▶️ ഒരു ജീവനക്കാരൻ സർവ്വീസിൽ പ്രവേശിച്ച തീയതി മുതൽ ഈ അലവൻസിന് അർഹനാണ്.
▶️ പാർട്ട് ടൈം കണ്ടിൻജൻറ് ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും ഈ അലവൻസിന് അർഹതയുണ്ട്.
▶️ 5 വർഷത്തിൽ ഒരിക്കൽ കണ്ണട വാങ്ങിയതിന് ചെലവായ തുക (പരമാവധി 1,500/- രൂപ) ജീവനക്കാർക്ക് റീഇംബേഴ്സ് ചെയ്യാവുന്നതാണ്.
10.02.2021 ലെ GO.(P) 27/2021/Fin നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ജീവനക്കാർക്കുള്ള കണ്ണട അലവൻസ് ഓരോ 5 വർഷത്തിലും 1500/- രൂപയായി 01.03.2021 മുതൽ വർധിപ്പിച്ച് ഉത്തരവായിട്ടുണ്ട്.
▶️ കണ്ണട വാങ്ങിയ തീയതി മുതൽ 5 വർഷം കഴിയാതെ വീണ്ടും ഈ അലവൻസ് ജീവനക്കാർക്ക് അനുവദിക്കാൻ പാടുള്ളതല്ല.
▶️ കണ്ണട വാങ്ങിയതിന്റെ ബില്ലും ജീവനക്കാരന്റെ സത്യവാങ്മൂലവും മാത്രം ആഫീസിൽ സമർപ്പിച്ചാൽ മതി.
▶️ ജീവനക്കാരൻ ബില്ലിൽ Paid by me എന്നെഴുതി പേരും തസ്തികയും ഒപ്പ് വക്കണം.
▶️ കണ്ണട അലവൻസ് അനുവദിക്കുന്നതിന് ഒ.പി. ടിക്കറ്റോ ഡോക്ടറുടെ കുറിപ്പടിയോ എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റോ ആവശ്യമില്ല.
GO(P) No.197/2015 /H&FWD പ്രകാരം Original Bill ,Self Declaration,Service Book enty എന്നിവയാക്കി ലഘൂകരിച്ചു
1. സത്യവാങ്മൂലത്തിന്റെ മാതൃക
❇️ ജീവനക്കാരൻ കണ്ണട വാങ്ങിയതിന്റെ ബില്ല് സത്യവാങ്മൂലം എന്നിവ സമർപ്പിച്ചാൽ ടി ബില്ല് പാസ്സാക്കി അലോട്ട്മെന്റ് ആവശ്യപ്പെട്ടു കൊണ്ട് ഹെഡ്മാസ്റ്റർ ഉപജില്ലാ വിദ്യാഭ്യാസ ആഫീസിലേക്ക് കവറിങ് ലെറ്റർ സഹിതം നൽകേണ്ടതാണ്.അലോട്ട്മെന്റ് ലഭ്യമാകുന്ന മുറയ്ക്ക് തുക ജീവനക്കാർക്ക് മാറി നൽകാവുന്നതാണ്.കണ്ണട അലവൻസ് ബില്ലുകൾ മെഡിക്കൽ റീഇംബേഴ്സ്മെന്റ് ക്ലെയിം ആയിട്ടാണ് സ്പാർക്കിൽ തയ്യാറാക്കുന്നത്.സ്പാർക്കിൽ തയ്യാറാക്കുന്ന ബില്ലിനോടൊപ്പം ഡി.ഡി.ഒ.യുടെ ഉത്തരവ്, പാസ്സാക്കിയ ഒറിജിനൽ ബിൽ എന്നിവ ട്രഷറിയിൽ നൽകേണ്ടതാണ്.
❇️ ഉത്തരവിന്റെ മാതൃക
❇️ കണ്ണട അലവൻസ് ക്ലെയിം ചെയ്താൽ അവരുടെ സേവന പുസ്തകത്തിൽ ഈ വിവരങ്ങൾ റണ്ണിങ് എൻട്രി. മാതൃക
| Spectacle Allowance of Rs. 1,500/- (Rupees One Thousand Five Hundred Only) sanctioned as per Order No...... ...... Dated: ..........of The as per bill no ...............Dated:................. purchased)of(Name of institution the spectacle was purchaced) |
➡️ACCOUNTS > BILLS >MAKE BILL FROM APPROVED CLAIM എന്നതിൽ നിന്നും ബില്ല് നേച്ചർ Other Claim സെലക്ട് ചെയ്തു ESUBMIT നൽകുക.
➡️ACCOUNTS > BILLS >VIEW PREPARED CONTINGENT CLAIMS എന്നതിൽ നിന്നും ബില്ല് പ്രിന്റ് എടുക്കാം
സ്പാർക്കിൽ തയ്യാറാക്കുന്ന ബില്ലിനോടൊപ്പം എ .ഇ .ഒ.യുടെ ഉത്തരവ്, ഡി.ഡി.ഒ.യുടെ പ്രൊസീഡിങ്സ് ,കണ്ണടയുടെ ഒറിജിനൽ ബിൽ (ക്യാൻസൽ ചെയ്തത് ) എന്നിവ സഹിതം ട്രഷറിയിൽ സമർപ്പിക്കുക.
❇️ ❇️ ❇️ ❇️ ❇️ ❇️ ❇️ ❇️ ❇️ ❇️ ❇️ ❇️