KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

PRISM E-FILING

കേരളസർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രിസം പോർട്ടൽ വഴി ഓൺലൈൻ ആയി എങ്ങനെ ഫയൽ ചെയ്യാം?

Pensioner Information System( PRISM)

  കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് അവരുടെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻഇപ്പോൾ പെൻഷൻ ബുക്ക്‌ തയ്യാറാക്കേണ്ടതില്ല. AG പെൻഷൻ ബുക്ക്‌ സ്വീകരിക്കുന്നില്ല.അതിനായി കേരള സർക്കാർ തയ്യാറാക്കിയ ഒരു വെബ്സൈറ്റ് ആണ് പ്രിസം (Pensioner InformationSystem ).അതിന്റെ സൈറ്റ് അഡ്രെസ്സ്   www.prism.kerala.gov.in.

ഇതിൽ e-filing നടത്തുന്നതിനുവേണ്ടി ആദ്യം തന്നെ പ്രിസം പോർട്ടലിൽ Registration നടത്തിയിരിക്കണം.അങ്ങിനെ രജിസ്റ്റർ ചെയ്ത ഒരു ജീവനക്കാരന് മൊബൈൽ ഫോണിലേക്ക്  യൂസർ  നെയിം പാസ്സ്‌വേർഡും നോഡൽ ഓഫീസർ SMS ആയി അയച്ചിട്ടുണ്ടാവും.

ഇ-ഫയലിംഗ് തുടങ്ങുന്നതിന് മുൻപേ ജീവനക്കാരന്റെ ഒപ്പ്, ഫോട്ടോ,  ഭാര്യ /ഭർത്താവ് joint photo എന്നിവ സ്കാൻ ചെയ്ത്  jpeg  minimum 400dpi  ഫോർമാറ്റിൽ  കുറഞ്ഞ വ്യത്യസ്ത ഇമേജുകളായി ഒരു ഫോൾഡറിൽ Desktop ൽ സൂക്ഷിച്ചിരിക്കണം.പ്രിസം സൈറ്റ് സ്പാർക്കുമായി ലിങ്ക് ചെയ്തതാണ്. അതുകൊണ്ടുതന്നെ കുറെ വിവരങ്ങൾ സ്പാർക്കിൽനിന്നാണ് പ്രിസം സൈറ്റിലേക്ക് Auto Fill ആയി വരുന്നത്.  സ്പാർക്കിൽ നിന്നും വരുന്ന എന്തെങ്കിലും വിവരങ്ങൾ തെറ്റാണ് എന്ന്കണ്ടാൽ ആദ്യം spark അൺലോക്ക് ചെയ്ത് കറക്ഷൻ വരുത്തി ഡാറ്റ ലോക്ക് ചെയ്യുകയാണ് വേണ്ടത്.

പ്രിസം സൈറ്റിൽ ഹോം പേജിലെ Login ൽ ക്ലിക്ക് ചെയ്യുക. എസ്.എം.എസ് ആയി ലഭിച്ച യൂസർ നെയിം, പാസ്സ്‌വേർഡ്‌ എന്നിവ ടൈപ്പ് ചെയ്ത് ക്യാപ്‌ച്ചയും ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യുക. യൂസർനെയിം PEN നമ്പർ ആയിരിക്കും.


ഇപ്പോൾ നിങ്ങൾക്ക് ഇതുപോലെ ഒരു welcome സ്ക്രീൻ കാണാവുന്നതാണ്. ഈ പേജിന്റെ ഇടത് ഭാഗത്ത്  ഫോട്ടോയും വലത് ഭാഗത്ത്‌ Employee എന്നും കാണാം.ഫോട്ടോയുടെ താഴെയായി pension e-filing എന്ന് ചുവന്ന നിറത്തിൽ കാണാം.ഫോട്ടോയുടെ താഴെയായി കാണുന്ന pension e-filing എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.



തുടർന്ന് ഓപ്പൺ ആയി വരുന്ന ആദ്യ പേജിലെ വിവരങ്ങൾ പരിശോധിക്കുക.ആദ്യം ഓപ്പൺ ആയപേജ്ബാർ നീല ഹരിത വർണ്ണത്തിൽ കാണാം.I മുതൽ IX വരെ പേജുകളും ഒരു End പേജും ആണ് ഉള്ളത് . ഓരോപേജിൽ നിന്നും അടുത്ത പേജിലേക്ക് പോകുമ്പോൾ Proceed ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഓരോപേജും പൂർത്തിയാക്കിയാൽ മാത്രമേ അടുത്ത പേജിലേക്ക് പോകാൻ സാധിക്കൂ.ഒൻപത് പേജും ഫിൽ ചെയ്ത്കഴിഞ്ഞാൽ പിന്നെ ഏത് പേജ് വേണമെങ്കിലും ഓപ്പൺ ചെയ്ത് പരിശോധിക്കാം.ഈ പേജിലെസ്പാർക്കിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയില്ല.ഇവിടെ ഇപ്പോഴത്തെ മേൽവിലാസവും ഫോൺനമ്പർ തുടങ്ങിയവയാണ് അപ്ഡേറ്റ് ചെയ്യാൻ ഉള്ളത് .




ഔദ്യോഗിക വിവരങ്ങൾ ആണ് ഇവിടെ എന്റർ ചെയ്യാനുള്ളത് . ഓരോന്നും ഫിൽ ചെയ്ത് പാൻ നമ്പർആധാർ നമ്പർ എന്നിവ ചേർത്ത് Receiving any other Pension എന്നതിൽ No ക്ലിക്ക് ചെയ്ത്Any judicial...... No സെലക്ട്‌ ചെയ്ത് proceed ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോകാം.


     ഭാര്യ /ഭർത്താവിനെ കുറിച്ചുള്ള വിവരങ്ങളും, അവകാശികളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഈ പേജിൽ രേഖപ്പെടുത്താൻ ഉള്ളത് .LTA നോമിനേഷൻ കൊടുക്കാൻ വേണ്ടി Add ക്ലിക്ക് ചെയ്ത് നോമിനിയുടെ details എന്റർ ചെയ്ത് save കൊടുക്കാം.വീണ്ടും എഡിറ്റ്‌ ചെയ്യണമെങ്കിലും ഡിലീറ്റ് ചെയ്യണമെങ്കിലും അതാത് ബട്ടണിൽ ക്ലിക്ക് ചെയ്തു മാറ്റങ്ങൾ വരുത്താം.

അതുപോലെ തന്നെ DCRG നോമിനേഷൻ ചേർക്കാൻ Add ബട്ടൺ ക്ലിക്ക് ചെയ്ത് നോമിനിയുടെ പേര് ,ജനന തീയതി, റിലേഷൻ ഷിപ്പ് , share percentage, അഡ്രെസ്സ് എന്നിവ ചേർത്ത് save ചെയ്യുക.

അതിന് ശേഷം കമ്മ്യൂട്ടേഷൻ നോമിനിയുടെ വിവരങ്ങൾ add ചെയ്ത് save ചെയ്യുക.പിന്നീട് proceed ക്ലിക്ക് ചെയ്ത് ok കൊടുത്ത് അടുത്ത പേജിലേക്ക് പോകാം

     ഇപ്പോൾ മൂന്നാമത്തെ പേജിൽ എത്തി. ഇവിടെ തുടക്കത്തിൽ നമ്മൾ റെഡിയാക്കി വെച്ച ജീവനക്കാരന്റെ ഫോട്ടോ, ഒപ്പ് , joint photo എന്നിവ jpeg minimum 400dpi  ഫോർമാറ്റിൽ ഇമേജ് ആയി അപ്‌ലോഡ് ചെയ്യുക കൂടാതെ പെൻഷൻ വാങ്ങേണ്ട ട്രഷറിയുടെയും കമ്മ്യൂട്ടേഷൻ സംബന്ധിച്ചുള്ള വിവരങ്ങളും അപ്ഡേറ്റ് ചെയ്യുക. അതിന് ശേഷം proceed ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോകാം.


             ഇപ്പോൾ നാലാമത്തെ പേജ് ഓപ്പൺ ആയി.ഇവിടെ കുടുംബാംഗങ്ങളെ   കുറിച്ചുള്ള   വിവരങ്ങൾ ആണ് രേഖപ്പെടുത്തേണ്ടത് . ഓരോ പേജിലെയും foot note വായിച്ചതിന് ശേഷം വേണം   ഫിൽ ചെയ്യാൻ.ശേഷം ക്ലിക്ക് Proceed ബട്ടൻ.



                   അഞ്ചാമത്തെ പേജിൽ സർക്കാരിൽ നിന്നും വാങ്ങിയിട്ടുള്ള ലോൺ,അഡ്വാൻസ് ഇവ സംബന്ധിച്ചുള്ള വിവരങ്ങൾ ആണ് രേഖപ്പെടുത്തേണ്ടത് . ഇവിടെ ലോൺ ടൈപ്പ് അതുപോലെ തന്നെ അഡ്വാൻസ് തുക, എന്നാണ് ക്യാഷ് ചെയ്തത് ,എന്താവശ്യത്തിന് ആണ് എടുത്തത് എന്നീ വിവരങ്ങൾ ആണ് രേഖപ്പെടുത്തേണ്ടത് . ഒന്നും ഇല്ലെങ്കിൽ proceed കൊടുത്ത് അടുത്ത പേജിലേക്ക് പോകാം.

            ഇപ്പോൾ തുറന്നു വരുന്നത് ആറാമത്തെ പേജ് ആണ് . ഇവിടെ പെൻഷന് കണക്കിൽ എടുക്കേണ്ടതും അല്ലാത്തതുമായ മറ്റുസേവനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആണ്  രേഖപ്പെടുത്തേണ്ടത് . ഇവിടെ കൊടുക്കുന്ന സർവീസ് വിവരങ്ങൾ സർവീസ് പുസ്തകം വെച്ച് രേഖപ്പെടുത്തുന്നത് കൃത്യത ഉറപ്പുവരുത്താൻ നല്ലതായിരിക്കും. എല്ലാ സർവീസുകളും add കൊടുത്ത് ഓരോന്നായി എന്റർ ചെയ്യാം. എഡിറ്റ്‌ കൊടുത്ത് തിരുത്തലുകളും ഒഴിവാക്കണമെങ്കിൽ ഡിലീറ്റും ചെയ്യാം. അതിന് ശേഷം Proceed ബട്ടൻ ക്ലിക്ക് ചെയ്യാം.


                 ഏഴാമത്തെ പേജ് ആയ General Info ആണ് ഓപ്പൺ ആകുന്നത് . ഇവിടെ സർവീസിൽ പ്രവേശിച്ചതീയതി, വിരമിക്കുന്ന തീയതി, Date of Superannuation എന്നീ വിവരങ്ങൾ ചേർക്കുക. ഡ്രോപ്പ്മെനുവിൽ നിന്ന് പെൻഷൻ /ഫാമിലി പെൻഷൻ റൂൾസ് ‌ , nature ഓഫ് പെൻഷൻ, ക്ലാസ്സ്‌ ഓഫ്പെൻഷൻ, ക്ലാസ്സ്‌ ഓഫ് പെൻഷൻ ,പേ റിവിഷൻ സ്റ്റാറ്റസ് , scale of pay കാറ്റഗറി എന്നിവ സെലക്ട്‌ചെയ്യുക. ഗസറ്റഡ് ഉദ്യോഗസ്ഥർ GE ഇൻഡക്സ് നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. എല്ലാംരേഖപ്പെടുത്തലും കഴിഞ്ഞതിനു ശേഷം proceed ബട്ടൺ ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോകാം.

                      

                    ഏഴാമത്തെ പേജ് എത്തിയപ്പോൾ ഇന്നത്തെഡാറ്റ എന്റർ ചെയ്യുന്നത് അവസാനിപ്പിച്ചു. പിന്നീട് ഓപ്പൺ ചെയ്യുന്ന അവസരത്തിൽ ഇടതുവശത്തു കാണുന്ന processing ക്ലിക്ക് ചെയ്ത് വലതു ഭാഗത്ത്‌ കാണുന്ന Application എന്നതിൽ ക്ലിക്ക് ചെയ്‌താൽ വീണ്ടും നമുക്ക് e-filing പ്രോസസ്സ് തുടരാവുന്നതാണ് .


                    ഏഴാമത്തെ പേജിൽ ആണ് അവസാനമായി എന്റർ ചെയ്ത് നിർത്തിയത് . ആ പേജിൽ proceed കൊടുത്താൽ അടുത്ത പേജിലേക്ക് എത്തും. ഇവിടെ പെൻഷന് മുൻപുള്ള 10 മാസത്തെ ശമ്പളം സംബന്ധിച്ചുള്ള വിവരങ്ങൾ ആണ് എന്റർ ചെയ്യുന്നത് . അതിനായിതാഴെകാണുന്ന Add ബട്ടണിൽ ക്ലിക്ക് ചെയ്ത് പീരിയഡ് From...To...കൊടുത്ത് , അത് എത്രമാസം എന്നും days വരുന്നുണ്ടെങ്കിൽ അതും രേഖപ്പെടുത്തുക. അങ്ങിനെ 10 മാസത്തെ ശമ്പളം ഇവിടെ എന്റർ ചെയ്ത് save ക്ലിക്ക് ചെയ്യുക. Save ചെയ്തുകഴിഞ്ഞാൽ അത് ചുവടെ ലിസ്റ്റ് ചെയ്യപ്പെടും. തെറ്റുകൾ വന്നാൽ എഡിറ്റ്‌ ചെയ്യാം /ഡിലീറ്റ് ചെയ്യാം. അപ്പോൾ ഏറ്റവും മുകളിൽ Total Emoluments ഉംAverage Emoluments ഉം ഓട്ടോ കാൽക്കുലേറ്റ് ആയി വരും അതിന് ശേഷം proceed ക്ലിക്ക് ചെയ്യുക.


              ഇത് ഒൻപതാമത്തെ പേജ് ആണ് . ഇവിടെ പെൻഷൻ, DCRG, ഫാമിലി പെൻഷൻ എന്നീ വിവരങ്ങൾ ആണ് രേഖപ്പെടുത്തുന്നത് . ഫിൽ ചെയ്ത കോളങ്ങളിൽ കറക്റ്റ് അല്ലെങ്കിൽ കൃത്യമായി ചേർക്കുക. കമ്മ്യൂട്ടേഷൻ ഫാക്ടർ ഡ്രോപ്പ് മെനു ക്ലിക്ക് ചെയ്ത് സെലക്ട്‌ ചെയ്യുക.എന്തെങ്കിലും deductionsഉണ്ടെങ്കിൽ അതും അതിന്റെ reason ഉം കാണിക്കുക. Outstanding Liabilities എന്നതിൽ ഓപ്ഷൻ നോക്കി ടിക്ക് ചെയ്യുക.

               പ്രപ്പോസ്ഡ് DCRG, ഫാമിലി പെൻഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ auto calculateചെയ്യപ്പെടും.അതുപോലെ തന്നെ പ്രൊപ്പോസ്ഡ് കമ്മ്യൂട്ടേഷൻ എന്നതിൽ ഉള്ളവ സെലക്ട്‌ ചെയ്യുക.കമ്മ്യൂട്ടഡ് വാല്യൂ ഓഫ് പെൻഷൻ calculate ചെയ്യപ്പെടുന്നതാണ്


 .ഈ പേജ് വളരെ കൃത്യതയോടെ പരിശോധിച്ചതിന് ശേഷം proceed കൊടുത്ത് End പേജിലേക്ക് പോകാം.അപ്പോൾ ഡിക്ലറേഷൻ പേജ് Open  ആവും . തുറന്നുവരുന്ന പേജിൽ ."view draft e-pensionbook''  എന്നതിൽ   ക്ലിക്ക് ചെയ്യുക.



       അപ്പോൾ പ്രത്യക്ഷ പെടുന്ന മെസ്സേജ് ബോക്സിൽ ok  ക്ലിക്ക് ചെയ്യുക .e -പെൻഷൻ ബുക്കിൻറെ  ഡ്രാഫ്റ്റ് കോപ്പി ഡൗൺലോഡ് ആകും 





                     പെൻഷൻ അപേക്ഷവിവരങ്ങൾ കൃത്യമാണെങ്കിൽ Yes ടിക്ക് ചെയ്യുക.തുടർന്ന് ഡിക്ലറേഷൻ സെലക്ട്‌ ചെയ്ത് ഡെസിഗ്നേഷൻ അനുസരിച്ചുള്ള ഉദ്യോഗസ്ഥനെ തിരഞ്ഞെടുത്ത് ഇ. സൈൻ ചെയ്തു OTP എന്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കുക. പെൻഷൻ അപേക്ഷ പ്രിസം പോർട്ടൽ വഴി e-file ചെയ്യുന്നത് ഇവിടെ പൂർണമാവുകയാണ് .



          പെൻഷൻ sanction ചെയ്തുകഴിഞ്ഞാൽഇടത്ഭാഗത്തുള്ള sanction എന്നതിന്ചുവടെPSA(1) എന്നതിൽ ക്ലിക്ക് ചെയ്ത് പെൻഷൻ ബുക്കിന്റെ pdf ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ് .






അതുപോലെ തന്നെ AG authorise ചെയ്തുകഴിഞ്ഞാൽ ഇടത് ഭാഗത്തുള്ള Authorisation എന്നതിൽ AG(1) എന്നതിന്റെ താഴെ intimation എന്ന ലിങ്കിൽ നിന്നും PPO, GPO, CPO വെരിഫിക്കേഷൻ സ്ലിപ് എന്നിവ ഡൌൺലോഡ് ചെയ്യാവുന്നതാണ് .

**********************************

                                                                                                                                             Prepared By

                                                                                         Bincy.P.R ,Chevayur Sub Dt. -Kozhikode




Popular Posts

Category