KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

DIES NON ENTRY IN SPARK

Dies Non  ശൂന്യ വേതനം

പണിമുടക്കിൽ  പങ്കെടുത്തു കൊണ്ട് സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി ജോലിക്ക് ഹാജാരാകാതിരുന്നാൽ, ആ കാലയളവ് ഡയസ്-നോൺ ആയി പരിഗണിക്കുന്നതാണ്. (Rule 14 A of Part 1, KSR).ഡയസ്-നോൺ കാലയളവിൽ ജീവനക്കാരന് ശമ്പളത്തിനും ബത്തയ്ക്കും അർഹതയില്ല. ഈ കാലയളവ് EL ന് യോഗ്യകാലമായി പരിഗണിക്കുകയില്ല.എന്നാൽ ഇൻക്രിമെന്റിനും ഹാഫ് പേ ലീവിനും ഈ കാലയളവും പരിഗണിക്കുന്നതാണ്.
പ്രൊബേഷനിലുള്ളവരുടെ പ്രൊബേഷൻ കാലം  ഡയസ്-നോൺ ന് അനുസൃതമായി നീളും. ഡയസ്-നോൺ കാലയളവ് പെൻഷന്  യോഗ്യതാ സേവനമായി കണക്കാക്കുന്നു.{GO(P)No.165/2019/Fin Dated 27/11/2019} 


Dies non Orders

2024

2022GO(P)No.10/2022/GAD dated 28/03/2022 Strike on 28/02/2022 &29/02/2022 Diesnon order





DIES NON ENTRY IN ATTENDANCE REGISTER
പണിമുടക്കുന്ന ജീവനക്കാർക്ക് അറ്റൻഡൻസ് രജിസ്റ്ററിൽ strike എന്ന്  രേഖപ്പെടുത്തുക.



DIES NON ENTRY IN SERVICE BOOK
സർവീസ്  ബുക്കിൽ participated in the strike on 24/01/2024.It may be treated as diesnon as per order  GO(P) No.1/2024 GAD  dated 22-01-2024 എന്ന് എഴുതുക.




DIES NON ENTRY IN SPARK

Salary Maters -> Changes in the Month -> എന്നതിൽ നിന്നും Batch Diesnon സെലക്ട് ചെയ്യുക.



Select Department , Office എന്നിവ സെലക്ട് ചെയ്യുക.
From Date :   24/01/2024
To Date       :   24/01/2024
No of days : 1
Month in which Diesnon to be deducted : February { as per circular }
Year : 2024
തുടർന്ന്  Employees Button ക്ലിക്ക്  ചെയ്യുക.




സമരത്തിൽ പങ്കെടുത്ത ജീവനക്കാരെ മാത്രം സെലക്ട്  ചെയ്ത്  Confirm ബട്ടൺ ക്ലിക്ക് ചെയ്യുക.കൺഫേം ചെയ്‌താൽ പിന്നീട്‌  എഡിറ്റിംഗ് സാധ്യമല്ല എന്നത് ഓർക്കേണ്ടതുണ്ട്.






പ്രസ്തുത എൻട്രി  Salary matters > Present Salary > Changes in the month > other deduction എന്നതിൽ കാണാവുന്നതാണ്.പക്ഷെ Edit/ Delete സാധ്യമല്ല . 



പ്രസ്തുത എൻട്രി എന്തെങ്കിലും കാരണത്താൽ Delete ചെയ്യണമെങ്കിൽ 
Salary Matters>> Changes in the month>>Diesnon>> Dies non cancellation>> Forward request  എന്ന ഓപ്ഷൻ ഉപയോഗപ്പെടുത്തണം.ആവശ്യമായ വിവരങ്ങൾ നൽകി  supporting document എന്നതിൽ ഹെഡ് മാസ്റ്ററുടെ  proceedings അപ്‌ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്. 





Salary Matters>> Changes in the month>>Diesnon>> Dies non cancellation>> Approve request
എന്ന ഓപ്ഷൻ വഴി അപ്പ്രൂവ്  ചെയ്യാം.എയ്ഡഡ്  സ്‌കൂൾ ആണെങ്കിൽ വിദ്യാഭ്യാസ ഓഫീസർ അപ്പ്രൂവൽ നൽകേണ്ടതുണ്ട്. അപ്പ്രൂവ് ചെയ്തോ എന്നറിയാൻ status ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്.  മേൽ  വിവരങ്ങൾ എല്ലാം ഇ സർവീസ് ബുക്കിൽ രേഖപ്പെടുത്തൽ വരുന്നതാണ്. 

***********************

Popular Posts

Category