2022-23 സാമ്പത്തിക വർഷത്തെ ശമ്പളം ഉൾപ്പെടെ ട്രഷറി മുഖേനയുളള എല്ലാ ചെലവ് കണക്കുകളും (എക്സ്പെൻഡീച്ചർ) ഓരോ ഡി.ഡി.ഒ മാരും ഓൺലൈൻ റിക്കൺസിലിയേഷൻ നടത്തേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും നിർദ്ദേശിച്ചിരിക്കുന്നു.
ആയതിനാൽ എല്ലാ ഡി.ഡി.ഒ മാരും മേൽകാലയളവിലെ ട്രഷറി മുഖേനയുള്ള എല്ലാ ചെലവുകളും https://ksemp.agker.cag.gov.in എന്ന വെബ്സൈറ്റിലെ രേഖപ്പെടുത്തലുകളുമായി ശരിയാണെന്ന് ഉറപ്പുവരുത്തി Accept / Reject ചെയ്യേണ്ടതാണ്.
വെബ്സൈറ്റിൽ തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ റിജക്ട് ചെയ്യുന്ന പക്ഷം ആയതിന്റെ വ്യക്തമായ കാരണം സൈറ്റിൽരേഖപ്പെടുത്തേണ്ടതും ടി വിവരം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
ഓരോ മാസത്തേയും Reconciliation ചെയ്ത സ്റ്റേറ്റ്മെൻറ് സൈറ്റിൽ നിന്നും പ്രിൻറ് ചെയ്ത് അതത് ഓഫീസിൽ സൂക്ഷിക്കേണ്ടതും വിദ്യാഭ്യാസ ഓഫീസിൽ നിന്നും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.
എക്സ്പെൻഡീച്ചർ റിക്കൺസിലിയേഷൻ ചെയ്യുന്നതിനായി A G Kerala- വെബ്സൈറ്റിൽ ഹോം പേജില്‍ പ്രവേശിക്കുക. LOGIN എന്നതിന്റെ ചുവടെയുള്ള Create/Forgot Password എന്നതില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന ജാലകത്തില്‍ DDO ആയി രജിസ്റ്റര്‍ ചെയ്യുന്നതിനായി (എങ്കില്‍ മാത്രമേ VLC മെനു ലഭ്യമാകുകയുള്ളൂ)
ഡി.ഡി.ഒ കോഡ് ,സ്പാർക്കിൽ രജിസ്റ്റർ ചെയ്ത ഡി.ഡി.ഒ യുടെ മെയിൽ ഐഡി (Personal), ഫോൺ നമ്പർ എന്നിവ നൽകുക ക്യാപ്ച്ച നൽകി സബ്മിറ്റ് ചെയ്യുക.(NB: Reconciliation ചെയ്യുന്നതിന് Username ആയി PEN ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ട് ഫലമില്ല )
ഡി ഡി ഒ യുടെ മൊബൈലിലേക്ക് / മെയിൽ ഐഡിയിലേക്ക് പാസ്സ്‌വേർഡ് അയച്ചു എന്ന സന്ദേശം സ്ക്രീനിൽ കാണാം.
യൂസർനെയിം ആയി ഡി.ഡി.ഒ കോഡും Mobile Phone ലഭിച്ച പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് Change Password എന്നതിൽ Current Password, New Password & Confirm Password നൽകി പാസ്സ്‌വേർഡ് മാറ്റാവുന്നതാണ്.
തുടർന്ന് ടാബിൽ നിന്നും VLC എന്നതിൽ ക്ലിക്ക് ചെയ്തു VLC Reconciliation ലെ Pending List പരിശോധിക്കുക.