എയ്ഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗവണ്‍മെന്‍റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രൊവിഡന്‍റ് ഫണ്ട് (GAINPF) എന്ന സംവിധാനത്തിലൂടെയാണല്ലോ. കേരളത്തിലെ പി.എഫ് സംവിധാനത്തിലൂടെയുള്ള ലോണെടുക്കല്‍, പുതിയ അംഗത്വം എടുക്കല്‍, നോമിനിയെ ചേര്‍ക്കല്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ഗെയിന്‍ പി.എഫ് എന്ന കേന്ദ്രീകൃതസംവിധാനത്തിന്‍റെ ഭാഗമായിരിക്കുകയാണ്. ഈ സംവിധാനത്തിലൂടെ എയ്ഡഡ് പ്രൈമറി, ഹൈസ്‌ക്കൂള്‍ അദ്ധ്യാപകര്‍ അടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും ഗെയിന്‍ പി.എഫിലൂടെ തങ്ങളുടെ പി.എഫ് അക്കൗണ്ട് പരിശോധിക്കാവുന്നതേയുള്ളു.
ഗെയിന്‍ പി.എഫ് സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാനും ഓഫീസിലെ ജീവനക്കാരുടെ Password Reset ചെയ്യുവാനും പ്രധാന അദ്ധ്യാപകര്‍ ചെയ്യേണ്ടത്
ഗെയിന്‍ പി.എഫ് സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ (http://gainpf.kerala.gov.in) ഒരു സ്കൂളിലെ പ്രധാനാദ്ധ്യാപകന്‍ ചെയ്യേണ്ടത് എന്തെല്ലാം എന്ന് ആദ്യം നോക്കാം.
സ്‌ക്കൂളിന്‍റെ സ്‌പാര്‍ക്ക് കോഡ് കണ്ടു പിടിക്കുക. സ്‌പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത്, Administration/Code Master/ Office ല്‍ ചെന്ന് Department സെലക്ട് ചെയ്ത്, സ്കൂളിന്റെ സ്ഥലപ്പേരിലെ മൂന്നോ നാലോ ലെറ്റേഴ്സ് കൊടുത്തിട്ട്, ജില്ല സെലക്ട് ചെയ്യുക. അവിടെ നമ്മുടെ ഓഫീസിന്‍റെ പേരിന് നേരെ സ്പാര്‍ക്ക് കോഡ് ഉണ്ടായിരിക്കും. ഇത് എട്ടക്കമുള്ള ഒരു നമ്പര്‍ ആണ്.
ഈ എട്ടക്ക നമ്പര്‍ ലഭിച്ചാല്‍ ഓരോ ഓഫീസിന്‍റെയും Default User Name ഉം Password ഉം നമുക്ക് ലഭ്യമാക്കാം.
Gain PF Admin user name : pao120_എട്ടക്ക സ്പാര്‍ക്ക് കോഡ്
Gain PF Admin Password (Default) : offഎട്ടക്ക സ്പാര്‍ക്ക് കോഡ്123$
ഈ രീതിയില്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ Home, Settings, Reset Password, Add Employee From SPARK എന്നീ നാല് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പേജാണ് കാണുന്നത്. Reset Password എന്നതിലൂടെ സ്കൂളിലെ എല്ലാവരുടേയും Password റീസെറ്റു ചെയ്യാനാവും .പാസ് വേഡ് നഷ്ടപ്പെട്ടാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ Default Password , Date Birth, ആയി മാറും.
പ്രധാന അദ്ധ്യാപകന് Menu Management എന്ന മെനു എങ്ങനെ ചേര്‍ക്കാം
ഇതില്‍ Settings എന്ന മെനുവില്‍ Set Menu ക്ലിക്ക് ചെയ്‌താല്‍ നിലവില്‍ ഈ സ്‌ക്കൂളിലുള്ള പി.എഫ് വരിക്കാരുടെ പേര് ലിസ്റ്റ് ചെയ്യും. അതില്‍ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പേര് സെലക്ട് ചെയ്‌ത് Menu Management-Office എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് പ്രധാനാദ്ധ്യാപകന് ഈ സ്കൂളിന്‍റ ഗെയിന്‍ പി.എഫ് വെബ് സൈറ്റുമായി ബന്ധപ്പെട്ട മെനുകള്‍ മാനേജ് ചെയ്യാനുള്ള അധികാരം നല്‍കണം. Menu Management എന്ന മെനു സ്ക്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ക്കു മാത്രമേ നല്‍കേണ്ടതുള്ളു.
സ്‌ക്കൂളിന്‍റെ പി.എ.ഒ ഐ ഡി യില്‍ ഇത്രയും കാര്യങ്ങളേ ചെയ്യേണ്ടതുള്ളൂ. ഇനി ഈ പ്രവര്‍ത്തനം ചെയ്യേണ്ടി വരുന്നത് പിന്നീട് പ്രധാനാദ്ധ്യാപകന്‍ വിരമിക്കുകയോ ട്രാന്‍സ്‌ഫറായി പോവുകയോ ചെയ്‌താല്‍ മാത്രമേയുള്ളു. അതായത് പുതുതായി വരുന്ന പ്രധാനാദ്ധ്യാപകന്‍റെയോ ക്ലര്‍ക്കിന്‍റെയോ അക്കൗണ്ടില്‍ Menu Management-office എന്ന മെനു സെറ്റ് ചെയ്യാന്‍ വേണ്ടി മാത്രമേ ഇനി സ്‌ക്കൂളിന്‍റെ പി.എ.ഒ ഐ ഡിയില്‍ പ്രവേശിക്കേണ്ടതുള്ളു.
ഗെയിന്‍ പി.എഫ് സൈറ്റിലെ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം
ജീവനക്കാര്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ അത് സ്ക്രൂട്ടിണി ചെയ്യുന്നതിനും വെരിഫിക്കേഷന്‍ ചെയ്യുന്നതിനും യഥാക്രമം ക്ലര്‍ക്കിനും, പ്രധാന അദ്ധ്യാപകനും ആണ് അധികാരം. ക്ലാര്‍ക്ക് ഇല്ലാത്ത സ്ക്കൂളുകളില്‍ ഇതിനുള്ള അധികാരം പ്രധാന അദ്ധ്യാപകനായിരിക്കും
പ്രധാന അദ്ധ്യാപകന് Verification ചെയ്യാനുള്ള അധികാരം നല്‍കാം
സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍റെ Gain PF User Name ഉം Password ഉം ഉപയോഗിച്ച് തുറക്കുക
അതിന് ശേഷം Menu Management Office എന്നതില്‍ ക്ലിക്ക് ചെയ്യുക. സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പേര് സെലക്ട് ചെയ്യുക.
മുകളില്‍ Tick ചെയ്തിട്ടുള്ള എല്ലാ Menu കളിലും Tick ചെയ്യുക. എന്നിട്ട് Set Menu എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ മെനു സെറ്റ് ചെയ്താല്‍ മാത്രമേ ജീവനക്കാര്‍ അയക്കുന്ന ലോണ്‍ വിവരങ്ങളും മറ്റും ഹെഡ്മാസ്റ്ററുടെ ലോഗിനിലേക്ക് എത്തുകയുള്ളൂ. ഇനി ക്ലര്‍ക്ക് ഉള്ള ഓഫീസുകളാണെങ്കില്‍ Scrutiny മുഴുവന്‍ ക്ലര്‍ക്കിന്‍റെ പേരിലും Verification HM ന്‍റെ പേരിലും ചെയ്യേണ്ടതാണ്.