KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സ്പാർക്കിൽ റിട്ടയർമെൻ്റ് അപ്ഡേറ്റ് ചെയ്യുന്ന വിധം

            ആദ്യമായി എംപ്ലോയിയുടെ മുഴുവൻ വ്യക്തിഗത വിവരങ്ങളും ( Personal Details, Present Salary) പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തി ലോക്ക് ചെയ്യേണ്ടതാണ്. പിന്നീട് അവ  ലഭിക്കുകയില്ല. Personal Memoranda, Present Service Details, Contact Details, Service History, Nominees, Leave Availed, Bank Account Details മുതയലായ എല്ലാ വിവരങ്ങളും ഡാറ്റാ എൻട്രി പരിശോധിച്ച് ലോക്ക് ചെയ്യണം.  റിട്ടയർമെൻറ് അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പ് എംപ്ലോയിയുടെ റിട്ടയർ ചെയ്യുന്നതുവരെയുള്ള ശമ്പളം മുഴുവനും വാങ്ങിയിരിക്കണം. റിട്ടയർമെൻറ് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ ശമ്പളം പ്രോസസ്സ് ചെയ്യുക സാധ്യമല്ല. ഏതെങ്കിലും കാരണവശാൽ എംപ്ലോയിയെ റിവോക്ക് ചെയ്യേണ്ടി വന്നാൽ അത് സ്പാർക്കിൽ രേഖാമൂലം അറിയിച്ചു മാത്രമേ ചെയ്യാൻ സാധ്യമാവുകയുള്ളൂ.

             റിട്ടയർമെൻറ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാലും എംപ്ലോയിയുടെ Service History, Present Salary, Allowance History, Leave History എന്നിവ പരിശോധിക്കാനും എഡിറ്റ് ചെയ്യാനും(Salary Matters-->Processing-->Arrear-->Salary Arrear-->Salary Arrear-retired employees) സാധിക്കും. 




റിട്ടയർമെൻറ് അപ്ഡേഷൻ :

Service Matters -> Retirements ->

മെനുവിൽ മൂന്ന് സബ്മെനു ലഭ്യമാണ്. 

* Enter Retirement Details

* Retirement Due

* Death after Retirement    എന്നിവയാണവ.

ഇതിൽ Retirement Due മെനുവിൽ

ഡിപ്പാർട്ട്മെൻ്റ്,ഡിസ്ട്രിക്ട്, ഓഫീസ് എന്നിവ സെലക്ട് ചെയ്യുമ്പോൾ

Retirement due last month but data not updated,

Employees likely to retire within next..... months,

Employees retiring (ed) from... to....

Employee retired in the year....

എന്നിങ്ങനെ ഉള്ള വിവരങ്ങൾ ലഭ്യമാണ്. 



Enter retirement details   എന്ന മെനുവിൽ ക്ലിക്ക് ചെയ്യുമ്പോൾ താഴെ കാണുന്ന വിൻഡോ തുറന്നുവരുന്നു.


ഡിപ്പാർട്ട്മെൻറ് ,ഓഫീസ് എംപ്ലോയി എന്നിവ  എൻ്റ  ചെയ്യുമ്പോൾ ഡെസിഗ്നേഷൻ കാണാം. ശരിയാണോ എന്ന് പരിശോധിക്കുക.  Nature of retirement or termination ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്നും അനുയോജ്യമായത് സെലക്ട് ചെയ്യുക.  റിട്ടയർ ചെയ്യുന്ന എംപ്ലോയിയുടെ വിവരങ്ങൾ എൻ്റ ചെയ്ത് ഉത്തരവ് അപ്‌ലോഡ് ചെയ്ത് Confirm  ചെയ്യുക. 


റിട്ടയർമെൻറ് ആനുകൂല്യങ്ങൾ വാങ്ങാതെ മരണപ്പെട്ട എംപ്ലോയിയുടെ വിവരങ്ങൾ

death after retirement എന്ന മെനു വഴി അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

Popular Posts

Category