KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ഹെഡ്‌മാസ്റ്റര്‍മാർക്ക് എന്തിനൊരു പ്രത്യേക സംഘടന

           

അംഗസംഖ്യ കൊണ്ട്‌ ഏറെ മുന്നില്‍ നില്‍കുന്ന ചില അദ്ധ്യാപക സംഘടനകളുടെ നേതാക്കള്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്‌, ഹെഡ്മാസ്റ്റര്‍മാര്‍ക്ക്‌ എന്തിന്‌ ഒരു പ്രത്യേക സംഘടന ? എന്ന്‌. 


ഈ ചോദ്യത്തിനുത്തരം നല്‍കുമ്പോള്‍ അവ പൂര്‍ണ്ണമാകണമെങ്കില്‍ കെ.പി.പി.എച്ച്‌.എ എന്ന അദ്ധ്യാപക സംഘടന ജന്മം കൊള്ളാനുണ്ടായ പശ്ചാത്തലം മുതല്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.


1966 ഒക്ടോബർ 16


     കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും മറ്റും ശമ്പളം പരിഷ്ക്കരിക്കുന്ന കാരൃത്തിനായി നിയമിക്കപ്പെട്ട ശ്രീ ഉണ്ണിത്താന്‍ കമ്മീഷന്‍ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക്‌ ഒരു പ്രത്യേക ശമ്പള സ്‌കെയില്‍ (125 - 175) നല്‍കാന്‍ തീരുമാനിച്ചിരുന്നു.പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ടിലെ ഈ ശമ്പള സ്‌കെയില്‍ കണ്ട്‌ ഹെഡ്മാസ്റ്റര്‍മാര്‍ ആഹ്ലാദിച്ചു. ചില ഹെഡ്മാസ്റ്റര്‍മാര്‍ സഹാദ്ധ്യപകര്‍ക്ക്‌ മധുര പലഹാരങ്ങള്‍ നല്‍കി സന്തോഷം പ്രകടിപ്പിച്ചു. ഏറെക്കാലം സഹാദ്ധ്യാപകരുടെ ശമ്പള സ്കെയില്‍ വാങ്ങി വന്ന ഹെഡ്മാസ്റ്റര്‍മാര്‍ക്ക്‌ - ഒരു ഉയര്‍ന്ന ഗ്രേഡ്‌ - പ്രത്യേക സ്‌കെയില്‍ ലഭിച്ചു എന്നത്‌ നിസ്സാരകാര്യമായിരുന്നില്ല.

 

       എന്നാല്‍ അന്നത്തെ സംഘടനാ നേതാക്കന്മാര്‍ കമ്മീഷനുമായി ചര്‍ച്ചക്ക്‌ പോവുകയും ചര്‍ച്ചയില്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക്‌ അനുവദിച്ച പ്രത്യേക സ്കെയില്‍ ത്യജിച്ച്‌ പകരം സഹാദ്ധ്യാപകര്‍ക്ക്‌ ഹയര്‍ ഗ്രേഡിന്‌ വ്യവസ്ഥ നേടിയെടുക്കുകയും ചെയ്തു. സഹാദ്ധ്യാപകര്‍ക്ക്‌ ഗ്രേഡ്‌ നേടിയെടുത്തതില്‍ ഒരു പരാതിയും ആര്‍ക്കുമില്ലായിരുന്നു. പക്ഷെ അംഗീകരിക്കപ്പെട്ട ഒരു ആനുകൂല്യം അടിയറവെച്ച്‌ പകരം മറ്റൊന്ന്‌ വാങ്ങുന്ന സ്രമ്പദായം മുമ്പുണ്ടായിട്ടില്ല. ഈ ഹീനമായ നടപടി ഹെഡ്മാസ്റ്റര്‍മാരില്‍ രോഷം ഉളവാക്കി. ഹെഡ്മാസ്റ്റര്‍മാര്‍ക്കൊരു പ്രത്യേക സംഘടന ഉണ്ടായേ മതിയാവു എന്ന്‌ പലര്‍ക്കും ബോദ്ധ്യമായി. അങ്ങിനെ തൃശ്ശൂരില്‍ ശ്രീ. പി.എ റാഫേല്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 1966 ഒക്ടോബര്‍ 16൦ തിയതി കേരള പ്രൈവറ്റ്‌ പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ്‌ അസോസിയേഷന്‍ ജന്മം കൊണ്ടു. ഹെഡ്മാസ്റ്റര്‍മാരെ സംബന്ധിച്ചിടത്തോളം അഭിമാനത്തോടെയും ആഹ്ലാദത്തോടെയും സ്മരിക്കപ്പെടേണ്ട ഒരു മഹത്തായ സുദിനമാണിത്‌.

 

സംഘടനയ്ക്ക് അംഗീകാരം


             തൃശ്ശൂരില്‍ നിന്ന്‌ വടക്കോട്ടും തെക്കോട്ടും പടര്‍ന്ന്‌ പന്തലിക്കാന്‍ തുടങ്ങിയ നമ്മുടെ അസോസിയേഷന്‍ 1972ല്‍ സര്‍ക്കാറിന്റെ അംഗീകാരം നേടിയെടുത്തു. ഇത്‌ നമ്മുടെ നേട്ടങ്ങളുടെ പട്ടികയില്‍ ആദ്യത്തേ താണ്‌. ആളും കോപ്പുമില്ലാത്ത കടലാസ്സ്‌ സംഘടനയെന്ന്‌ പുച്ഛിച്ച്‌ തള്ളിയവര്‍ക്ക്‌ ഈ അംഗീകാരം ഒട്ടും രസിച്ചില്ലെന്ന്‌ പറയേണ്ടിയിരിക്കുന്നു.

 


പ്രത്യേക ശമ്പള സ്കെയിൽ


     പലവിധ എതിര്‍പ്പുകളേയും നേരിട്ടുകൊണ്ട്‌ ശ്രമകരമായ അധ്വാനത്തിന്റെ ഫലമായി 1-6-1973 ന്റെ പ്രാബല്യത്തോടെ 75-85 എന്ന പ്രത്യേക ശമ്പളസ്‌കെയില്‍ നേടിയെടുത്തു. ഈ നേട്ടം ഹെഡ്മാസ്റ്റര്‍മാ രില്‍ ആഹ്ലാദത്തിന്റെ അലമാലകള്‍ ഉയര്‍ത്തുക തന്നെ ചെയ്തു. കാരണം 1-7-73 ആയിരുന്നു 1973ലെ ശമ്പള പരിഷ്‌കരണത്തിന്റെ പ്രാബല്യ തിയ്യതി. ഈ പ്രാബല്യ തിയ്യതിക്ക്‌ ഒരു മാസം മുമ്പ്‌ മാത്രമായി ഒരു പ്രത്യേക വിഭാഗത്തിന്‌ ഒരു പ്രത്യേക ശമ്പള സ്‌കെയില്‍ നേടാന്‍ കഴിഞ്ഞു എന്നത്‌ മറ്റ്‌ അദ്ധ്യാപക സംഘടന നേതാക്കളെ അസൂയാലുക്കളാക്കി മാറ്റി. 1-- 1973ല്‍ പുതിയ ഹെഡമാസ്റ്റര്‍ സ്‌കെയിലായ 175-315ല്‍ പ്രമോ ഷന്‍ ഫിക്സേഷന്‍ വാങ്ങി തുടര്‍ന്ന്‌ തൊട്ടടുത്ത മാസം 1-7-1973ന്‌ പരിഷ്ക്കരിച്ച സെകെയിലായ 330-57ടലും ഫിക്സേഷന്‍ ലഭിച്ചു ! ഈ നേട്ടം മറ്റൊരു വിഭാഗത്തിനും നേടാന്‍ കഴിഞ്ഞില്ല എന്നത്‌ പ്രത്യേകം പ്രസ്താ വ്യമാണ്‌. 1966ല്‍ നഷ്ടപ്പെട്ട ഹെഡ്മാസ്റ്റര്‍ സ്‌കെയില്‍ തിരിച്ചു പിടിച്ചുള്ള മുന്നോട്ടുള്ള യാത്ര നാം തുടര്‍ന്നു. ഹെഡ്മാസ്റ്റര്‍മാര്‍ക്കൊരു ശ്രത്യേക സംഘടന ഇല്ലായിരുന്നെങ്കില്‍ .........


1978 ലെ ശമ്പള പരിഷ്‌കരണം -അനോമലി


    1978ലെ ശമ്പള പരിഷ്ക്കരണത്തില്‍ സഹാദ്ധ്യാപകര്‍ക്ക്‌ 1-7-1978 മുതല്‍ സീനിയര്‍ ഗ്രേഡ്‌ ലഭിച്ചു. അതോടെ സീനിയര്‍ ഗ്രേഡ്‌ ലഭിക്കാതെ ഹെഡ്മാസ്റ്റര്‍മാരായി പ്രമോട്ട്‌ ചെയ്യപ്പെട്ടവര്‍ക്ക്‌ സീനയര്‍ ഗ്രേഡ്‌ ലഭിച്ച സഹാദ്ധ്യാപകനേക്കാള്‍ ശമ്പളത്തില്‍ ഒരു രൂപ കുറവ്‌ സംഭവിച്ചു. എന്നാല്‍ കെ.പി.പി.എച്ച്‌. എയുടെ കഴിവുറ്റ നേതാക്കളുടെ സമര്‍ത്ഥമായ കരുനീക്കങ്ങളിലൂടെ ശമ്പളത്തില്‍ അസമത്വം വന്നവര്‍ക്ക്‌ രണ്ട്‌ ഇന്‍്രിമെന്റിന്റെ വര്‍ദ്ധനവ്‌ നേടിയെടുത്തുകൊണ്ട്‌ പ്രശ്നം പരിഹരിച്ചെടുക്കാന്‍ സാധിച്ചു. നിരവധി പേര്‍ ആയിരക്കണക്കിന്‌ രൂപ അരിയര്‍ ശമ്പളമായി വാങ്ങി. ഇങ്ങിനെ കൈനിറയെ അരിയര്‍ വാങ്ങിയ ഹെഡ്മാ സ്റ്റര്‍മാര്‍ സ്വമേധയാ സന്തോഷപൂര്‍വ്വം കെട്ടിട ഫണ്ടിലേക്ക്‌ സംഭാവന നല്‍കുകയുണ്ടായി. അതാണ്‌ നമ്മുടെ തിരുവനന്തപുരത്തുള്ള ഓഫീസ്‌ കെട്ടിടത്തിന്റെ മൂലധനം. ഈ കൊച്ചു സംഘടനയ്ക്ക്‌ തലസ്ഥാന നഗരിയില്‍ സ്വന്തമായ ഒരു ഓഫീസ്‌ കെട്ടിടം - മുന്‍കാല നേതാക്കളെ നിങ്ങള്‍ക്കഭിവാദനങ്ങള്‍ !


 


ഹെഡ്‌മാസ്റ്റര്‍മാർക്ക് പ്രത്യേക ശമ്പള സ്കെയിൽ വേണ്ട -പ്രമുഖ അദ്ധ്യാപക സംഘടനകൾ


  1988 ല്‍ ശമ്പള കമ്മീഷന്‍ മുമ്പാകെ പലരുടേയും മാതൃ സംഘടനയായ കെ.എ.പി.ടി യൂണിയന്‍ നല്‍കിയ രേഖയിലെ ഒരു ഭാഗം ഇവിടെ ചൂണ്ടിക്കാണിക്കട്ടെ 


പ്രമോഷൻ :അദ്ധ്യാപകർക്ക് ഓരോ അഞ്ച് വർഷത്തിലും ഗ്രേഡ് കയറ്റം അനുവദിക്കുക .അവർക്ക് ഇന്നുള്ള ഗ്രേഡ് കയറ്റത്തിന് പുറമെ മൂന്നാമതൊരു ഗ്രേഡ് കയറ്റം കൂടി അനുവദിക്കുകയും വേണം .(വളരെ നല്ല ആവശ്യം. തുടർന്നുള്ള ഭാഗം ശ്രദ്ധിക്കുക) 'മൂന്നാമത്തെ ഗ്രേഡിൽ ശമ്പള നിരക്ക് ഹെഡ്മാസ്റ്ററുടെ ലോവർ ഗ്രേഡ് ശമ്പള നിരക്കായിരിക്കണം .' ഇതിൻറെ അർത്ഥം എന്താണ് ? പ്രൈമറി ഹെഡ്മാസ്റ്ററുടെ സ്കെലയിലും സഹാദ്ധ്യാപകൻറെ മൂന്നാമത്തെ ഗ്രേഡ് സ്കെലയിലും ഒന്നാകുമ്പോൾ ഹെഡ്മാസ്റ്റര്മാര്ക്ക് പ്രത്യേക സ്കെയിൽ ഉണ്ടാകുമോ ? വേണ്ടന്നല്ലേ കെ.ഐ.പി.ടി യൂണിയൻ രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.  15 വർഷം സർവീസുള്ള ഒരു സഹാദ്ധ്യാപകൻറെ ശമ്പള സ്കെയിൽ മതിപോലും ഹെഡ്‌മാസ്റ്റര്‍മാർക്ക് ! (കെ.ഐ.പി.ടി യൂണിയൻ പത്രിക 1988 ഡിസംബർ ലക്കം പേജ് 22 മുതൽ 33 വരെ )


 


ഇനി ഇന്നത്തെ കെ.എസ്‌.ടി.എയില്‍ ലയിച്ച പഴയ കെ.ജി.ടി.എ എന്ന സംഘന 1988ലെ ശമ്പള പരി ഷ്ക്കരണ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ രേഖയിലെ ചില വരികള്‍ അതേപടി ഇവിടെ പകര്‍ത്തുന്നു.


 


'ഉദാഹരണമായി 12 വർഷം സർവ്വീസുള്ള പ്രൈമറി സ്‌കൂൾ അദ്ധ്യാപകനും ആകെ 12 വർഷം സർവ്വീസുള്ള പ്രൈമറി സ്‌കൂൾ അദ്ധ്യാപകൻ ഹെഡ്മാസ്റ്റർ ആയെങ്കിൽ അയാൾക്കും ആറ് വർഷം സർവ്വീസുള്ള ഹൈസ്ക്കൂൾ അദ്ധ്യാപകനും ആദ്യമായി സർവ്വീസിൽ കയറുന്ന കോളേജ് ലക്ച്ചർക്കും ഒരേ ശബളം നൽകേണ്ടാതാണ് .' ( 1988 ജൂൺ ലക്കം അദ്യാപകലോകം പേജ് 18 ) എന്തൊരു സോഷ്യലിസം ! 12 വർഷം സർവ്വീസായ ഒരു അദ്ധ്യാപകൻ ഹെഡ്മാസ്റ്ററായി പ്രമോട്ട് ചെയ്യപ്പെടുമ്പോൾ ഒരു പ്രമോഷൻ സ്കെയിൽ കൊടുക്കേണ്ടതില്ലെന്ന് പച്ചയായി എഴുതി കമ്മീഷൻ മുൻമ്പാകെ സമർപ്പിച്ചിരിക്കുന്നു .!!


 


പഴയ കെ.പി.ടി.യൂ എന്ന സംഘടന കമ്മീഷൺമുനമ്പാകെ സമർപ്പിച്ച രേഖയിലെ ഹെഡ്മാസ്റ്റർമാരെ സംബന്ധിക്കുന്ന ഭാഗം ശ്രദിക്കുക. " വിദ്യാഭാസ ഡിപ്പാർട്മെന്റില്ലെ ജീവനക്കാരുടെ ശമ്പള നിർണയത്തിൽ വിവിധ ഗ്രേഡുകളുടെ സ്കെയിൽ താഴെ സൂചിപ്പിക്കുന്ന വിധം മാറ്റം വരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .


 


എച്ച്.എസ്.എ സീനിയർ ഗ്രേഡ് -1450 - 2825


പ്രൈമറി എച്ച്.എം.ഗ്രേഡ് -1450 - 2825


പ്രൈമറി അദ്ധ്യാപകന്റെ സെലക്ഷൻ ഗ്രേഡ് -1450 - 2825

 


പ്രൈമറി ഹെഡ്‌മാസ്റ്റര്‍മാർക്ക് ഇമ്മിണി വലിയ ഒരു സ്കെയിൽ നൽകണമെന്ന് ആവശ്യപ്പെട്ടതിന്ന് നന്ദി .പക്ഷെ പ്രൈമറി അദ്ധ്യാപകന്റെ സെലക്ഷൻ ഗ്രേഡും പ്രൈമറി ഹെഡ്മാസ്റ്ററുടെ സ്കെയിലും ഒന്നു മതിയെന്ന് രേഖാമൂലം ആവശ്യപ്പെട്ടതിൽ ഏതൊരു ഹെഡ്മാസ്റ്ററാണ് ദുഃഖിക്കാതിരിക്കുക .ചുരുക്കത്തിൽ പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് പ്രത്യേക ഗ്രേഡോ ,പ്രത്യേക സ്കെയിലോ വേണ്ടതില്ലെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് .( കെ.പി.ടി.യൂ സന്ദേശം 1990 ജനുവരി ലക്കം പേജ് 10 ).


 


 


1988ലെ ശമ്പള പരിഷ്ക്കരണം-കാലാശിച്ചതെങ്ങനെ ? 


 ഈ രീതിയിൽ പരസ്‍പരം പടവെട്ടുന്ന പ്രമുഖ അദ്ധ്യാപക സംഘടകളെല്ലാം പ്രൈമറി ഹെഡ്‌മാസ്റ്റര്‍മാർക്ക് ഒരു പ്രത്യേക സ്കെയിൽ ആവശ്യമില്ലെന്ന് രേഖാമൂലം എഴുതി സമർപിച്ച സാഹചര്യം മനസ്സിലാക്കിയ കെ.പി.പി.എച്ച്‌.എ നേതാക്കള്‍ ഒട്ട്‌ കരുതലോടെയാണ്‌ ശമ്പള കമ്മീഷന്‍ മുമ്പാകെ നിവേദനവു മായി ഹാജരായത്‌. കമ്മീഷനിലെ ജഡ്ജി ഇരിക്കാനുള്ള സീറ്റ്‌ ചൂണ്ടിക്കാണിച്ചു. നിങ്ങള്‍ക്ക്‌ 45 മിനിറ്റ്‌ സമയമാണ്‌ അനുവദിച്ചതെന്നും എന്താണ്‌ പ്രധാന ആവശ്യങ്ങള്‍ എന്നും ചോദിച്ചു. തങ്ങള്‍ക്ക്‌ ഒരൊറ്റ ആവശ്യമേ ഉന്നയിക്കാനുള്ളു എന്നും അത്‌ തങ്ങളുടെ ശമ്പള സ്‌കെയിലിന്റെ കാര്യമാണെന്നും നേതാക്കള്‍ മറുപടി പറഞ്ഞു. “ഇതിന്‌ 45 മിനിറ്റ്‌ വേണ്ടല്ലോ” കമ്മീഷനംഗം മൊഴിഞ്ഞു. പക്ഷെ ഈ ഒരറ്റാവശ്യം സവിസ്തരം പ്രതി പാദിച്ച്‌ കഴിഞ്ഞപ്പോള്‍ 55 മിനിറ്റ്‌ കഴിഞ്ഞിരുന്നു. റിവൈസ്ഡ്‌ സ്‌കെയിലിന്റെ നിലവിലുള്ള ഹെഡ്മാസ്റ്റര്‍ സ്‌കെയിലിന്റെ സമാന്തര സ്‌കെയിലിന്റെ തൊട്ടടുത്ത ഉയര്‍ന്ന സ്‌കെയിലാണ്‌ നേതാക്കള്‍ ആവശ്യപ്പെട്ടിരു ന്നത്‌. സര്‍വ്വീസ്‌ ദൈര്‍ഘ്യം നോക്കാതെ പ്രമോഷന്‍ തിയ്യതിക്കു തന്നെ പ്രമോഷന്‍ സ്‌കെയില്‍ നല്‍കണ മെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇത്‌ ഗവണ്‍മെന്റിന്റെ നയപരമായ കാര്യമാണെന്ന്‌ പറഞ്ഞ്‌ തള്ളിയ കമ്മീഷന്‍ നമ്മുടെ ഹെഡ്മാസ്റ്റര്‍ സ്‌കെയിലായിരുന്ന 975-1220ന്റെ സമാന്തര സ്‌കെയിലിന്റെ അടുത്ത ഉയര്‍ന്ന സ്‌കെയില്‍ 1330-2555 അനുവദിക്കുകയുണ്ടായി. അങ്ങിനെ ഹെഡ്മാസ്റ്റര്‍മാരെ തരം താഴ്ത്താന്‍ ആരൊക്കെ ശ്രമിച്ചുവോ അവരുടെ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കികൊണ്ട്‌ നാം വിജയ ക്കൊടി നാട്ടുകതന്നെ ചെയ്‌തു.


 


1992ലെ ആഘാതം


   1-3-92 മുതല്‍ പ്രാബല്യത്തില്‍ വന്ന ക്രേന്ര ശമ്പള സമീകരണ ഉത്തരവ്‌ പുറത്തുവന്നപ്പോള്‍ ദൌ൪ഭാ ഗ്യമെന്നു പറയട്ടെ, ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള പ്രത്യേക സ്‌കെയില്‍ നഷ്ടപ്പെട്ട അവസ്ഥയുണ്ടായി. ഈ ആഘാതം പ്രൈമറി ഹെഡ്മാസ്റ്റര്‍മാരെ നടുക്കി കളഞ്ഞു. 1-6-1973 മുതല്‍ ഒരു സ്പെഷ്യല്‍ ഗ്രേഡിലുള്ള ശമ്പള സ്കെയില്‍ വാങ്ങി വന്ന ഹെഡ്മാസ്റ്റര്‍മാര്‍ക്ക്‌ അത്‌ നഷ്ടപ്പെട്ടു എന്ന്‌ വന്നാലുണ്ടാകുന്ന മാനസികാ വസ്ഥ വിശദീകരിക്കാന്‍ വാക്കുകള്‍ ഇല്ലതന്നെ. പലപ്പോഴായി ഒളിഞ്ഞു തെളിഞ്ഞും ഹെഡ്മാസ്റ്റര്‍മാര്‍ക്ക്‌ പ്രത്യേക സ്‌കെയില്‍ വേണ്ടെന്ന്‌ കല്‍പ്പിച്ചവര്‍ ഏറെ സന്തോഷിക്കുകയും ചെയ്‌തു.


 


          ഹെഡ്‍മാസ്റ്റർമാർക്കും സഹ അദ്ധ്യാപകനും ഒരേ ശമ്പളസ്കെയിലാണെങ്കിൽ െഡ്‍മാസ്റ്റർ എന്ന പദവി നഷ്ടപ്പെടുന്നതായി കരുതണമെല്ലോ.ഈ ഗുരുതരമായ പതനത്തിൽ നിന്നും ഹെഡ്മാസ്റ്റർമാരെ കരയറ്റാൻ സാധിക്കുന്നില്ലെങ്കിൽ കെ.പി.പി.എച്ച്.എയുടെ അസ്‌തിത്വ തന്നെ നഷ്ട്ടപ്പെടുന്ന അവസ്ഥയാണെല്ലോ വന്നുചേരുക .രണ്ടും കൽപിച്ഛ് സമർമുഖത്തേക്ക് ഇരച്ചുകയറുക തന്നെ എന്ന തീരുമാനമായി.ധർണ്ണ ,പിക്കറ്റിങ് ,അറസ്റ്റുവരിക്കൽ ,ബഹിഷ്ക്കരണം...... പല അടവകളും പ്രയോഗിക്കേണ്ടിവന്നു. ക്ലേശങ്ങൾ ഏറെ സഹിച്ചാണെങ്കിലും ഹെഡ്മാസ്റ്റര്മാരുടെ പ്രത്യേക സ്കെയിൽ നിലനിർത്താൻ നമുക്ക്‌ സാധിച്ചു.


 


ഹയർ ഗ്രേഡ് സമരം


    ഹെഡ്‌മാസ്റ്റര്‍മാർക്ക് ഒരു ഹയർ ഗ്രേഡ് ആവശ്യപെട്ട് അതിന്റെ പ്രവർത്തനം മുന്നോട്ടു നീക്കിയത്‌ കെ.പി.പി.എച്ച്‌. എ ആയിരുന്നെങ്കിലും ഗവണ്‍മെന്റ്‌ ഉത്തരവ്‌ പുറത്ത്‌ വന്നപ്പോള്‍ ഹയര്‍ ഗ്രേഡ്‌ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തുകയാണുണ്ടായത്‌. പ്രൈമറി ഹെഡ്മാ സ്റ്റര്‍മാര്‍ക്ക്‌ ഹയര്‍ ഗ്രേഡ്‌ നിഷേധിക്കപ്പെട്ടപ്പോള്‍ സാധാരണ സമര മാര്‍ഗ്ഗങ്ങളെല്ലാം അവലംബിച്ചു. എന്നിട്ടും ഫലം കാണാതെ വരികയും ആത്മത്യാഗത്തിന്‌ തയ്യാറായിക്കൊണ്ട്‌ സ്രെകട്ടേറിയറ്റ്‌ നടയില്‍ അനി ശ്ചിത കാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തത്‌ സംഘടനാ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു ഏടാണ്‌. രണ്ട്‌ ഘട്ടങ്ങളിലായി ഈ സമരം ഏറെ ദിവസം നീണ്ടു നിന്നു. വിവിധ സര്‍വ്വീസ്‌ സംഘടനക ളുടെ പ്രതിനിധികള്‍ സമൂഹത്തിന്റെ പലതുറകളിലും പെട്ടവര്‍ എന്നിങ്ങനെ നിരവധി പേര്‍ സമരപ്പന്തലില്‍ എത്തുകയും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ഉണ്ടായി. എന്നാല്‍ ഹെഡ്മാസ്റ്റര്‍മാരെ കൂടി ഉള്‍ക്കൊള്ളുന്നു എന്ന്‌ ഉയറ്റം കൊണ്ടിരുന്ന അദ്ധ്യാപക സംഘടനകളിലെ ഒരു നേതാവ്‌ പോലും സമരപന്തലിലേക്ക്‌ തിരി ഞ്ഞുനോക്കുകയുണ്ടായില്ല. മാതമല്ല ഹയര്‍ ഗ്രേഡ്‌ കിട്ടാനേ പോകുന്നില്ല എന്ന ദുഷ്പ്രചരണം നടത്തി സത്യാധ്രഹ സമരത്തെ തളര്‍ത്താനാണ്‌ ഇക്കൂട്ടര്‍ ശ്രമിച്ചത്‌. പക്ഷെ വീരേതിഹാസം രചിച്ചു കൊണ്ട്‌ നാം ഒറ്റ ക്കുതന്നെ ഹയര്‍ഗ്രേഡ്‌ നേടിയെടുത്തു. പിന്നീട്‌ രണ്ടാം ഹയര്‍ഗ്രേഡും കരസ്ഥമാക്കി.


 


ആര്‍ജ്ജിതാവധി


   വെക്കേഷൻ കാലത്ത് ജോലി ചെയ്യാൻ ബാദ്ധ്യതയുള്ള ഹെഡ്മാസ്റ്റർമാരെ നോൺ വെക്കേഷൻ സ്റ്റാഫ് വിഭാഗത്തിൽ ഉൾപ്പെടുത്തി കിട്ടാനും ആര്‍ജ്ജിതാവധി (EARNED LEAVE ) അനുവദിച്ച്‌ കിട്ടാനും പരിശ്രമിച്ചത് കെ.പി.പി.എച്ച്. എ അല്ലാതെ മറ്റാരുമല്ലായിരുന്നു .


 


ടി.എ.പ്രശ്‌നം


   എട്ട് കിലോമീറ്റർ കൂടുതൽ ഔദ്യോധികയാത്ര ചെയ്യേണ്ടി വരുന്ന ഏത് ഉദ്യോഗസ്ഥനും യാത്ര ചിലവ്‌ സ്വന്തം പോക്കറ്റില്‍ നിന്നും എടുക്കേണ്ടതില്ല. പക്ഷെ കെ.ഇ.ആറിലെ ഒരു വകുപ്പ്‌ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ ഏറെക്കാലം ഹെഡ്മാസ്റ്റര്‍മാര്‍ക്ക്‌ യാര്രാ ബത്ത നിഷേധിച്ചിരുന്നു. നമ്മുടെ നിരന്തരമായ പരിര്രമ ത്തിന്റെ ഫലമായി മാസം പ്രതി രണ്ട്‌ ടി.എ നേടിയെടുക്കാന്‍കഴിഞ്ഞു.


 


ലീവും ഇൻക്രിമെന്റും


    സഹാദ്ധ്യാപകരുടെയും പ്യൂണിന്റെയും ഇൻക്രിമെന്റും ലീവും പാസ്സാക്കുന്നതിനുള്ള അധികാരം നാം നേടിയെടുത്തടോടുകൂടി സർവ്വീസ് ബുക്കിന്റെ കെട്ടും ചുമന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസിലേക്കുള്ള യാത്ര പഴം കഥയായി മാറി.യാഥാർത്ഥത്തിൽ ഇതിന്റെ ഗുണം സഹാദ്ധ്യാപകർക്കാണെങ്കിലും ഇതിനുള്ള ഉത്തരവ് നേടിയെടുക്കാൻ മറ്റ് സംഘടനകൾ യാതൊരു പങ്കും വഹിച്ചിരുന്നില്ലെന്ന് ഇവിടെ സ്‌മരണീയമാണ് .


 


ഓഡിറ്റ് ഒബ്‌ജക്ഷനും റീഓപ്ഷനുകളും


അദ്ധ്യാപകരുടെ ഓഡിറ്റ് ,തടസ്സങ്ങൾ പരിഹരിക്കാൻ സർക്കാർ സംഘടിപ്പിച്ച ഓഡിറ്റ് ഒബ്ജെക്ഷൻ ക്ലിയറന്‍സ്‌ കമ്മിറ്റി യോഗങ്ങളില്‍ കെ.പി.പി.എച്ച്‌. എ പ്രതിനിധികള്‍ വീഴ്ച്ച കൂടാതെ പങ്കെടുത്ത്‌ നിരവധി ഗവണ്‍മെന്റ്‌ ഉത്തരവുകള്‍ നേടിയതിന്റെ ഫലമായിട്ടാണ്‌ നൂറുകണക്കിന്‌ അദ്ധ്യാപകരുടെ ഓഡിറ്റ്‌ തടസ്സങ്ങ ളുടെ കുരുക്കഴിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. അതുപോലെ 1973 - 78 കാലത്തെ ശമ്പള നിര്‍ണ്ണയങ്ങളില്‍ വന്നുപെട്ട നഷ്ടം നികത്താന്‍ നീണ്ട വര്‍ഷങ്ങളുടെ ശ്രമഫലമായി 1984-85 കാലഘട്ടങ്ങളില്‍ റീഓപ്ഷനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ നാം കരസ്ഥമാക്കി.


 


റൂൾ 45 സി


    കെ.പി.പി.എച്ച്‌.എ യുടെ ചരിര്രത്തിലെ ഒരു ദുരന്ത സംഭവമായിരുന്നു കോടതി വിധിമൂലം ടെസ്റ്റ്‌ പാസാകാത്തതിന്റെ പേരില്‍ നൂറ്‌ കണക്കിന്‌ ഹെഡ്മാസ്റ്റര്‍മാര്‍ തരം താഴ്ത്തപ്പെട്ടു എന്നത്‌. അംഗബലം കൊണ്ട്‌ ഒരു ചെറിയ സംഘടനയാണെങ്കിലും നമ്മുടെ അംഗങ്ങളെ രക്ഷിക്കാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമയുദ്ധം നടത്താന്‍ നമുക്ക്‌ സാധിച്ചു. വിധി നമുക്കനുകൂലമായിരുന്നില്ല. പക്ഷെ കെ.എസ്‌.ആറിലെ ഒരു വകുപ്പ്‌ ആയുധമാക്കി ഉപയോഗപ്പെടുത്തി പുതുതായി ഒരു റൂള്‍ കെ.ഇ.ആര്‍ അദ്ധ്യായം 14 എ യില്‍ കൂട്ടിചേര്‍പ്പിക്കാന്‍ നമുക്ക്‌ സാധിച്ചു. അതാണ്‌ ഇന്നും പലരുടേയും രക്ഷാകവചമായി തുടരുന്ന റൂള്‍ 45 സി.


 


വ്യക്തിഗത പ്രശനങ്ങൾ


   വ്യക്തിഗത പ്രശ്നങ്ങള്‍ പരിഹരിച്ചെടുക്കുന്ന കാര്യത്തിലും കെ.പി.പി.എച്ച്‌.എയെ വെല്ലാന്‍ മറ്റ്‌ സംഘടനകള്‍ക്ക്‌ കഴിയില്ല. ഇതിനൊരു ഉദാഹരണമാണ്‌ വഹാബ്‌ മാസ്റ്ററുടെ ശ്രശ്നം. കോഴിക്കോട്‌ സിറ്റി സബ്ബ്‌ ജില്ലയിലെ ഹെഡ്മാസ്റ്റുറായിരുന്ന (ശ്രീ. സി.എം.എ വഹാബിന്റെ സ്കൂള്‍ അബോളിഷ്‌ ചെയ്തപ്പോള്‍ അദ്ദേഹത്തെ സഹാദ്ധ്യാപകനായി തരം താഴ്ത്തിയാണ്‌ ഡി.ഡി.ഇ ഉത്തരവിട്ടത്‌. ഇതിനെതിരായി ഡി.ഡി. ഓഫീസ്‌ പടിക്കല്‍ ഏറെ ദിവസം റിലേ നിരാഹാര സത്യാഗ്രഹം നടത്തിക്കൊണ്ട്‌ ഗവണ്‍മെന്റില്‍ നിന്നും അനുകൂലമായ ഉത്തരവിന്‌ ശ്രമിച്ചു. എല്ലാം നിഷ്ഫലമായപ്പോള്‍ കെ.പി.പി.എച്ച്‌.എ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്ത്‌ അനുകൂലവിധി വാങ്ങി അദ്ദേഹത്തെ ഹെഡ്മാസ്റ്ററായി തന്നെ സര്‍വ്വീസില്‍ പ്രവേശി പ്പിച്ചു. 1986 ഏപ്രില്‍ മുതല്‍ 30 മാസക്കാലം ശമ്പളമില്ലാതെ പുറത്ത്‌ നിന്നപ്പോള്‍ ആറേഴ്‌ അംഗങ്ങളുടങ്ങിയ അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ആവശ്യമായ തുക പിരിച്ച്‌ കൊടുക്കാനും ചെറിയ സംഘടന യായിട്ടും നമുക്ക്‌ സാധിച്ചു. അംഗങ്ങളെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന ധാരണയും ഉയര്‍ന്ന സംഘടനാ ബോധവും ഉള്ളതുകൊണ്ടാണ്‌ നമുക്കിതിനെല്ലാം കഴിഞ്ഞിട്ടുള്ളത്‌.


 


പഠന ക്ലാസ്സുകളിലൂടെ അറിവ്‌ നേടിക്കൊണ്ടും ഉന്നതമായ സംഘടനാബോധം ആര്‍ജ്ജിച്ചു കൊണ്ടും കാലഘട്ടമുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും വെന്നിക്കൊടി പാറിക്കാനും നമുക്ക്‌ കഴിഞ്ഞി ട്ടുണ്ട്‌ എന്നാണ്‌ സംഘടനാ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌. പൂര്‍വ്വസൂരികള്‍ കാണിച്ചു തന്ന മഹത്തായ പാത യിലൂടെ ഉത്തരോത്തരം മുന്നേറാന്‍ കെ.പി.പി.എച്ച്‌.എയക്ക്‌ കഴിയട്ടെ...

Popular Posts

Category