സർക്കാർ ജീവനക്കാർ സർവീസിൽ നിന്നും വിരമിക്കുന്നതിന് മുന്നോടിയായിട്ട് അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലും വിവിധ സൈറ്റുകളിലും എന്തെല്ലാം അപ്ഡേഷൻസ് വരുത്തണം എന്നതും അതുപോലെ തന്നെ അവർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കിട്ടുന്നതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നതിനെ കുറിച്ചാണ് ഈ പോസ്റ്ററിൽ സൂചിപ്പിക്കുന്നത്
* GAINPF CLOSURE
സർവീസിൽ നിന്നും വിരമിക്കുന്നതിന് മുൻപേ ഒരു വർഷം മുതൽ KASEPF ലേക്കുള്ള അടവ് നിർത്താവുന്നതാണ്.New Regime ആദായ നികുതി കണക്കാക്കുന്നവർക്ക് 80C ആനുകൂല്യം ഇല്ലാത്തതിനാൽ പിഎഫ് ക്ലോസ് ചെയ്യുന്നതുകൊണ്ട് നഷ്ടം വരുന്നില്ല. വിരമിക്കുന്ന ജീവനക്കാരന്റെ ലെഡ്ജറിലേക്ക് അടവ് വരുത്തിയ തുക മുഴുവൻ ക്രെഡിറ്റ്ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽപിഎഫ്ക്ലോഷറിന്അപേക്ഷിക്കാവുന്നതാണ്.
KASEPF- ക്ലോഷറിന് അപേക്ഷിക്കുന്ന വിധം -ഇവിടെ ക്ലിക്ക് ചെയ്യുക
* Gainpf- സ്കൂൾ പ്രൊഫൈൽ സെറ്റ് ചെയ്യൽ
ഗെയിൻ പി എഫ് സ്കൂൾ പ്രൊഫൈൽ സെറ്റ് ചെയ്യാവുന്നതാണ്. സ്കൂൾ പ്രധാന അധ്യാപകൻ ഈ ഐഡിയിലെ Settings മെനു- Set മെനുവിൽ പഴയ പ്രധാന അധ്യാപകനെ മാറ്റി പുതിയ പ്രധാന അധ്യാപകന്റെ ഐഡി സെറ്റ് ചെയ്യേണ്ടതാണ് .മറ്റുള്ളവർക്ക് ഈ മെനു യാതൊരു കാരണവശാലും സെറ്റ് ചെയ്യാൻ പാടുള്ളതല്ല.
*SLI CLOSURE
SLIപോളിസികളിലുള്ളഅടവ്നിർത്തിക്ലോഷർഅപേക്ഷനൽകാം.പാസ്ബുക്കോ, പോളിസി ബോണ്ടോ പരിശോധിച്ചു പൂർത്തിയാവുന്ന വർഷം 2024 ആണോ എന്ന് ഉറപ്പുവരുത്തുക .55 വയസ്സ് റിട്ടയർമെൻറ് പ്രായം വച്ചായിരിക്കും നേരത്തെ പോളിസി എടുത്തിട്ടുണ്ടാവുക.SLI പ്രീമിയം അഡ്വാൻസായി അടക്കുന്നതിനാൽ മാർച്ചിൽ പിരിയുന്ന ആൾ ഫെബ്രുവരിക്ക് ശേഷവും ഏപ്രിൽ പിരിയുന്ന ആൾ മാർച്ചിനു ശേഷവും , മെയ് മാസം പിരിയുന്ന ആൾ ഏപ്രിലിനു ശേഷവും പ്രീമിയം അടയ്ക്കേണ്ടതില്ല.
SLI CLOSURE ന് അപേക്ഷിക്കുന്ന വിധം -ഇവിടെ ക്ലിക്ക് ചെയ്യുക
* PRISM REGISTREATION
സർക്കാർ ജീവനക്കാർ വിരമിക്കുന്നതിന് മുമ്പായി പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ധനകാര്യ വകുപ്പ് നടപ്പിലാക്കിയ PRISM പോർട്ടലിൽ സ്വയം രജിസ്ട്രേഷൻ നടത്തണം .അതിനു മുന്നോടിയായി SPARK ൽ ജീവനക്കാരന്റെ ഡാറ്റാബേസ് പരിശോധിച്ചു എല്ലാം കൃത്യമായി ഉറപ്പുവരുത്തുക
പ്രിസം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിധം -ഇവിടെ ക്ലിക്ക് ചെയ്യുക
* PRISM ഇഫയലിംഗ്
ജീവനക്കാരൻ പ്രിസം പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്തുപെൻഷൻ സംബന്ധമായ എല്ലാ വിവരങ്ങളും ചേർത്ത് അപ്രൂവലിനായി ഹെഡ് ഓഫ് ഓഫീസിന് സമർപ്പിക്കാവുന്നതാണ്.
പ്രിസം ഈ ഫയലിംഗ് ചെയ്യുന്ന വിധം-ഇവിടെ ക്ലിക്ക് ചെയ്യുക.
* SPARK -ൽ യൂസർ ക്രിയേഷൻ
പ്രധാന അധ്യാപിക സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുന്നേ സീനിയർഅസിസ്റ്റൻറ് ടീച്ചറെ SPARK -ൽ യൂസർ ക്രിയേറ്റ് ചെയ്യാവുന്നതാണ്.വിരമിക്കുന്ന പ്രധാന അധ്യാപിക SPARK -ൽസീനിയർ അസിസ്റ്റന്റിന് ചാർജ് കൈമാറണം. ഈ വ്യക്തിക്ക് SPARK Personal Login ഉണ്ട് എന്ന് ഉറപ്പുവരുത്തിയിരിക്കണം. ഇതിനായി SPARK-ലെ അഡ്മിനിസ്ട്രേഷൻ മെനുവിൽ ക്രിയേറ്റ് /മോഡിഫൈ യൂസേഴ്സ് അണ്ടർ DDO Option വഴിആളിന്റെ PEN നമ്പർ നൽകി DEPQ സ്റ്റാറ്റസ് ടിക്ക് ചെയ്ത് Added selected Privilages to the user ക്ലിക്ക് ചെയ്താൽ SPARK-ൽ യൂസർ ക്രിയേറ്റ് ആയി. .Modify Existing Privilage -ൽ DDO Accounts User, Prompt Transfer and Posting ഇവ നിർബന്ധമായും ടിക് ചെയ്തിരിക്കണം.
സ്കൂളിൻ്റെ വിവിധ ലോഗിനുകളുടെ Password കൾ ചാർജ് കൈമാറുമ്പോൾ കൈ മാറണം.പുതിയതായി ചാർജ് എടുക്കുന്ന ആൾക്ക് ഓഫീസ് സംബന്ധമായ പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ എഴുതി നൽകുക.
സ്കൂൾ റെക്കോർഡുകൾ പട്ടികപ്പെടുത്തിയ രജിസ്റ്ററിൽവിരമിക്കുന്ന പ്രധാന അധ്യാപകൻ ചാർജ് ഹാൻഡ് ഓവർ ചെയ്തു SIGNATURE രേഖപ്പെടുത്തേണ്ടതാണ്.( അതിന്റെ ഒരു കോപ്പിയിൽ ചാർജ് എടുക്കുന്ന അധ്യാപകൻ ഒപ്പിട്ടു വിരമിക്കുന്നപ്രധാനാദ്ധ്യാപകർ സൂക്ഷിക്കുക)
മതിയായെണ്ണം കുട്ടികൾ ഇല്ലാത്ത സ്കൂളുകളിലെ, അതായത് പ്രധാനാധ്യാപകർ മാത്രം ശമ്പള Scale ൽ ഉള്ള സ്കൂളുകളിലെ (ബാക്കിയുള്ളവരെല്ലാം ഡെയിലി വേജസ് ആണെങ്കിൽ ) പ്രധാനാധ്യാപകൻ വിരമിക്കുകയോ ട്രാൻസ്ഫർ ആവുകയോ ചെയ്താൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ടിന് സ്കൂളുകളിന്റെ ലോഗിനിൽ പ്രവേശിച്ച് DDOയുടെ ചാർജ്ഏറ്റെടുക്കുവാൻ കഴിയും. അതിനായി സ്കൂളിന്റെ ഡി ഡി ഒ
കോഡും അദ്ദേഹത്തിന്റെ ഡിജിറ്റൽ സിഗ്നേച്ചർഉം Bims- ൽ രജിസ്റ്റർ ചെയ്ത് അതിന്റെ പ്രിന്റ് ഔട്ട് കോപ്പി ട്രഷറിയിൽ കൊടുത്ത് ഡി ഡി ഒ ആക്കുക. പുതിയ ആൾ എത്തുന്നത് വരെ ഇദ്ദേഹം ആയിരിക്കും ഈ സ്കൂളിന്റെ ഡി ഡി ഒ.തുടർന്നുവരുന്ന പ്രഥമാധ്യാപകനെ ആ സ്കൂളിൽ ജോയിൻ ചെയ്യിപ്പിക്കുന്നതിനും സീനിയർ സൂപ്രണ്ടിന് കഴിയും.
വിരമിക്കുന്ന മാസത്തെ ശമ്പള ബില്ല് കൂടി PROCESS ചെയ്തു സബ്മിറ്റ് ചെയ്യുക. റിട്ടയർ ചെയ്യുന്നവരുടെ ശമ്പള ബിൽ പ്രത്യേകം എടുത്ത് പിരിയുന്നതിനു മുമ്പ് Esubmit ചെയ്യാൻ ശ്രമിക്കുക (ജീവനക്കാരുടെ ശമ്പളംതടസ്സപ്പെടാതിരിക്കാൻ ഇത് സഹായിക്കും.)
* GIS CLOSURE
സർവീസിന്റെ അവസാനം വരെ കിഴിവ് വരുത്തേണ്ട ഒന്നാണ്ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം. ജീവനക്കാരൻ സർവീസിൽ നിന്നും വിരമിച്ച ശേഷമാണ് ഗ്രൂപ്പ് ഇൻഷുറൻസ് തുക അയാൾക്ക് മാറി നൽകേണ്ടത് .ജീവനക്കാരൻ മരണപ്പെടുന്ന സന്ദർഭങ്ങളിൽ അവകാശികൾക്കാണ് ക്ലോഷർ തുക മാറി നൽകേണ്ടത്.അവസാന മാസത്തെ ശമ്പളം ക്രെഡിറ്റ് ആയാൽ ജിഐഎസ് ക്ലോഷറിന് അപേക്ഷിക്കാം
G.I.S CLOSURE ന് അപേക്ഷിക്കുന്ന വിധം -ഇവിടെ ക്ലിക്ക് ചെയ്യുക .
* Terminal Surrender Of Leave
അവസാന മാസത്തെ ശമ്പളം ക്രെഡിറ്റ് ആയാൽ ടെർമിനൽ സറണ്ടറിനുള്ള അപേക്ഷ AEO യിൽ കൊടുക്കാം
Terminal Surrender Of Leave ന് അപേക്ഷിക്കുന്ന വിധം.
*FBS CLOSURE
FBS -ൽ ചേർന്നവർ FBS ക്ലോഷറിന് അപേക്ഷിക്കേണ്ടതാണ്.
സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തതിനു ശേഷമാണ് FBS Closure നുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.സർവ്വീസ് ബുക്ക് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതിനാൽ എല്ലാ ആനുകൂല്യങ്ങളും വാങ്ങിയതിനു ശേഷം അപേക്ഷിക്കുന്നതാണ് ഉചിതം
FBS Closureന് അപേക്ഷിക്കുന്ന വിധം -ഇവിടെ ക്ലിക്ക് ചെയ്യുക
Bims -ൽ Clerke[DDO] & Officer[DDO Admin] set ചെയ്യണം
ചാർജ് AEO-ൽ സമർപ്പിക്കുന്നവർspark ലും Bims ലും DSC രജിസ്റ്റർ ചെയ്ത പ്രിൻറ് ട്രഷറിയിൽ സമർപ്പിക്കണം
ബാങ്ക് പാസ്ബുക്കുകൾ ചെക്ക് ബുക്കുകൾ എന്നിവ കൈമാറുക. തുടർന്നുള്ള ഇടപാടുകൾ നടത്തുന്നതിനാവശ്യമായ കത്ത് തയ്യാറാക്കി നൽകുക.
സംഘടനയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുക.
* Retirement Updation In SPARK
ജീവനക്കാർ സർവീസിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽഅവരുടെ റിട്ടയർമെൻറ് പാർക്കിൽ അപ്ഡേറ്റ് ചെയ്യേണ്ടതായുണ്ട്. റിട്ടയർമെൻറ് അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പായി അവരുടെ സർവീസ് ഹിസ്റ്ററി ,പേഴ്സണൽ ഡീറ്റെയിൽസിലെ റിട്ടയർമെൻറ് തീയതി എന്നിവ പരിശോധിച്ച കൃത്യമാണെന്ന് ഉറപ്പുവരുത്തണം. അതുപോലെ തന്നെ Bims നോക്കി അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ കൃത്യതയും ഉറപ്പുവരുത്തണം. റിട്ടയർമെൻറ് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ അവരുടെ പ്രൊഫൈൽ SPARK-ലും BIMS-ലും പിന്നീട് ലഭിക്കുകയില്ല. KASEPF ക്ലോഷർ തുക മാറി നൽകിയിട്ടില്ലെങ്കിൽ അത് മാറി നൽകിയതിന് ശേഷം മാത്രം റിട്ടയർമെൻറ് അപ്ഡേറ്റ് ചെയ്യുന്നതാകും ഉചിതം.അതുവരെയുള്ള SPARK-ലെ ബില്ലുകൾ OK ആണെങ്കിൽ SPARK-ൽ റിട്ടയർമെൻറ് ചെയ്യാവുന്നതാണ്
Retirement Updation ന് ഇവിടെ ക്ലിക്ക് ചെയ്യുക
Last Pay Certificate
വിരമിച്ച ജീവനക്കാർക്ക്പെൻഷൻ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതിന് അവസാന മാസത്തെ സാലറി മാറി നൽകിയിട്ടുള്ള ഓഫീസിൽ നിന്നും L P C ട്രഷറിയിലേക്ക് നൽകേണ്ടതുണ്ട്. ഈ സർട്ടിഫിക്കറ്റിൽ ഏത് തീയതി വരെ സാലറി നൽകിയിട്ടുണ്ടെന്നും അവസാനം നൽകിയ സാലറിയുടെ നിരക്കുകളും ഉണ്ടായിരിക്കുന്നതാണ്. SPARK-ൽ റിട്ടയർമെൻറ് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ മാത്രമേ ജീവനക്കാരുടെ LPC ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുകയുള്ളൂ. LPC ബജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കുക. AEO യിൽ നിന്ന് LPC pension ട്രഷറിക്ക് പോയാൽ pension പാസ്സായി വന്നിട്ടുണ്ടെങ്കിൽ ആ മാസം മുതൽ pension & കമ്മ്യൂട്ടേഷൻ ലഭിക്കുന്നതാണ്.
Last Pay Certificate എടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .
ഓഡിറ്റിന് വേണ്ടി School Records ready ആക്കി വെക്കണം
* D.C.R.G-
ഓഫീസ് ഓഡിറ്റ്, SSA &SSK ഓഡിറ്റ്, Noonmeal ഓഡിറ്റ് എന്നിവ കഴിഞ്ഞ് ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖാന്തിരം NLC pension ട്രഷറിക്ക്പോയാൽ DCRG യും ലഭിക്കും.
Prepaired By
Bincy P R
Kozhikode
********************************** ***************************************