KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Bims ൽ Clerk[ DDO] & Officer[DDO admin] സെറ്റ് ചെയ്യേണ്ട വിധം ( DDO Change ചെയ്യുമ്പോൾ )



BiMS 2.0ൽ രണ്ടു ലോഗിനുകൾ ഉണ്ട്.



1 ) Clerk (DDO)

2) Officer (DDO Admin)



ഒരു വിദ്യാലയത്തില പ്രധ്യാനധ്യാപകൻ വിരമിക്കുന്ന സാഹചര്യത്തിൽ തുടർന്ന്  ചുമതലയുള്ള പ്രധാനാധ്യാപികക്ക് APPROVAL ആവാത്ത സാഹചര്യത്തിലും  മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത വിദ്യാലയങ്ങളിൽ / മാനേജ്‌മന്റ് ഇല്ലാത്ത സാഹചര്യങ്ങളിലും officer login  ൽ DDO സീനിയർ സൂപ്രണ്ടായിരിക്കും ചാർജ് വഹിക്കുന്നത്.

ഒരു പ്രധാനാധ്യാപകൻ വിരമിക്കുന്ന അവസരത്തിൽ Bims ന്റെ ഓഫീസർ ലോഗിൻ ൽ DDO ആയി ചാർജ് നൽകേണ്ടത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സുപ്രണ്ടിനാണ് .

ഇതിനായി Bims ലെ officer Login ൽ സ്കൂളിലെ DDO ആയി താഴെ പറയും പ്രകാരം സീനിയർ സൂപ്രണ്ടിന്ചുമതല നൽകാം. പിന്നീട് ഒരു അധ്യാപിക പ്രധാനധ്യാപിക ആവുന്ന സമയത്  അവരെ സൂപ്രണ്ടിന് പകരം  DDO ആയി സെറ്റ് ചെയ്യുന്നു


1) Officer (DDO - Admin)Login തുറക്കുക.


Profile ൽ DDO Profile Settings open ചെയ്യുക.

Home page ൽ DDO യെ ADD ചെയ്തിട്ടുണ്ടെങ്കിൽ പ്രൊഫൈൽ -ൽ പ്രധാനാധ്യാപികയുടെ

ഡീറ്റൈൽസ്‌കാണാം.ഇല്ലെങ്കിൽ Add എടുത്ത് പ്രധാനാധ്യാപികയുടെ ഡീറ്റെയിൽസ് നൽകി save ചെയ്യുക.

പ്രധാനധ്യാപിക അപ്രൂവൽ ആവാത്ത സാഹചര്യത്തിൽ ഇവിടെ സൂപ്രണ്ടിൻ്റെ വിവരങ്ങൾ നൽകിയാണ് save നൽകേണ്ടത്.






(FULL NAME, EMAIL ID,MOBILE NUMBER,DESIGNATION, joining date ). ഇത്രയും വിവരങ്ങൾ ആണ് നൽകേണ്ടത്.


2)DDO Clerk login save ചെയ്യുക .

Home page Profile ൽ DDO clerk User യെ ADD ചെയ്തിട്ടുണ്ടെങ്കിൽ പ്രൊഫൈൽ -ൽ View DDO Draft User Profile (clerk) ൽ കാണാം.



ഇല്ലെങ്കിൽ Add DDO Draft User profile (clerk) എടുത്ത് ജീവനക്കാരനെ PEN നമ്പർ നൽകി VIEW  ചെയ്യുക.


അപ്പോൾ employee details from spark കാണാം.



details ശരി  എന്ന് ഉറപ്പു വരുത്തി ആഡ് ചെയ്യുക








Popular Posts

Category