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി. അനിൽകുമാർ എല്ലാവരേയും സ്വാഗതം ചെയ്തു. പ്രധാനാദ്ധ്യാപകവൃന്ദം നേരിടുന്ന സങ്കീർണ്ണ പ്രശ്നങ്ങളെ കൃത്യമായി അവതരിപ്പിച്ച ഉദ്ഘാടന പ്രസംഗത്തിനു ശേഷം എല്ലാ സബ്ജില്ലകളിൽ […]
കൊല്ലം: സ്കൂൾ ഉച്ചഭക്ഷണ വിതരണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമിതി സംഘടിപ്പിച്ച ഡി.ഇ.ഒ. ഓഫീസ് ധർണ പി.സി..വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സമീപ സംസ്ഥാനങ്ങളിൽ ഈ പദ്ധതി പ്രഥമാധ്യാപകരെ ഭാരപ്പെടുത്താതെ സമൂഹ അടുക്കള സംവിധാനത്തിലൂടെയാണ് നടത്തി വരുന്നത്. അത് ഇവിടെയും പ്രാവർത്തികമാക്കാവുന്നതാണ്.പാൽ, മുട്ട തുടങ്ങി പോഷക സമൃദ്ധമായ ആഹാരം കുട്ടികൾക്ക് നല്കുന്നതിന് നിലവിലെ തുക അപര്യാപ്തമാണ്. കുട്ടിയൊന്നിന് 20 രൂപയെങ്കിലും തുക […]
കണ്ണൂർ:സ്കൂൾ ഉച്ചഭക്ഷണ, പോഷകാഹാര വിതരണച്ചെലവിന് അനുവദിക്കുന്ന തുക കമ്പോള വിലനിലവാരത്തിന് അനുസൃതമായി വർധിപ്പിക്കണമെന്ന അധ്യാപകരുടെയും സ്കൂൾ ഉച്ചഭക്ഷണ സമിതികളുടെയും നിരന്തരമായ ആവശ്യം അംഗീകരിക്കുന്നതിൽ സംസ്ഥാന ഗവൺമെന്റ് തുടരുന്ന നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 20 ന് രാവിലെ 11ന് പ്രധാനാധ്യാപകർ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തുമെന്ന്കെ.പി.പി.എച്ച്.എ.സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.ശ്രീധരൻ , ജില്ലാ സെക്രട്ടറി […]
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് പ്രൈമറി മേഖലയിലെ പ്രധാനാധ്യാപകരും അധ്യാപകരുമുൾപ്പെടെയുള്ളവരാണെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അഭിപ്രായപ്പെട്ടു.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാലയങ്ങളിലെ പഠനമികവിന്റെ ഫലമായാണ് കുട്ടികൾ വർദ്ധിച്ചത്.ഇത്തരത്തിലുള്ള പഠന മികവ് ഉണ്ടാക്കിയെടുക്കുന്നതിൽ കെ.പി.പി.എച്ച്. എ.പോലുള്ള കൂട്ടായ്മകൾ നൽകുന്ന സംഭാവനകൾ ചെറുതല്ല. സാങ്കേതിക വിദ്യകളെ മെരുക്കിയെടുത്ത് പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിൽ ഐ.ടി.അറ്റ് സ്കൂൾ മുതൽ കൈറ്റ് വരെയുള്ള സംവിധാനങ്ങൾ ഒരു പരിധിവരെ […]
Sign In
Sign Up