KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

A Guide book of important orders on general education vol -1

ആമുഖം


പൊതു വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവുകൾ 1976ലും 1978ലും 1984ലുമായി മൂന്നു പുസ്തകങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. എന്നാൽ കഴിഞ്ഞ നീണ്ട 22 വർഷക്കാലത്തിനിടയിൽ വിദ്യാഭ്യാസമേഖലയെ സ്പർശിക്കുന്ന ആയിരക്കണക്കിൽ ഉത്തരവുകൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇവയിൽ പലതും പലർക്കും പലപ്പോഴും ആവശ്യമുള്ളവയും ആണ്. പക്ഷേ എളുപ്പത്തിൽ ആവശ്യമുള്ള ഉത്തരവുകൾ തേടിപ്പിടിച്ചു പ്രയോജനപ്പെടുത്തുക ക്ഷിപ്രസാധ്യവുമല്ല തന്നെ. അതുകൊണ്ട് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടവരുടെ നിര വളരെ നീണ്ടതാണ്. അത്തരക്കാരെ സഹായിക്കാൻ നിസ്വാർഥ സേവനം അനുഷ്ഠിച്ചുവരുന്ന ഞങ്ങളുടെ മനസ്സിൽ ഏറെ വർഷങ്ങളായി താലോലിച്ചു വളർത്തിയ ഒരാഗ്രഹമാണ് ഈ പുസ്തകപ്രസിദ്ധീകരണത്തിലൂടെ പൂവണിയുന്നത്. അതെ, ഈ രംഗത്തുളള എല്ലാവർക്കും സഹായകരമായ വിധത്തിൽ 1984-നുശേഷം പുറത്തുവന്ന മിക്ക പ്രധാന ഉത്തരവുകളും ശേഖരിച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹം സഫലമാവുകയാണ്. എന്നാൽ 1984 നു മുമ്പുള്ളതും ഇന്നും പ്രസക്തമായതുമായ നിരവധി ഉത്തരവുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അതുപോലെ പൊതുവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെടുന്ന ധനകാര്യവകുപ്പിന്റെയും മറ്റുവകുപ്പുകളുടെയും ഉത്തരവുകളും പ്രസക്തി നോക്കി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബഹുഭൂരിപക്ഷം ഉത്തരവുകളും “ഹെഡ്മാസ്റ്റർ' മാസികയിൽ കഴിഞ്ഞ 29 വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ചവയാണ്, 'ഹെഡ്മാസ്റ്റർ' മാസികയോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ, ഈ പുസ്തകത്തിലേക്കായി ചില ഉത്തരവുകൾ അയിച്ചുതന്നു സഹായിച്ച ഞങ്ങളുടെ സുഹൃത്തുക്കളെയും ഈ അവസരത്തിൽ നന്ദിയോടെ ഞങ്ങൾ ഓർക്കുന്നു. അധ്യാപകർ, സ്കൂൾ മേനേജർമാർ, സ്കൂൾ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകർ, അധ്യാപകസംഘടനാ പ്രവർത്തകർ, വിദ്യാഭ്യാസവകുപ്പിലെ എല്ലാ തലത്തിലുമുള്ള ഓഫീസ് ജീവനക്കാർ തുടങ്ങി സർവീസ് സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും ഈ പുസ്തകം സഹായകരമായിരിക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഇങ്ങനെയൊരു പുസ്തകം തയ്യാറാക്കുന്നതിൽ സർവീസിലുള്ളവരും റിട്ടയർ ചെയ്തവരുമായ അധ്യാപകസുഹൃത്തുക്കൾ, വിദ്യാഭ്യാസവകുപ്പിലെ ഉന്നതസ്ഥാനങ്ങളിൽ നിന്നും വിരമിച്ചവർ തുടങ്ങി നിരവധിപേർ സഹായിച്ചിട്ടുണ്ട്. അവരുടെ പട്ടിക ദൈർഘ്യമേറിയതിനാൽ പ്രത്യേകം പേരെടുത്തുപറയുന്നില്ല. അവരുടെയെല്ലാം നിസ്വാർഥസേവനം ഞങ്ങളുടെ മനസ്സുകളിൽ മായാതെ കിടക്കും. നന്ദി! നന്ദി! ഒരുവാക്കുകൂടി! ദശവർഷങ്ങളായി വിദ്യാഭ്യാസമണ്ഡലത്തിലെ സർവീസ് പ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന നൂറുകണക്കിന് അശരണരെ പ്രതിഫലം പറ്റാതെ സഹായിച്ചുവന്ന ഞങ്ങൾക്ക് ഈ പുസ്തകപ്രസിദ്ധീകരണം വഴി ലാഭമുണ്ടാക്കാമെന്ന ആഗ്രഹം അശേഷം ഇല്ല തന്നെ. തുടർന്നു വരുന്ന നിസ്വാർഥസേവനം ഈ വഴിക്കുകൂടി തിരിച്ചുവിട്ടു എന്നുമാത്രം. എണ്ണമറ്റ സുഹൃത്തുക്കൾക്ക് ഉപകാരപ്രദമാവുമെന്ന് പ്രതീക്ഷയോടെ ഈ ഗ്രന്ഥം നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നു. ടി. കുഞ്ഞിരാമൻ മാസ്റ്റർ.

Popular Posts

Category