2024-25 സാമ്പത്തിക വർഷത്തെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാര്ത്ഥികൾക്കുളള മാർഗ്ഗദീപം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു2024-25 സാമ്പത്തിക വർഷം സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്നാം തരം മുതൽ എട്ടാം തരം വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി വിദ്യാർത്ഥികൾക്ക് മാർഗ്ഗദീപം സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.⬛ കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്.⬛1,500/- […]