ജീവനക്കാരൻ സർവീസിൽ പ്രവേശിക്കുമ്പോൾ ആദ്യ ശമ്പളത്തിൽ തന്നെ നിർബന്ധമായും കുറവ് വരുത്തേണ്ട deduction ആണ് ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം .സർവീസിന്റെ അവസാന മാസത്തെ സാലറിയിൽ വരെ കാലാകാലങ്ങളിൽ വരുന്ന സർക്കാർ ഉത്തരവുകൾ അനുസരിച്ച് നിശ്ചിത സ്ലാബുകളിലായി ഈ തുക കുറവ് വരുത്തേണ്ടതാണ്. സർവീസിൽ നിന്നും വിരമിച്ച ശേഷമാണ് ക്ലോഷറിന് അപേക്ഷിക്കേണ്ടതും, തുക അയാൾക്ക് മാറി കൊടുക്കേണ്ടതും.ജീവനക്കാരന് മരണം സംഭവിച്ചാൽ മാത്രം അവകാശി ആരാണോ അവർക്കാണ് ക്ലോഷർ തുക മാറി നൽകേണ്ടത്.ക്ലോഷർ അപേക്ഷ ഇപ്പോൾ സമർപ്പിക്കുന്നത് ViswasDDO പോർട്ടൽ വഴി ഓൺലൈൻ ആയിട്ടാണ്.ഗ്രൂപ്പ് ഇൻഷുറൻസ് ക്ലോഷർ താഴെപറയുന്ന 5 ഘട്ടങ്ങളിലായാണ് ചെയ്യേണ്ടത്.
1. ജിഐഎസ് ക്ലോഷർ അപേക്ഷ ഓൺലൈൻ ആയി സബ്‌മിറ്റ് ചെയ്യുക.
2. ഹാർഡ് കോപ്പി (ഓൺലൈൻ സബ്‌മിഷൻ ),Original PassBook എന്നിവ ജില്ലാഇൻഷുറൻസ് ഓഫീസിൽ സബ്‌മിറ്റ് ചെയ്യുക .
3. Discharge Voucher പ്രകാരം GIS Settlement Register -ൽ entry വരുത്തുക.
4. Discharge Voucher ജില്ലാഇൻഷുറൻസ് ഓഫീസിൽ സബ്‌മിറ്റ് ചെയ്യുക .
5. ജീവനക്കാരന്റെ ബെനിഫിഷറി അക്കൗണ്ടിലേക്ക് Payment ജില്ലാ ഇൻഷുറൻസ് ഓഫീസ് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നു .
ONLINE GIS CLOSURE APPLICATION SUBMISSION
GIS Closure അപേക്ഷിക്കുന്നത് ഇൻഷുറൻസ് വകുപ്പിന്റെ www.stateinsurance.kerala.gov.in എന്ന website വഴിയാണ്.
User Name,Password എന്നിവ നൽകി Viswas DDO LOGIN- ലേക്കാണ് Login ചെയ്ത് പ്രവേശിക്കുന്നത്.
സ്ഥാപനത്തിന്റെ 10അക്ക DDOകോഡ് തന്നെയാണ് User Name. Password അറിയില്ലെങ്കിൽ Forgot Password കൊടുത്തു റീസെറ്റ് ചെയ്യാവുന്നതാണ്. Or Help line നമ്പറുകളിൽ വിളിച്ച് റീസെറ്റ് ചെയ്യാവുന്നതാണ് .
VISWAS DDO Module-ന്റെ Home പേജിൽ 3 ബട്ടണുകൾ കാണാം .അതിൽ GIS Closureഎന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്ന പേജിൽ GIS closure-ന്റെ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം കാണാം. ഈ ഫോം 3 ഭാഗങ്ങളായിട്ടാണുള്ളത്.
1. Basic Data 2. Subscriber Details 3. Subscription Enhancement details
Basic Data
ബേസിക് ഡാറ്റയിൽ Claim Type മാത്രം സെലക്ട് ചെയ്താൽ മതി .Retirement Claim എന്നതാണ് സെലക്ട് ചെയ്യേണ്ടത്.
Subscriber Details
VISWAS മൊഡ്യൂൾ സ്‌പാർക്കുമായി ലിങ്ക് ചെയ്തതുകൊണ്ട് ജീവനക്കാരന്റെ PEN നമ്പർ എൻറർ ചെയ്യുമ്പോൾ ജീവനക്കാരന്റെയും ഓഫീസിന്റെയും എല്ലാ വിവരങ്ങളും സ്പാർക്കിൽ നിന്ന് കയറി വരുന്നതാണ്.
അധിക കോളങ്ങളും ഫിൽ ചെയ്താണ് വരുന്നതെങ്കിലും Name,Designation,അക്കൗണ്ട് നമ്പർ, മെയിൽ ഐഡി, മൊബൈൽ നമ്പർ, ജനനതീയതി, റിട്ടയർമെൻറ് തീയതി, അഡ്രസ്സ് എന്നിവ പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതാണ്. Gezetted Or Not എന്നത് നമ്മൾ സെലക്ട് ചെയ്തു കൊടുക്കണം .Death Claim ആണെങ്കിൽ Payable to nominees എന്ന്ചെക്ക്ബോക്സിൽ ടിക്ക്മാർക്ക്ചെയ്യണം
Subscription Enhancement Details
ജീവനക്കാരൻ ആദ്യമായി ജിഐഎസ് സബ്സ്ക്രിപ്ഷൻ തുടങ്ങിയപ്പോൾ ഉള്ള പ്രീമിയം മുതൽ വിരമിക്കുന്ന അവസാന മാസത്തെ സാലറിയിൽ പിടിക്കുന്ന സബ്സ്ക്രിപ്ഷൻ വരെയുള്ള കാലത്തെ സബ്സ്ക്രിപ്ഷൻ Amount ആണ് ഈ ഭാഗത്ത് ചേർക്കേണ്ടത്.തുടക്കത്തിലുള്ള പ്രീമിയം ആവില്ല തുടർ വർഷങ്ങളിൽ സാലറിയിൽ കുറവ് ചെയ്തിട്ടുള്ളത്.ശമ്പള പരിഷ്കരണം, പ്രമോഷൻ,ഗ്രേഡ് എന്നിവ ലഭിക്കുമ്പോൾശമ്പള സ്കെയിലിൽ മാറ്റം ഉണ്ടാകുന്നതിനാൽ സാലറിയിൽ നിന്ന് കുറവ് ചെയ്യുന്ന തുകയും മാറ്റം വരുന്നതാണ്. അങ്ങിനെ ജിഐഎസ് സബ്സ്ക്രിപ്ഷൻ തുക ഉയർത്തുന്ന അവസരത്തിലൊക്കെ തന്നെ സബ്സ്ക്രിപ്ഷൻ കൂട്ടിയ മാസം,വർഷം, ശമ്പളസ്കെയിൽ എന്നിവ അതാത് കോളങ്ങളിലെ ഡ്രോപ് ഡൗൺ മെനുവിൽ നിന്ന് സെലക്ട് ചെയ്യുക .ഈ വിവരങ്ങൾ GIS Passbook-ൽ നിന്നും ലഭ്യമാണ് .അതാത് സമയങ്ങളിലെ ശമ്പള സ്കെയിൽ ജീവനക്കാരുടെ സർവീസ് ബുക്ക് നോക്കി എഴുതി എടുക്കേണ്ടതാണ്. ഓരോ എൻട്രിയും ചെയ്ത Add ചെയ്യുമ്പോൾ വിവരങ്ങൾ താഴെ Insert ആകുന്നതാണ്. അങ്ങിനെ ഓരോന്നായി ആയി Add കൊടുത്ത് Insert ചെയ്യണം .
അതിനുശേഷം Add ചെയ്ത Entry-കളിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ അതിന് നേരെയുള്ള Edit/Delete ബട്ടണിൽ ക്ലിക്ക്ചെയ്ത്, Edit ചെയ്ത് അപ്ഡേറ്റ് കൊടുക്കണം. അത് ഒഴിവാക്കണം എന്നുണ്ടെങ്കിൽ ഡിലീറ്റ് കൊടുക്കാം .
തുടർന്ന് താഴെയുള്ള save ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ താഴെ കാണുന്ന മെസ്സേജ് വരുന്നതാണ്. അതിൽ ok കൊടുക്കുക .
എല്ലാ വിവരങ്ങളും save ആയതായി മെസ്സേജ് വരുന്നതാണ്. അതിൽ ok കൊടുക്കുക.
എല്ലാ വിവരങ്ങളും save ആയതായി മെസ്സേജ് വന്നതിൽ ok കൊടുത്താൽ GIS Closure Online Application-ന്റെ Preview കാണാവുന്നതാണ്.അത് നോക്കി വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തുക. Data കൃത്യമാണെങ്കിൽ ഫോർവേഡ് ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ് .
തിരുത്തലുകൾ വരുത്തണമെങ്കിൽ താഴെയുള്ള edit ബട്ടണിൽ ക്ലിക്ക്ചെയ്തു ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതാണ്.തിരുത്തലുകൾ ചെയ്തതിനുശേഷം താഴെയുള്ള അപ്ഡേറ്റ് ബട്ടനിൽ ക്ലിക്ക് ചെയ്തു ആദ്യം വിവരങ്ങൾ അപ്ഡേറ്റ്ചെയ്യുക. അതിനുശേഷം Confirm ബട്ടൻ ക്ലിക്ക് ചെയ്യുക .
ഇപ്രകാരംതിരുത്തലുകൾവരുത്തിയാൽവീണ്ടുംഅപേക്ഷയുടെPreviewകാണാവുന്നതാണ്.
വിവരങ്ങൾ ഒരിക്കൽക്കൂടി വെരിഫൈ ചെയ്തതിനുശേഷം താഴെയുള്ള Submit&Forward എന്ന ബട്ടണിൽ
ക്ലിക്ക് ചെയ്യുക. ജില്ലാ ഇൻഷുറൻസ് ഓഫീസർക്ക് അപേക്ഷ ഫോർവേഡ് ചെയ്യുകയാണ് എന്നുള്ള മെസ്സേജ് വരുന്നതായി കാണാം അതിൽ ok ക്ലിക്ക് ചെയ്യുക.
തുടർന്ന് അപേക്ഷ സമർപ്പിക്കപ്പെട്ടതായി മെസ്സേജ് വരും അപേക്ഷയുടെ നമ്പറും ഈ മെസ്സേജിനോടൊപ്പം കാണാവുന്നതാണ്. അതിൽ ok കൊടുക്കുക .
ഇതോടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നത്പൂർത്തിയായി.
അതിനുശേഷം ഓൺലൈൻ അപേക്ഷയുടെ റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് മറ്റു രേഖകൾ സഹിതം നേരിട്ട് ജില്ലാ ഇൻഷുറൻസ് ഓഫീസിൽ സമർപ്പിക്കണം .
GIS Closure Report Downloading & Status
GIS Closure അപേക്ഷ വിശ്വാസ് സൈറ്റിൽ ഓൺലൈനായി ചെയ്തതിനുശേഷം റിപ്പോർട്ട് ഡൗൺലോഡ് ചെയ്യുന്നതിനായി വിശ്വാസി ന്റെ ഹോം പേജിലെ View status എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക .
തുടർന്ന് വരുന്ന പേജിൽ ഡ്രോപ്ഡൗൺ മെനുവിൽ നിന്നും GIS Closure സെലക്ട് ചെയ്തതിനുശേഷം Go ബട്ടണിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ഓപ്പൺആയി വരുന്ന പേജിൽ നമ്മൾ സമർപ്പിച്ച ഓൺലൈൻ അപേക്ഷയുടെ വിവരങ്ങൾ വരുന്നതാണ്. ആവരിയിൽ ഏറ്റവും വലുത് വശത്തായി GET REPORT/EDITഎന്ന കോളത്തിൽ നിന്നും റിപ്പോർട്ടിന്റെ pdf ഡൗൺലോഡ് ചെയ്യാവുന്നതാണ്. status എന്ന കോളത്തിൽ അപേക്ഷയുടെ സ്റ്റാറ്റസ് കാണാവുന്നതാണ്. ഓൺലൈൻ അപേക്ഷ നൽകിയശേഷം തെറ്റുണ്ടെങ്കിൽ അത് ഓൺലൈൻ ആയി എഡിറ്റ് ചെയ്യാനായി status കോളത്തിലെ Edit ബട്ടണിൽ ക്ലിക്ക് ചെയ്ത് വീണ്ടും submit ചെയ്യാവുന്നതാണ് .
ഈ പേജിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന റിപ്പോർട്ടിന് രണ്ടു പേജുകൾ ആണുള്ളത്. ആദ്യപേജ് Acknowledgement ആണ്. രണ്ടാം പേജാണ് ശരിക്കുമുള്ള റിപ്പോർട്ട് .
ജില്ലാ ഇൻഷുറൻസ് ഓഫീസിൽ സമർപ്പിക്കേണ്ട രേഖകൾ
ഓൺലൈനായി GISക്ലോഷറിനുള്ള അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അതിൽ നിന്നും ജനറേറ്റ് ചെയ്ത്
കിട്ടുന്ന റിപ്പോർട്ട് ,GISപാസ്സ് ബുക്ക് ,Claim Application Form No 3 എന്നിവ കവറിങ് ലെറ്ററോടുകൂടി
ജില്ലാ ഇൻഷുറൻസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ഇത്രയും നൽകി കഴിഞ്ഞാൽമാത്രമേ Claim
Payment നടപടികൾ ആരംഭിക്കുകയുള്ളൂ.റിട്ടയർമെന്റ് ക്ലെയിം ആണെങ്കിൽ Form No .3 യിലും ഡെത്ത്
ക്ലെയിം ആണെങ്കിൽ Form No 5 ലുമാണ് Claim Application നൽകേണ്ടത്
* GIS FORM No 3 Click & Download
ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നിന്നും നമ്മൾ നൽകുന്ന വിവരങ്ങൾ verify ചെയ്തതിന്ശേഷം ജീവനക്കാരന് ഒരു Discharge voucher അയച്ചുതരുന്നതാണ്. അതിന്റെ Receipt ഭാഗം ജീവനക്കാരനും സർട്ടിഫിക്കറ്റ്ഭാഗം DDOയും സൈൻ ചെയ്യണം. ജീവനക്കാരന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഈ Discharge voucher ന്‍റെ
അവസാനഭാഗത്ത് ചേർക്കേണ്ടതുണ്ട്. ഡിസ്ചാർജ് വൗച്ചറിലെ വിവരങ്ങൾ GIS Claim settilment രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഇപ്രകാരം രേഖപ്പെടുത്തിയ എൻട്രിയുടെ പേജ് നമ്പർ ഡിസ്ചാർജ് വൗച്ചറിൽ കാണിക്കേണ്ടതാണ്. ഈ ഡിസ്ചാർജ് വൗച്ചറും ബാങ്ക് അക്കൗണ്ട് passbook ന്‍റെ ആദ്യപേജിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജില്ലാ ഇൻഷുറൻസ് ഓഫീസിൽ പെയ്‌മെന്റിനായി നൽകണം.
Discharge voucher തിരികെ ലഭിച്ചാൽ ഇൻഷുറൻസ് ഓഫീസിൽ നിന്നും ക്ലെയിം തുക നേരിട്ട് ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. അത് സംബന്ധിച്ച intimation സ്ഥാപനത്തിന്‍റെ ഇ-മെയിലിലേക്കും ലഭിക്കുന്നതാണ്.
NB :- GIS WEBSITE SERVER DOWN ആയതിനാൽ താഴെ കൊടുത്തിരിക്കുന്നവ ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നൽകുക
GISപാസ്സ് ബുക്ക് Duly filled and Signed.
Claim Application Form (No 3/No5) addressed to Head of office filled and signed by employee.
GIS Claim Registration Form.
Valid Nomination Form.(റിട്ടയർമെന്റ് ക്ലെയിം ആണെങ്കിൽ Form No .3 യിലും ഡെത്ത്
ക്ലെയിം ആണെങ്കിൽ Form No 5 ലുമാണ് Claim Application നൽകേണ്ടത് )
ഇത്രയും രേഖകൾ ഓഫീസ് തലവന്റെ ആമുഖ കത്ത് സഹിതം ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നൽകുക
Form 3 ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. DOWNLOAD
GIS Claim Registration Form ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. DOWNLOAD
Prepared By: Bincy P R, Chevayur Sub Dt. Kozhikode