തൊഴിൽ സ്ഥലങ്ങളിൽ വനിതാ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റികൾ രൂപീകരിക്കുവാൻ ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ, നിരോധനം, പരിഹാരം) നിയമം 2013 സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാ കാര്യാലയങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു.
• പത്തോ അതിൽ കൂടുതലോ ജീവനക്കാർ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്.
• ഓഫീസിലെ സീനിയർ വനിതാ ഉദ്യോഗസ്ഥയാണ് കമ്മിറ്റി ചെയർപേഴ്സൺ ആകേണ്ടത്. കമ്മിറ്റിയിൽ പകുതിയിൽ അധികം അംഗങ്ങളും വനിതാ ജീവനക്കാർ ആയിരിക്കണം.
• ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഒരു NGO ഓർഗനൈസേഷൻ അല്ലെങ്കിൽ അസോസിയേഷനിൽ പ്രവർത്തിക്കുന്ന, സാമൂഹിക രംഗത്ത് പ്രവർത്തി പരിചയം ഉള്ള വ്യക്തിയെ അംഗമായി (one member from amongst non-governmental organizations or associations committed to the cause of women or a person familiar with the issues relating to sexual harassment) ഉൾപ്പെടുത്തേണ്ടതാണ്.
• ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റിയിൽ ലഭിച്ച പരാതി പരിഹരിക്കുന്നതിന് നിയമപരമായ ആവശ്യമെങ്കിൽ ആയതിന് ഒരു നിയമ വിദഗ്ധന്റെ സഹായം പരിഹാരം ആവശ്യപ്പെടാവുന്നതാണ്.
• ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റികൾ ഓരോ രണ്ടു മാസം കൂടുന്തോറും യോഗം ചേരേണ്ടതും മിനിറ്റ്സ് എഴുതി സൂക്ഷിക്കേണ്ടതുമാണ്.
• പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ കാര്യാലയങ്ങളിലും (സർക്കാർ/ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെ) ഇത്തരത്തിൽ ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റികൾ രൂപീകരിക്കപ്പെടുന്നു എന്നുള്ളത് വിദ്യാഭ്യാസ ഉപഡയറക്ടർമാർ ഉറപ്പു വരുത്തേണ്ടതാണ്.
POSH PORTAL REGISTRATION
ആരൊക്കെ രജിസ്റ്റർ ചെയ്യണം ?
1. തൊഴിലുടമ/സ്ഥാപനമേധാവി
പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) സ്ഥാപനമേധാവികള്‍, തൊഴിലുടമകള്‍ എന്നിവർ അവരുടെ ഇന്റേണല്‍ കമ്മിറ്റി വിവരങ്ങള്‍, ഇന്റേണല്‍ കമ്മിറ്റിയില്‍ ലഭ്യമായ പരാതികളുടെ എണ്ണം, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക.
2. അതാത് ജില്ലാകളക്ടറേറ്റുകളിലെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ /ഉദ്യോഗസ്ഥ
പത്തില്‍ കുറവ് ജീവനക്കാരുള്ള പൊതു/സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീജീവനക്കാർ, അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവര്‍ കളക്ടറേറ്റിലെ ലോക്കല്‍ കമ്മിറ്റിയില്‍ സമർപ്പിക്കുന്ന പരാതികളുടെ എണ്ണം, ലോക്കല്‍ കമ്മിറ്റി വിവരങ്ങള്‍, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അതാതു ജില്ലാ കളക്ടറുടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ/ ഉദ്യോഗസ്ഥ പോർട്ടലിൽ സമർപ്പിക്കേണ്ടതാണ്
എങ്ങനെ രജിസ്റ്റർ ചെയ്യാം ?
WEBSITE : https://posh.wcd.kerala.gov.in
ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ പോർട്ടലിലെ HOME PAGE ല്‍ കൊടുത്തിട്ടുള്ള "പുതുതായി രജിസ്റ്റർ ചെയ്യാൻ" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി Register and Continue ക്ലിക്ക് ചെയ്യുക .
നൽകിയ ഫോൺ നമ്പറിൽ ലഭിച്ച OTP നൽകി Submit ചെയ്യുക.
തുടർന്ന് വരുന്ന പേജിൽ അഡ്രസ്സ് വിവരങ്ങൾ നൽകുക. USER ID, PASSWORD എന്നിവ CREATE ചെയ്യുക.
തുടർന്ന് പോർട്ടല്‍ നല്‍കുന്ന നിർദ്ദേശങ്ങള്‍ പാലിച്ച് പുതിയ പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് DATA ENTRY നടത്തുക.
സ്ത്രീകളും തൊഴില്‍ നിയമങ്ങളും
തൊഴില്‍ സ്ഥലങ്ങളിലെ സ്ത്രീ പങ്കാളിത്തം സുപ്രധാനമായ ഒരു സാമൂഹ്യ വിഷയമാണ്. ആയതിന് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം, സ്വാതന്ത്ര്യം എന്നിവയുമായി അഭേദ്യമായ ബന്ധമുണ്ട്. സ്തീ ശാക്തീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണിത്. സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങള്‍, അവയുടെ നിയമപരിരക്ഷ, പോരായ്മകള്‍, എന്നിവയാണ് ഇവിടത്തെ പ്രമേയം. നിയമം സാമൂഹിക മാറ്റങ്ങള്‍ക്കുള്ള വലിയ ഉപാധിയാണ്. പാര്‍ശ്വവല്‍കൃതരുടെ ശാക്തീകരണം വലിയ അളവില്‍ നിയമനിര്‍മ്മാണത്തിലൂടെ സാധ്യമാണ്. നിയമം അധികാരത്തേയും അവകാശത്തേയും പ്രദാനം ചെയ്യുന്നു. ഇവ തമ്മിലുള്ള ബന്ധങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നിയമം വഴിയൊരുക്കുന്നു. സ്തീ ശാക്തീകരണത്തിനും ആയതിന്‍റെ അതിപ്രധാന ഘടകമായ സാമ്പത്തിക ശാക്തീകരണത്തിനും ബലമേകുന്നതിന് ബഹിര്‍മുഖമായ നിയമനിര്‍മ്മാണം അടിസ്ഥാനശിലയാണ്. നിയമം ദേശീയവും അന്തര്‍ദേശീയവുമാണ്.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഉടമ്പടികളും, വിളംമ്പരങ്ങളും, വിജ്ഞാപനങ്ങളും മുതല്‍ ഭരണഘടനയും വിവിധ തൊഴില്‍ നിയമങ്ങള്‍ അടങ്ങുന്ന മറ്റ് നിയമങ്ങളും നിയമത്തിന്‍റെ നിരവധിയായ നിര്‍വ്വചനങ്ങളിലും അര്‍ത്ഥതലങ്ങളിലും ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ വിവിധ മനുഷ്യാവകാശ ഉടമ്പടികളില്‍ തൊഴില്‍ സ്ഥലങ്ങളിലെ അവകാശങ്ങള്‍ പ്രതിപാദനവിഷയമാണ്. തുല്യജോലിക്ക് തുല്യവേതനവും, മാതൃത്വവുമായി ബന്ധപ്പെട്ട അവകാശങ്ങളും ഈ മേഖലയില്‍ സ്ത്രീകളെ സംബന്ധിച്ച് പ്രാധാന്യമര്‍ഹിക്കുന്നു. സ്ത്രീകള്‍ നേരിടുന്ന എല്ലാതരം വിവേചനങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. ആയതില്‍ section 11 ല്‍ തൊഴില്‍ സ്ഥലത്തെ വിവേചനങ്ങളും ആയതു മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു.
അന്താരാഷ്ട്ര തൊഴില്‍ സംഘടന (International Labour Organization) ലിംഗ വിവേചനങ്ങള്‍ തുടച്ചുമാറ്റുന്നതിനും തുല്യവേതനത്തിനും, മാതൃത്വപരമായ തൊഴില്‍ അവകാശങ്ങള്‍ക്കും പലവിധ ഉടമ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്‍റെയൊക്കെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ അന്തര്‍ദ്ദേശീയമായി സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങള്‍ക്ക് ഏറെക്കുറെ നിയമപരമായി രക്ഷ ഉറപ്പ് വരുത്തിയിട്ടുള്ളതായികാണാവുന്നതാണ്.
ഇന്ത്യയുടെ ഭരണഘടനയിലെ മൗലികാവകാശങ്ങളും, നിര്‍ദ്ദേശകതത്വങ്ങളും സ്ത്രീയുടെ അവകാശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. സ്തീകളുടെ തൊഴില്‍ അവകാശങ്ങളും ഭരണഘടനയുടെ പരിധിയില്‍ വരുന്നതാണ്. സാധാരണയായി ദൈനംദിന ജീവിതത്തില്‍ നമുക്ക് പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും നിര്‍മ്മിക്കുന്ന വിവിധ നിയമങ്ങളും, ചട്ടങ്ങളും മറ്റ് വിജ്ഞാപനങ്ങളുമാണ്. തൊഴില്‍ അവകാശങ്ങളുടെ കാര്യത്തിലും ഇത് വ്യത്യസ്ഥമല്ല.
1.POSH ACT BOOKLET 2.POSH ACT HANDBOOK 3.POSH ACT CIRCULAR 4.POSH PORTAL USER MANUAL