UNIFORM തുക Bims ഓൺലൈൻ പ്രൊസീഡിംഗ്സ് തയ്യാറാക്കി ട്രഷറി വഴി നൽകുന്ന വിധം.
വിദ്യാഭ്യാസ ഓഫീസിൽ നിന്നും യൂണിഫോം ഫണ്ട് നൽകുന്നത് STSB അക്കൗണ്ടിലേക്കാണ്.
അത് എൻഡ് ബെനഫിഷറിക്ക് നൽകുന്നതിനുവേണ്ടി ട്രഷറിയിൽ STSB ചെക്കും BIMS വഴി ജനറേറ്റ് ചെയ്യുന്ന പ്രൊസീഡിംഗ്സുമാണ് നൽകേണ്ടത്.
Bims ൽ നിന്നും STSB പ്രൊസീഡിംഗ്സ് തയ്യാറാക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ്.
1.STSB Account adding [ DDO Login ]
എല്ലാ സ്ഥാപനങ്ങൾക്കും നിലവിൽ സ്പെഷ്യൽ ടി എസ് ബി അക്കൗണ്ട് ഉണ്ട്.STSB അക്കൗണ്ട് Bims ൽ മാപ്പ് ചെയ്യുന്നതിനായി
Bims DDO Login >> TSB >>TSB Account എന്ന ഓപ്ഷൻ എടുക്കുക.
അതിലെ Entry എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.
അതിൽ അക്കൗണ്ട് ടൈപ്പ് -14-STSB ,അക്കൗണ്ട് നമ്പർ, ആക്ടീവ് സ്റ്റാറ്റസ്-Yes തുടങ്ങിയവ കൊടുക്കുക അക്കൗണ്ട് നമ്പർ കറക്റ്റ് ആണെങ്കിൽ അക്കൗണ്ട് ഹോൾഡർ നെയിം തനിയെ വരുന്നതാണ്. അതിനുശേഷം save ചെയ്യുക.
തുടർന്ന് ടി എസ് ബി അക്കൗണ്ടിൽ view ൽ STSB അക്കൗണ്ട് ചേർക്കപ്പെട്ടതായി കാണാവുന്നതാണ്.
ഇങ്ങനെ ചേർക്കപ്പെട്ട അക്കൗണ്ട് Approve ചെയ്യപ്പെടേണ്ടതുണ്ട്.അപ്പ്രൂവ് ചെയ്തെങ്കിൽ മാത്രമേ Bims വഴി Beneficiery fund transfer ചെയ്യാൻ കഴിയുകയുള്ളൂ.
2.STSB Account Approval: [ DDO Admin Login]
Bims DDO Admin Login >> TSB >>TSB Account Approval എന്ന ഓപ്ഷൻ എടുക്കുക.ഇൻബോക്സിൽ DDO Login വഴി ചേർത്ത STSB അക്കൗണ്ട് വിവരങ്ങൾ കാണാവുന്നതാണ്. അതിനു നേരെയുള്ള Action Allow ബട്ടണിൽ ക്ലിക്ക് ചെയ്തു Proceed ചെയ്യുന്നതോടെ അപ്രൂവൽ ആകുന്നതാണ് .
തുടർന്ന് തിരികെ TSB Account എന്ന മെനുവിൽ എത്തി View എന്ന sub menu പരിശോധിച്ചാൽ Is Active, Is Approve എന്നീ രണ്ട് കോളങ്ങളിലും ടിക്ക് മാർക്ക് വന്നതായി കാണാവുന്നതാണ്.
3.Present Details:[ DDO login ]
നിലവിലുള്ള ഉള്ള DDOയുടെ പേരും വിവരങ്ങളും നകുന്നതിനായി
Bims DDO Login >> TSB >> Present Details >> Entry ക്ലിക് ചെയ്യുക. അതിൽ DDOയുടെ പേരും ഫോൺ നമ്പറും ഇമെയിൽ വിലാസവും നൽകി save ചെയ്യുക.
View option സെലക്ട് ചെയ്താൽ ചേർക്കപ്പെട്ട ഡീറ്റെയിൽസ് കാണാവുന്നതാണ്.
4.Forwarded Details [DDO Login ]
Bims DDO Login >> TSB >> Forwarded Details >> entry യിൽ പ്രൊസീഡിംഗ്സ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥൻറെ പേരും തസ്തികയും ഓഫീസിന്റെ പേരും നൽകിയശേഷം save എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.Save ചെയ്ത വിവരങ്ങൾ view ഓപ്ഷനിൽ കാണാവുന്നതാണ്.
NB: ഇതുവരെയുള്ള ഘട്ടങ്ങൾ ഒരിക്കൽ മാത്രം ചെയ്താൽ മതി. ഓരോ പ്രൊസീഡിംഗ്സ് തയ്യാറാക്കുമ്പോഴും ചെയ്യേണ്ടതില്ല.
5.Beneficiery Master [ DDO Login ]
Bims DDO Login >> TSB >> Beneficiary master >> Entry
ആർക്കാണോ പെയ്മെൻറ് നൽകേണ്ടത് അവരുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും Beneficiery master ൽ ചേർക്കുക.അതിനുശേഷം save ചെയ്യുക.
View ൽ click ചെയ്താൽ add ചെയ്യപ്പെട്ട വിവരങ്ങൾ കാണാവുന്നതാണ്.
6. Add / Edit Proceedings: [ DDO Login ]
Bims DDO Login >> TSB >> Add / Edit Proceedings -എന്നതിൽ ക്ലിക്ക് ചെയ്യുക. ഓപ്പൺ ആയി വരുന്ന പേജിൽ STSB അക്കൗണ്ടിൽ ബാലൻസുള്ള തുക കാണാവുന്നതാണ്. Go ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഈ പേജിൽ
* Content : പ്രൊസീഡിംഗ്സിലെ വിവരങ്ങൾ ടൈപ്പ് ചെയ്ത് ചേർക്കുക.അല്ലെങ്കിൽ തയ്യാറാക്കിവെച്ച പ്രൊസീഡിംഗ്സ് വിവരങ്ങൾ കോപ്പി ചെയ്തു ഇവിടെ പേസ്റ്റ് ചെയ്യുക.
(N B : STSB അക്കൗണ്ടിൽ തുക എത്തും മുന്നേ കുട്ടികൾക്ക് HM,യൂണിഫോം അലവൻസ് മുൻകൂർ ആയി നൽകുകയും ആയത് പിന്നീട് STSB യിൽ തുക വൈകി അനുവദിച്ചു വരികയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ പ്രധാനാദ്ധ്യാപകൻ മുൻകൂറായി ചെലവഴിച്ച തുക തിരികെ പ്രധാനാദ്ധ്യാപകന്റെ അക്കൗണ്ടിലേക്ക് തന്നെ നൽകണമെന്ന് രീതിയിൽ ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം പ്രൊസീഡിംഗ്സ് തയാറാക്കി Headmaster അക്കൗണ്ടിലേക്ക് മാറാവുന്നതാണ് )
* To : Treasury Officer,Sub Treasury,Place ചേർക്കുക തുടർന്ന് save ചെയ്യുക.
Beneficiery Details : ബെനിഫിഷറി അക്കൗണ്ട് വിവരങ്ങൾ ചേർക്കുക. ഇതിനായി താഴെക്കൊടുത്തിരിക്കുന്ന pick List ക്ലിക്ക് ചെയ്തു അതിൽനിന്നും സെലക്ട് ചെയ്യാവുന്നതാണ്.
Amount കൊടുക്കണം അതിനുശേഷം save ബട്ടൺ ക്ലിക്ക് ചെയ്യുക.
Upload Documents : ഇവിടെ ഒന്നും ചെയ്യേണ്ടതില്ല
ഇത്രയും വിവരങ്ങൾ ചേർത്തിയതിനുശേഷം താഴെ കാണുന്ന Preview ബട്ടണിൽ ക്ലിക്ക് ചെയ്താൽ പ്രൊസീഡിംഗ്സ് Preview കാണാവുന്നതാണ്. Preview നോക്കി എല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം Send For Approval എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്യുന്നതോടുകൂടി പ്രോസീഡിങ്ങ്സ് തയ്യാറാക്കൽ പൂർത്തിയാകുന്നതാണ്.
7.Proceedings Approval [DDO Admin Login ]
DDO Admin > അഡ്മിൻ റോളില്‍ ലോഗിൻ ചെയ്യുക.
Bims DDO Admin Login >>TSB >> Proceeding Approval എന്നതിൽ അപ്രൂവ് എന്ന കോളത്തിൽ ഉള്ള Go ബട്ടൺ ക്ലിക്ക് ചെയ്യുക.
DDO തയ്യാറാക്കിയ പ്രൊസീഡിംഗ്സ് കാണാവുന്നതാണ്.Remarks ബോക്സിൽ Approved എന്ന് ടൈപ്പ് ചെയ്ത് Approve ബട്ടണിൽ ക്ലിക്ക് ചെയ്യുക.