SLI CLOSURE -ന് എങ്ങനെ അപേക്ഷിക്കാം
വിരമിക്കുന്ന ജീവനക്കാരൻ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പോളിസികൾ ക്ലോസ് ചെയ്യുന്നത് ജീവനക്കാരൻ വ്യക്തിപരമായി ചെയ്യേണ്ടുന്ന കാര്യമാണ്. ക്ലോഷർ അപേക്ഷയിൽ DDO ഒപ്പ് വെക്കേണ്ടതാണ്. ക്ലോഷർ അപേക്ഷ ഇൻഷുറൻസ് ഓഫീസർ പാസാക്കിക്കഴിഞ്ഞാൽ തുക ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക്, ഇൻഷുറൻസ് ഓഫീസിൽ നിന്നും നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതാണ്. DDOയുടെ ക്ലോഷർ അപേക്ഷയാണെങ്കിൽ HeadOffice മുഖാന്തിരമാണ് ജില്ലാ ഇൻഷുറൻസ് ഓഫീസിലേക്ക് അയക്കേണ്ടത് .
SLI ക്ലോഷറുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സർവീസിന്റെ അവസാനംവരെ SLI സബ്സ്ക്രിപ്ഷൻ പിടിക്കേണ്ടതില്ല. പോളിസി സർട്ടിഫിക്കറ്റോ പാസ്സ്‌ബുക്കോ നോക്കി പോളിസിയുടെ maturity date അറിയാൻ കഴിയും.അതുവരെ പ്രീമിയം തുക കുറവ് ചെയ്താൽ മതി .
2. ഇപ്പോൾ സർവ്വീസിൽ നിന്നും വിരമിക്കുന്ന മിക്ക ജീവനക്കാരുടെയും പോളിസികൾ വിരമിക്കൽ പ്രായം 55 വയസ്സുള്ളപ്പോൾ എടുത്തതായിരിക്കും.നിലവിൽ വിരമിക്കൽ പ്രായം 56 വയസ്സ് ആയതിനാൽ മിക്ക ജീവനക്കാരുടെയും പോളിസികൾ ഒരു വർഷം മുമ്പ് തന്നെ കാലാവധി പൂർത്തിയായി കാണും. അതുകൊണ്ട് പോളിസി സർട്ടിഫിക്കറ്റ് നോക്കി തന്നെ maturity date വെരിഫൈ ചെയ്യേണ്ടതാണ് .
3. പോളിസി കാലാവധി കഴിഞ്ഞതിനു ശേഷവും അറിയാതെ പ്രീമിയം തുക ശമ്പളത്തിൽ നിന്നും കുറവ് ചെയ്തിട്ടുണ്ടെങ്കിലും പ്രശ്നമില്ല. കൂടുതലായി ശമ്പളത്തിൽനിന്നും പിടിച്ച തുക ക്ലോഷർ തുകയ്‌ക്കൊപ്പം
തിരികെ ലഭിക്കുന്നതാണ് .
SLI Closure അപേക്ഷയ്‌ക്കൊപ്പം നൽകേണ്ടുന്ന രേഖകൾ.
SLI ക്ലോഷറിനുള്ള അപേക്ഷ ജില്ലാ ഇൻഷുറൻസ് ഓഫീസിലേക്ക് സമർപ്പിക്കുമ്പോൾ താഴെപ്പറയുന്ന രേഖകൾ സഹിതം നൽകേണ്ടതാണ്. ജീവനക്കാരന് ഒന്നിൽ കൂടുതൽ പോളിസികൾ ഉണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം പ്രത്യേകമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
1 b) ക്ലോഷർ പാസ്സാകുന്നമുറക്ക് voucher നമുക്ക് ലഭിക്കുമ്പോൾ -
Attested Copy Of the first page of Bank Account PassBook.
SLI Claim ഫോമിന്റെ ആദ്യപേജിൽ ജീവനക്കാരന്റെയും പോളിസിയുടെയും വിവരങ്ങളാണ് ചേർക്കാനുള്ളത്. രണ്ടാം പേജിൽ ജീവനക്കാരൻ ഒപ്പിട്ടതിനുതാഴെ, DDO കൗണ്ടർസൈൻ ചെയ്യേണ്ടതുണ്ട്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ ലിസ്റ്റും ഈ പേജിലുണ്ട്.
SLI Claim അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
SLI ക്ലെയിം അപേക്ഷയും മറ്റ് അനുബന്ധരേഖകളും അതാത് ജില്ലാ ഇൻഷുറൻസ് ഓഫീസുകളിൽ എത്തിച്ചാൽ അവർ അത് പാസാക്കി ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.പെയ്മെൻറ് നടത്തിയതിനുശേഷം ഈ വിവരം ജീവനക്കാരനെ മെയിൽ മുഖാന്തിരം അറിയിക്കുന്നതാണ്.
പോളിസി സർട്ടിഫിക്കറ്റ് /പാസ്സ് ബുക്ക് നഷ്ടപ്പെട്ടാൽ.
SLIയുടെ പോളിസി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ അതിന്‍റെ ഡ്യൂപ്ലിക്കേറ്റ് ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഇതിനായി 500 രൂപയുടെ മുദ്രപത്രത്തിൽ പോളിസിയുടമ നിശ്ചിത മാതൃകയിൽ Indeminity bond സമർപ്പിക്കേണ്ടതാണ്. Indeminity bond ഉം പോളിസിയുടമയുടെ അപേക്ഷയും DDO മുഖാന്തിരം, ജില്ലാ ഇൻഷുറൻസ് ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. പോളിസി പാസ്സ് ബുക്ക് മാത്രമാണ് നഷ്ടമായതെങ്കിൽ Indeminity bond ന്‍റെ ആവശ്യമില്ല. പോളിസിയുടമകൾ Indeminity Bond, Form 1 ലാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
SLI Indeminity Bond Format ForDuplicatePolicy[ Form 1] നായി ഇവിടെ ക്ലിക്ക് ചെയ്യുക
പോളിസിയുടമ മരണപ്പെട്ടതാണെങ്കിൽ എല്ലാ അവകാശികളും ചേർന്നാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അവകാശികൾ Indeminity Bond Form 2 ലാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
SLI Indeminity Bond Format ForDuplicatePolicy[ Form 2]നായി ഇവിടെ ക്ലിക്ക് ചെയ്യുക
Prepared By : Bincy P R, Chevayur Sub.Dt.,Kozhikode