ടെർമിനൽ സറണ്ടർ
ജീവനക്കാർ റിട്ടേർഡ് ആയതിനു ശേഷം അക്കൗണ്ടിലുള്ള EARNED LEAVE സറണ്ടർ ചെയ്ത് പണമായി മാറ്റാവുന്നതാണ് ഇതാണ് ടെർമിനൽ സറണ്ടർ .
> SPARK ൽ ലോഗിൻ ചെയ്ത് ACCOUNT ൽ CLAIM ENTRY - > REGULAR EMPLYEES WITH SPARK ID സെലക്ട് ചെയുക.
> ആവശ്യമായ വിവരങ്ങൾ നൽകുക. NATURE OF CLAIM ൽ TERMINAL SURRENDER OF LEAVE സെലക്ട് ചെയുക.
> PERIOD OF BILL എന്നതിനു നേരെ RETIREMENT തിയ്യതി കൊടുക്കുക.
> MODE OF PAYMENT - EPMLOYEE TSB
> താഴെ വരുന്ന കോളത്തിൽ EMPLOYEE യെ സെലക്ട് ചെയ്‌ത് SANCTION ORDER നമ്പറും തിയ്യതിയും SURRENDER ചെയുന്ന ദിവസങ്ങളുടെ എണ്ണവും നൽകുക. (RETIREMENT DATE SPARK ൽ UPDATE ആയാൽ മാത്രമേ EMPLOYEE സെലക്ട് ആവുകയുള്ളൂ)
> മേലധികാരി അംഗീകരിച്ചു നൽകിയ ഉത്തരവ് നമ്പറും, തിയ്യതിയും ആയിരിക്കും SACNCTION OREDER NUMBER.
> SURRENDER ചെയ്യുന്നു ദിവസങ്ങളുടെ എണ്ണം കൊടുത്താൽ തുക അവസാന കോളത്തിൽ വന്നു കൊള്ളും. (ഇത് നമ്മൾ മാനുവൽ ആയി കാൽക്കുലേറ്റ് ചെയ്യുന്നത് നല്ലതാണ് )
> ശരി ആണെന്ന് ഉറപ്പുവരുത്തി INSERT ചെയ്യുക.
> ACCOUNTS -> CLAIM APPROVAL സെലക്ട് ചെയ്യുക. ക്ലെയിം സെലക്ട് ചെയ്ത് .താഴെ ഉള്ള ബോക്സിൽ APPROVED എന്ന് ടൈപ്പ് ചെയ്ത് അപ്പ്രൂവ് ബട്ടൺ ക്ലിക്ക് ചെയുക.
> ഇതിനുശേഷം അക്കൗണ്ടിൽനിന്നും MAKE BILL സെലക്ട് ചെയ്യുക.
> BILL സെലക്ട് ചെയ്ത് അപ്പ്രൂവലിനായി D S C ഉപയോഗിച്ച് AEO യിലേക്ക് ഫോർവേഡ് ചെയ്യുക.
> അപ്രൂവൽ ന് ശേഷം ACCOUNTS -> BILL -> E SUBMIT BILL സെലക്ട് ചെയുക .
> BILL NATURE - > OTHER CLAIMS - > TERMINAL SURRENDER OF LEAVE സെലക്ട് ചെയ്ത്. ഈ സബ്മിഷൻ നടത്തി, ബില്ലും പ്രോസിഡിങ്‌സും & കാൽക്കുലേഷൻ സ്റ്റേറ്റ്മെന്റ് ട്രഷറിയിൽ സമർപ്പിക്കുക.
JIJI K K
KOZHIKODE
*************************************************