KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Margadeepam Scholarship-2026








മാർഗ്ഗദീപം സ്കോളർഷിപ്പ്

2025-26 സാമ്പത്തിക വർഷത്തെ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുളള വിജ്ഞാപനം

⬛  സർക്കാർ സ്കൂൾ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്കോളർഷിപ്പ് അനുവദിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.

⬛  കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 1,500/- രൂപയാണ് സ്കോളർഷിപ്പ് തുകയായി ഒറ്റത്തവണയായി ഒരു വർഷം അനുവദിക്കുന്നത്.

⬛  കുടുംബവാർഷിക വരുമാനം 2,50,000/- രൂപ കവിയാൻ പാടില്ല.

⬛  സ്കോളർ ഷിപ്പിന്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ മതിയായ പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരിഗണിക്കുന്നതാണ്.

⬛  നിശ്ചിത ഫോർമാറ്റിലുള്ള ആപ്ലിക്കേഷൻ ഫോം സ്കൂളിന്റെ സ്ഥാപന മേധാവി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിൽ (www.margadeepam.kerala.gov.in) നിന്ന് അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തു ലഭ്യമാക്കേണ്ടതാണ്.

⬛  മാർഗ്ഗദീപം പോർട്ടലിൽ അപേക്ഷകളിലെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടത് സ്ഥാപനത്തിലെ ക്ലർക്കിന്റെ ചുമതലയാണ്.

⬛ പോർട്ടലിൽ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനായി വിദ്യാർഥികൾക്കു അവസരം നൽകേണ്ടതും ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകൾ സ്ഥാപനതലത്തിൽ തന്നെ സ്ഥാപന മേധാവി ഓൺലൈൻ വെരിഫിക്കേഷനും അപ്പ്രൂവലും നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കേണ്ടതുണ്ട്. അതോടൊപ്പം വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളോടൊപ്പം അപേക്ഷകൾ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും രേഖകൾ അപേക്ഷയോടൊപ്പം കുറവുള്ളതായി കാണുന്നുണ്ടെങ്കിൽ സമയബന്ധിതമായി ആയത് സമർപ്പിക്കാൻ അപേക്ഷകരെ യഥാസമയം സ്ഥാപനമേധാവി അറിയിക്കേണ്ടതും, സംശയങ്ങൾ ദൂരീകരിക്കേണ്ടതുമാണ് .

യോഗ്യത

1. ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെയുള്ള സർക്കാർ സ്കൂൾ /സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് (മുസ്ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സ്കോളർഷിപ് അനുവദിക്കുന്നത്.

2. കുടുംബവാർഷിക വരുമാനം 2,50,000/- രൂപ കവിയാൻ പാടില്ല.

3. അപേക്ഷകർ കേരളത്തിലുളള സ്ഥിര താമസക്കാരായിരിക്കണം.

4. 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ മതിയായ പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരിഗണിക്കുന്നതാണ്.

4 ഒരു കുടുംബത്തിൽ നിന്നും രണ്ടിൽ കൂടുതൽ വിദ്യാർഥികൾക്ക് സ്കോളർ ഷിപ്പിന് അർ ഹതയുണ്ടായിരിക്കുന്നതല്ല. അപേക്ഷ പരിശോധനയിൽ ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് സ്ഥാപന മേധാവി റേഷൻ കാർഡിലെ പേരുവിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. അപ്രകാരം ഒരേ കുടുംബത്തിലെ മൂന്നാമതായി സ്കോളർഷിപ്പിനുള്ള അപേക്ഷ ലഭിക്കുന്നപക്ഷം ടി അപേക്ഷ പ്രിൻസിപ്പൽ റിജെക്ട് ചെയ്യേണ്ടതാണ്.

6. ഈ സ്കീമിനു കീഴിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥിക്കു മറ്റു സ്കീമുകളിലെ സ്കോളർഷിപ് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടുളളതല്ല.

അപേക്ഷയോടൊപ്പം വിദ്യാർത്ഥി സമർപ്പിക്കേണ്ട രേഖകൾ (pdf രൂപത്തിൽ)

1. വരുമാന സർട്ടിഫിക്കറ്റ്

2. മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

3. ബാങ്ക് പാസ് ബുക്ക് പകർപ്പ്

4. ബാധകമെങ്കിൽ ഭിന്നശേഷി

വൈകല്യമുള്ള വിഭാഗം)

സർട്ടിഫിക്കറ്റ് (40% നും അതിനു മുകളിലും

5. ബാധകമെങ്കിൽ അച്ഛനോ അമ്മയോ രണ്ടുപേരും മരണപ്പെട്ടിട്ടു ണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.

6. ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25)

മറ്റ് വിവരങ്ങൾ

1. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു അവരുടെ പേരിൽ ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിൽ ആധാർ ബന്ധിപ്പിച്ച അക്കൗണ്ട് ഉണ്ടായിരിക്കണം, കൂടാതെ സ്കോളർഷിപ്

തുക ട്രഷറിയിൽ നിന്നും ഡിബിടി (നേരിട്ടുളള ആനുകൂല്യം കൈമാറ്റം) വഴി അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.

2. രണ്ട് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അക്കാദമിക മികവിന് 2024-25 അക്കാദമിക വർഷം ലഭിച്ച ഗ്രേഡിന്റെ ഇൻഡക്സ് പോയിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്.

3. ഒന്നാം ക്ലാസ് കുട്ടികൾക്ക് അക്കാദമിക മാർക്കുകൾ അർഹത മാനദണ്ഡമായി പരിഗണിക്കപ്പെടുന്നതല്ല; അർഹത വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

4. ശാരീരിക/മാനസിക വെല്ലുവിളികൾ (40% നും അതിനു മുകളിലും വെല്ലുവിളികളുള്ള വിദ്യാർത്ഥി) പ്രത്യേക സൂചിക മാർക്ക് ചേർത്ത് മുൻഗണന നൽകുന്നതാണ്.

5. അച്ഛനോ/അമ്മയോ അല്ലെങ്കിൽ രണ്ടുപേരും മരിച്ചുപോയ വിദ്യാർഥികൾക്കു പ്രത്യേക സൂചിക മാർക്കു നൽകുന്നതാണ്.

6. തെറ്റായ പ്രസ്താവനയിലൂടെ ഒരു വിദ്യാർഥി സ്കോളർഷിപ്പ് നേടിയതായി കണ്ടെത്തിയാൽ, ആ വിദ്യാർഥിയുടെ സ്കോളർഷിപ്പ് ഉടനടി റദ്ദാക്കുകയും നൽകിയ സ്കോളർഷിപ്പ് തുക വീണ്ടെടുക്കുകയും ചെയ്യുന്നതാണ്.

7. ഒരു  തവണ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിക്ക് അടുത്ത അക്കാദമിക വർഷം ആനുകൂല്യം ലഭിക്കണമെങ്കിൽ പുതുതായി അപേക്ഷിക്കാവുന്നതാണ്.

8. ഏതെങ്കിലും ഒരു ക്ലാസ്സിൽ മതിയായ അപേക്ഷകർ ഇല്ലെങ്കിൽ മറ്റേതെങ്കിലും കൂടുതൽ അപേക്ഷകരുള്ള ക്ലാസ്സിലെ വിദ്യാർഥികളെ പരിഗണിക്കുന്നതാണ്.

9. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയക്രമം ചുവടെ ചേർക്കുന്നു:




വിദ്യാർഥികളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡം പട്ടികയാക്കി താഴെ സൂചിപ്പിക്കുന്നു










LOGIN WEBSITE:  https://margadeepam.kerala.gov.in/

വെബ്സൈറ്റിൽ പ്രവേശിച്ച്  Register / Login എന്നതിൽ Official Login ക്ലിക്ക് ചെയ്ത് സമ്പൂർണ്ണ സ്കൂൾ കോഡ് (അവസാന 5 അക്കം) യൂസർനെയിം ആയും  പാസ്‌വേഡ് ആയും ടൈപ്പ് ചെയ്യുക. 

ക്യാപ്ച നൽകി LOGIN ക്ലിക്ക് ചെയ്യുക.PASSWORD റീ സെറ്റ് ചെയ്യുക. 

(Login സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ scholarship.mwd@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കാവുന്നതാണ്.)




ഈ വർഷം ക്ലർക്ക് ലോഗിൻ ആക്ടീവ് ആയിട്ടുണ്ട് ക്ലർക്ക് യൂസർനെയിം USER LIST    നിന്ന് കണ്ടെത്തുക 


ലോഗൗട്ട് ചെയ്തതിനുശേഷം

ക്ലർക്ക് യൂസർ നെയിം-      C_SCHOOL CODE

യൂസർ നെയിമായും പാസ്‌വേഡ് ആയും ലോഗിൻ ചെയ്തു PASSWORD റീ സെറ്റ് ചെയ്തുവേണം 2025 -26 വർഷത്തെ  ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിന്








Process Application : എന്നതിൽ ക്ലിക്ക് ചെയ്ത് അഡ്മിഷൻ നമ്പർ നൽകി.Get Details from Sampoorna  ക്ലിക്ക് ചെയ്യുക.



സമ്പൂർണ്ണയിൽ നിന്നുള്ള വിവരങ്ങൾ വന്നിട്ടുണ്ടാവും. മാൻഡേറ്ററിയായിട്ടുള്ള വിവരങ്ങൾ ചേർക്കുക.

Aadhaar Number *

Class*

Religion *

Ration Card No *

Date of Birth *

Address *

District *

Pincode *

Name of the Father/Guardian *

Name of the Mother *

Account Number *

IFSC Code *

Contact Number *

Annual Family Income *


 കുട്ടികളുടെ പേരിലുള്ള മൈനർ അക്കൗണ്ട് അല്ലെങ്കിൽ കുട്ടിയുടെയും രക്ഷിതാവിൻ്റെയും പേരിലുള്ള ജോയിൻ്റ് അക്കൗണ്ടുകൾ മാത്രമേ സ്കോളർഷിപ്പ് അപേക്ഷയോടൊപ്പം നൽകാവു.

മുൻ വർഷം സ്കോളർഷിപ് കിട്ടിയ കുട്ടി ആണെങ്കിൽ 2025-26  അധ്യയന വർഷം പഠിക്കുന്ന ക്ലാസ് സെലക്ട് ചെയ്യണം.നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് മാറ്റമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. 

 തുടർന്ന് നൽകിയിട്ടുള്ള സാക്ഷ്യപത്രം  ടിക്ക് നൽകുക.

 




Save & Continue  ക്ലിക്ക് ചെയ്ത്  തുറന്നുവന്ന ജാലകത്തിൽ criteria ചേർക്കാവുന്നതാണ്.


വിവിധ മേഖലകൾക്കുള്ള പങ്കാളിത്തം,മാതാപിതാക്കൾ മരണപ്പെട്ടതാണോ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നതാണോ എന്നീ വിവരങ്ങൾ ഇവിടെ നൽകാവുന്നതാണ്.ഇല്ലെങ്കിൽ NA കൊടുക്കുക. തുടർന്ന് Save & Continue  ക്ലിക്ക് ചെയ്യുക 



തുറന്നുവന്ന ജാലകത്തിൽ Attachments ചേർക്കാവുന്നതാണ്. 

Student Management Wizard എന്നതിൽ ഡോക്യൂമെൻറ്സ് സ്കാൻ ചെയ്ത്  പിഡിഎഫ് ആയി (200 KB കംപ്രസ് ചെയ്തു)  അപ്‌ലോഡ്  അപ്‌ലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭ്യമാണ് 





തുടർന്ന്  Compleate Process ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ് . 




Submitted Applications : എന്നതിൽ നിന്നും അപേക്ഷ സമർപ്പിച്ചവരുടെ വിവരങ്ങൾ ലഭ്യമാവുന്നതാണ്.




View Added Criteria: നൽകിയ പ്രകാരമുള്ള Criteria  കാണാം.Attachment ക്ലിക്ക് ചെയ്ത പരിശോധിക്കാവുന്നതാണ് തെറ്റുണ്ടെങ്കിൽ Remove ക്ലിക്ക് ചെയ്തു നീക്കം  ചെയ്യാം.




WORK PROGRESS............


PRINCIPAL LOGIN

Add Course in Institute  മുൻ വർഷത്തെ cource  കാണാം.ചേർക്കാനുണ്ടെങ്കിൽ ആഡ് ചെയ്യാം 


Application Verification  ൽ നിന്നും ക്ലാസ്സ് സെലക്ട്  ചെയ്യുക.

തുറന്ന് വരുന്ന പേജിൽ കാറ്റഗറി, ഇൻകം, അക്കാദമിക് ഗ്രേഡ്, ലോസ് ഓഫ് പാരൻസ്, ഡിസെബിലിറ്റി സ്റ്റാറ്റസ് എന്നിവ   രേഖകളുടെ അടിസ്ഥാനത്തിൽ ക്ലർക്ക് ലോഗിനിൽ നിന്ന് നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക.


തുടർന്ന് ആ കുട്ടിയുടെ നേരെ വലതുവശത്തുള്ള  ചെയ്തു View  ക്ലിക്ക് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുക.


റിമാക്സ് കോളത്തിൽ വേരിഫൈഡ് എന്ന രേഖപ്പെടുത്തുകയും ആക്ഷൻ എന്നുള്ളതിൽ നിന്ന്

Approve Application /Remove Application /Reject Application എന്നതിൽ അയോജ്യമായ സെലക്ട് ചെയ്യുക.


Approve Application : ആപ്ലിക്കേഷൻ അപ്പ്രൂവ് ചെയ്യുന്നതിന് 
Remove Application :ആപ്ലിക്കേഷൻ  എഡിറ്റ് ചെയ്ത് വീണ്ടും സമർപ്പിക്കുന്നതിന് 
Reject Application :ആപ്ലിക്കേഷൻ തിരസ്കരിക്കുന്നതിന് പിന്നീട് സമർപ്പിക്കാൻ കഴിയില്ല. 


 സർട്ടിഫിക്കേഷൻ tick mark നൽകി Process Application എന്നതിൽ ക്ലിക്ക് ചെയ്യുക.


 View Selected List : എന്നതിൽ നിന്നും മുൻ വര്ഷം സ്കോളർഷിപ്  ലഭിച്ചവരുടെ വിവരങ്ങൾ ലഭ്യമാവുന്നതാണ്.









CIRCULAR 2025-26


CIRCULAR 2024-25


USER MANUAL


APPLICATION FORM







Popular Posts

Category