കെ.പി.പി.എച്ച്.എ ജന്മമെടുത്ത സുദിനം
♦ 1966 ഒക്ടോബർ 16 ♦
9.6.1969 മുതൽ ഹെഡ്മാസ്റ്റർമാരെ നോൺവെക്കേഷൻ ഓഫീസിര്മാരായി സർക്കാർ അംഗീകരിച്ചു അതു വഴി ഹെഡ്മാസ്റ്റർമാർ ഏൺസ് ലീവിനും ലീവ് സറണ്ടറിനും അർഹരായി.(GO(P)383/69 Edn. dt 10.10.1969) | |
പ്രൈമറി ഹെഡ്മാസ്റ്റർമാർക് ആദ്യമായി ഒരു ഉയർന്ന ശമ്പളസ്കെയിൽ സർക്കാർ അനുവദിച്ചു. അതിനു മുൻപ് ഹെഡ്മാസ്റ്റർമാർക്കും അധ്യാപകർക്കും ഒരേ ശമ്പള സ്കെയിൽ ആയിരുന്നു . (GO(Ms)55/73/S. Edn.dt.24.5.1973) | |
1.7.1978 മുതൽ ഹെഡ്മാസ്റ്റർമാർക് നോഷണൽ സീനിയർ ഗ്രേഡ് അനുവദിച്ചു.(GO(P) 244/83(485)Fin dt.9.5.1983 | |
ഹെഡ്മാസ്റ്റർമാരായി 10വർഷ സർവീസ് പൂർത്തിയാക്കിയ പ്രൈമറി ഹെഡ്മാസ്റ്റര്മാർക്ക് 4 -1 -1984 മുതൽ ഹയർഗ്രേഡ് ലഭിച്ചു. (GO(Ms)3/84 G.Edn dt. 4-1-1984 ) | |
പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് 20-4-1985 മുതൽ ട്രഷറിയിലേക്കോ എ.ഇ.ഒ ഒഫീസിലേക്കോ ഉള്ള യാത്രയ്‍ക്കായി പ്രതിമാസം 2 ടി.എ അനുവദിച്ചു . (G O(Ms))82/85 GEdn dt. 20.4.1985 ) | |
അദ്ധ്യാപകരുടെയും അദ്ധ്യാപകേതര ജീവനക്കാരുടെയും ലീവും ഇന്ക്രീമെന്റും അനുവദിക്കുന്നതിനുള്ളള അധികാരം ഹെഡ്മാസ്റ്റർമാർക്ക് ലഭിച്ചു. അതിനുമുൻപ് ഇവയെല്ലാം അനുവദിക്കാനുള്ള അധികാരം എ.ഇ.ഒ മാർക്കായിരുന്നു . ( GO(Ms)141/85 GEdn.dt.3.7.1985 ) | |
3 .7 .85 മുതൽ ഹെഡ്മാസ്റ്റർമാരുടെ ക്യാഷ്വൽ ലീവ് അവർ തന്നെ അനുവദിക്കുനതിനുള്ള അധികാരം ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ലഭിച്ചു. അതിനുമുൻപ് ഹെഡ്മാസ്റ്റർമാർക് ക്യാഷ്വൽ ലീവ് അനുവദികാനുള്ള അധികാരം എ.ഇ.ഒ മാർക് മാത്രമായിരുന്നു. .( GO(Ms)141/85 GEdn.dt.3.7.1985 ) | |
1983 ലെ ശമ്പളപരിഷ്‌കരണത്തെ തുടർന്നു നോഷണൽ സീനിയർ ഗ്രേഡ് നിഷേധിച്ചപ്പോൾ നോഷണൽ സീനിയർ ഗ്രേഡ് പുനസ്ഥാപിച്ചു കൊണ്ടുള്ള ഉത്തരവു നേടി.(GO(P)400/87 Fin.dt.20.04.1987) | |
അക്കൗണ്ട് ടെസ്റ്റ് യോഗ്യത നേടിയതോ അല്ലെങ്കിൽ 50 വയസ്സ് കഴിഞ്ഞതോ ആയ അദ്ധ്യാപകർ ആരും തന്നെ ഇല്ലാതെ വന്നാൽ സീനിയറായ അദ്ധ്യാപകനെ താൽകാലികമായി ഹെഡ്മാസ്റ്ററായി പ്രൊമോട്ട് ചെയ്യാമെന്ന നിയമ ഭേദഗതിയുണ്ടതായി .(GO(Ms)229/89 GEdn.dt 28.11.1989 ) | |
എയ്‌ഡഡ് പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റർമാരെ ഡ്രോയിങ് ഓഫീസര്മാരായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായി .(GO(Ms)229/89 GEdn.dt 28.11.1989 ) | |
പ്രൈമറി ഹെഡ്മാസ്റ്റർമാർക് ഹെഡ്മാസ്റ്ററായി 10 വര്ഷം അല്ലെങ്കിൽ മൊത്തം 30 വർഷം പൂർത്തിയാക്കുമ്പോൾ ഹെഡ്മാസ്റ്റർ ഹയർ ഗ്രേഡ് 01-07-1988 മുതൽ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ലഭിച്ചു .(GO(Ms)435/90(53)Fin dt.18.8.1990) | |
01-07-1988 മുതൽ ഹെഡ്മാസ്റ്റർമാർക് നോഷണൽ സീനിയർ സെലക്ഷൻ ഗ്രേഡ് ലഭിച്ചു.(GO(P)180/91 Fin dt.7.3.1991) | |
1992 ലെ ശമ്പള പരിഷ്‌കരണം വഴി നഷ്ടപ്പെട്ട ഹെഡ്മാസ്റ്റർ സ്കെയിൽ അനുവദിച്ചു കിട്ടി. (GO(P)930/93 (2)Fin dt.8/11/93) | |
1992 ലെ ശമ്പള പരിഷ്‌കരണത്തെ തുടർന്ന് നോഷണൽ ഗ്രേഡ് അനുവദിച്ചെങ്കിലും അതുകൊണ്ട് യാതൊരു നേട്ടവും ഇല്ലാതെ വന്നപ്പോൾ സാമ്പത്തിക ആനുകുല്യത്തോടുകൂടിയ നോഷണൽ ഗ്രേഡ് അനുവദിച്ചു കിട്ടി.(GO(P)475/97 Fin dt 6.7.1997) | |
20 വർഷത്തെ ഹെഡ്മാസ്റ്റർ സർവീസ് പൂർത്തിയാക്കിയയവർക്ക് ഹെഡ്മാസ്റ്ററുടെ രണ്ടാമത്തെ ഹയർ ഗ്രേഡ് ലഭിച്ചു .16-09-85 മുതൽ പ്രാബല്യം .(GO(P) 73/98 Fin dt 4.3.1998) | |
1997 ശമ്പള പരിഷ്‌കരണം അനുസരിച്ചു ഇല്ലാതിരുന നോഷണൽ ഗ്രെയ്‌ഡുകൾ പുനഃസ്ഥാപിച്ചുകിട്ടി.(GO(P)1811/89 Fin dt 15.9.1999) | |
ഹെഡ്മാസ്റ്റർ ഹയർ ഗ്രേഡ് ലഭിക്കുന്നതിന് ആവശ്യമായ കാലദൈര്‍ഘ്യം 10/30 ൽ നിന്നും 8/28 വർഷമായി കുറച്ചുകൊണ്ട് സർക്കാർ ഉത്തരവുണ്ടായി.(GO(P)242/09(129) Fin dt.26.9.2009) | |
പ്രധാന അദ്ധ്യാപകരുടെ അവധി ഒരു മാസത്തിൽ കവിയുമ്പോൾ ആ ഒഴിവിൽ പകരം ദിവസവേതനത്തിൽ അദ്ധ്യാപകനെ നിയമിക്കാമെന്ന ഉത്തരവ് ലഭിച്ചു.(Govt.Lr.No 37115/sP3/09/പൊവിവ തിയ്യതി 07.11.2009) | |
2004 ശമ്പള പരിഷ്‌കരണത്തെ തുടർന്ന് , HM ഹൈർഗ്രേഡ് വാങ്ങിയ നോഷണൽ ഗ്രേഡ് ക്യാൻസൽ ചെയ്തു അധിക തുക തിരിച്ചടക്കണമെന്ന ഉത്തരവ് റദ്ദാക്കിയതോടുകൂടി നോഷണൽ ഗ്രേഡ് തന്നെ HM ഹൈർഗ്രേഡ് അനുവദിക്കണമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടു. (GO(P) 445/11 Fin dt 17.10.2011) | |
എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ ശമ്പളത്തിൽ എ.ഇ.ഒ / സൂപ്രണ്ട് കൗണ്ടർസൈൻ ചെയ്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി Entitlement Authorization രീതി നിലവിൽ വന്നു. (GO(P) 30/2013 GEdn dt 16.1.2013 ) | |
1-3-1997 മുതൽ നിഷേധിക്കപ്പെട്ട നോഷണൽ സീനിയർ/ സെലക്ഷനും ബന്ധപ്പെട്ട പേ റിവിഷനും ഓപ്ഷൻ സൗകര്യം 1-3-1997 മുതൽ തന്നെ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് നേടി. (GO(P) 290/14 Fin dt 16.7.2014) | |
ഇക്രീമെന്റ് ഓതറൈസ് ചെയ്യുന്നതിനായി ജീവനക്കാരുടെ സർവീസ് ബുക്ക് എ.ഇ.ഒ ഓഫീസിൽ സമർപ്പിക്കേണ്ടതില്ലെന്നും, പിന്നീടുള്ള സ്‌കൂൾ വാർഷിക പരിശോധന സമയത്തു ഓഡിറ്റിന് വിധേയമാക്കിയാൽ മതിയെന്നുമുള്ള ഉത്തരവ് ലഭിച്ചു.(No.H2/9725/2015/DPI dt 23/04/2015) | |
അദ്ധ്യാപകരുടെയും അദ്ധ്യാപകേതര ജീവനക്കാരുടെയും സർവീസ് ബുക്കിൽ സർവീസ് വെരിഫിക്കേഷൻ നടത്തുന്നതിനായി അവ മാനേജരുടെ വീട്ടിലോ ഓഫീസിലോ എത്തിക്കണമെന്ന നിലവിലെ സ്ഥിതി മാറ്റി,മാനേജർ ഹെഡ്മാസ്റ്റർമാരെ മുൻകൂട്ടി അറിയിച്ചുകൊണ്ട് സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂൾ സമയത്തു മാനേജർ സ്‌കൂളിലെത്തി സർവീസ് വെരിഫിക്കേഷൻ നടത്തണമെന്ന ഉത്തരവുണ്ടായി . (No.H2 3343/15/DPI dt 16.5.15 & GO(Rt) 1076/17 GEdn dt 17.4.2017) | |
GAIN PF ബില്ലുകൾ കൗണ്ടർ സൈൻ ചെയുന്നത് ഒഴിവാക്കുന്നതും ഇത്തരം ബില്ലുകൾ ഹെഡ്മാസ്റ്റർമാർക് ട്രെഷറിയിൽ സമർപ്പിക്കുവാനും അനുവദി നല്‌കി ഉത്തരവുണ്ടായി .(Cir.No.71005/2018/ Fin dt 30.4.2018) | |
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെ ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കണമെന്ന ലൈസെൻസിൽ നിന്നും ഒഴിവാക്കി.(NM.B1/14416/18 dt 26.12.18) | |
2014 ശമ്പള പരിഷ്‌കരണത്തെ തുടർന്ന് നിഷേധിക്കപെട്ട നോഷണൽ ഗ്രേഡ് ആനുകൂല്യം അനുവദിച്ചുകൊണ്ടു ഉത്തരവായി.(GO(P) 66/19 Fin dt 10-6-2019) | |
ലീവ് സറണ്ടർ ബില്ലുകൾ കൗണ്ടർ സൈൻ ഇല്ലാതെ ഹെഡ്മാസ്റ്റർമാർക് നേരിട്ട് ട്രെഷറിയിൽ നൽകാൻ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ലഭിച്ചു.(Cir.No.E1/19196/2019 dt 6.12.19 of The Treasurry Director ) | |
BIMS വഴി ജനറേറ്റ് ചെയ്യുന്ന ബില്ലുകൾ കൺട്രോളിങ് ഓഫീസർ കൗണ്ടർ സൈൻ ചെയ്യാതെ തന്നെ ഹെഡ്മാസ്റ്റർമാർ നേരിട്ട് ട്രഷറിയിൽ കൊടുത്തു ബില്ല് മാറാമെന്ന ഉത്തരവുണ്ടായി.Cir.No.1419769/SL2/7/2019 Fin dt 2.1.2020) | |
SBI ലെ സ്‌കൂൾ സംബന്ധമായ അക്കൗണ്ട് ഇടപാടുകൾ നടത്തുമ്പോൾ Account Keeping Charge ഈടാക്കുന്നതും മിനിമം ബാലൻസ് നിഷ്കര്ഷിക്കുന്നതുമായ വ്യവസ്ഥകൾ ഒഴിവാക്കി.(SBI യുടെ ദക്ഷിണ മേഖല മാനേജരുടെ ഇ-മെയിൽ സന്ദേശം ) | |
അതാത് കാലത്ത് കെ.പി.പി.എച്ച്.എ നടത്തിയ ത്യാഗോജ്വലമായ സമരങ്ങളിലൂടെയും ,മാത്രമല്ല , സംഘടനയുടെ അവസരോചിതവും ശക്തവുമായ ഇടപെടലുകളിലൂടെയുമാണ് മുകളിൽ കൊടുത്ത നക്ഷത്രം പോലെ തിളങ്ങ നിൽക്കുന്ന എല്ലാ ആനുകൂല്യങ്ങളും നേടിയെടുത്ത്. മേൽപറഞ്ഞ ആനുകൂല്യങ്ങൾ അനുഭവിക്കുന്നവർ അതിന്റെ പിന്നിൽ പ്രവർത്തിച്ച കെ.പി.എച്ച്.എ സാരഥികളുടെ പങ്കിനെക്കുറിച്ചും അവരുടെ ത്യാഗത്തെ കുറിച്ചും ഓർക്കാറില്ല . അവയെല്ലാം ദൈവത്തമായി കിട്ടിയതാണെന്നു ധരിക്കുന്ന ചിലരെങ്കിലും ഉണ്ടാകാനിടയുണ്ട് . എന്തായാലും മുൻകാലങ്ങളിലെ ഹെഡ്മാസ്റ്റർമാർ നേരിടേണ്ടിവന്ന പ്രശ്‌നങ്ങളും അവർ അനുഭവിച്ച പ്രയാസങ്ങളും കഷ്ടപ്പാടുകളും ഇന്നത്തെ തലമുറയ്ക്കില്ല . പുതിയ തലമുറ എങ്ങനെ ഇങ്ങനെയായിത്തീരനെന്ന കാര്യവും, അതിന്റെ പിന്നിൽ കെ.പി.പി.എച്ച്.എ വഹിച്ച പങ്കിനെക്കുറിച്ചും ഇന്നത്തെ ഓരോ ഹെഡ്മാസ്റ്റരും ചിന്തിക്കുന്നതും നന്നായിരിക്കും. മുകളിൽ പ്രതിപാദിച്ച നേട്ടങ്ങളുടെ പട്ടികയിലെ ഒരെണ്ണത്തിന്റെ പോലും ‘പിതൃത്വം’ അവകാശപ്പെടാൻ മറ്റൊരു സംഘടനയ്ക്കും ആവില്ല . അതിനായി ആരും മുതിരുമെന്നും തോന്നുന്നില്ല. ഈ വസ്തുതകളറിയാതെ ചില ഹെഡ്മാസ്റ്റർമാരെങ്കിലും മറ്റ് സംഘടനകളിൽ രാഷ്ട്രിയ വിധേയത്വം കൊണ്ടു ചേക്കേറിയിരിക്കുന്നത് നാം കാണുന്നു. ഹെഡ്മാസ്റ്റര്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.പി.പി.എച്ച്.എ എന്ന സംഘടയ്ക്കു മാത്രമേ കഴിയുള്ളുവെന്നു കാലം തെളിയിച്ച യാഥാർഥ്യം അവർ ഇനിയെങ്കിലും തിരിച്ചറിയാമെന്നു കരുതുന്നു. ഇക്കൂട്ടരെ പിടിച്ചുനിർത്തുന്നതിനും സന്തോഷിപ്പിക്കുന്നതിനുമായി അവർ സർക്കാരിന് മുമ്പാകെ സമർപ്പിക്കുന്ന വിവിധ ആവശ്യകൾ അടങ്ങിയ പട്ടികയിൽ ഹെഡ്മാസ്റ്റര്മാരുടെ പ്രശ്‌നങ്ങൾ ഏറ്റവും ഒടുവിലത്തെ ആവശ്യമായി ഉന്നയിക്കുന്നതായും നാം കാണാറുള്ളതാണ്. ഈ വസ്‌തുതകൾ തിരിച്ചറിഞ്ഞു മുഴുവൻ എയ്‌ഡഡ് പ്രൈമറി പ്രധാനാദ്ധ്യാപകരും കെ.പി.പി.എച്ച്.എ യുടെ കുടക്കീഴിൽ അണിനിരക്കുമെന്നു നമുക്ക് പ്രത്യാശിക്കാം. -ടി.ശ്രീധരൻ.ചോമ്പാല ഡയറക്ടര്‍,പഠന ഗവേഷണ കേന്ദ്രം |