KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

തൊഴില്‍ നികുതി സ്ലാബ് പരിഷ്കരിച്ചു




തദ്ദേശ സ്വയംഭരണ വകപ്പ്‌- ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത പ്രകാരം പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും തൊഴില്‍ നികുതി സ്ലാബ്  പരിഷ്ക്കരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കു ന്നു.


തദ്ദേശ സ്വയംഭരണ (ആര്‍.സി) വകുപ്പ്‌


സ.ഉ.(സാധാ) നം.1149/2024/LSGD തീയതി,തിരുവനന്തപുരം, 27-06-2024



പരാമര്‍ശം:- 25.06.2022-ലെ സ. ഉ (കൈ) നം. 110/2022/ധന ഉത്തരവ്‌.


ഉത്തരവ്‌

ആറാം സംസ്ഥാന ധനകാര്യ, കമ്മീഷന്‍ രണ്ടാമത്‌ റിപ്പോര്‍ട്ടില്‍ ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും തൊഴില്‍ നികുതി സ്ലാബുകള്‍ പരിഷ്കരിക്കുന്നതിനായി സര്‍ക്കാരില്‍ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ഈ ശിപാര്‍ശ അംഗീകരിച്ച്‌ പരാമര്‍ശം (1)-ലെ പൊതു ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌.


2. തൊഴില്‍ നികുതി സ്ലാബുകള്‍ പരിഷ്കരിക്കുന്നതു സംബന്ധിച്ച വിഷയം സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ രണ്ടാമത്‌ റിപ്പോര്‍ട്ടിലെ 2.118 നമ്പര്‍ ശിപാര്‍ശയിലെ നിരക്കില്‍ ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും തൊഴില്‍ നികുതി സ്ലാബുകള്‍ ചുവടെ ചേര്‍ത്തിട്ടുള്ള പ്രകാരം പരിഷ്കരിച്ചു ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.





3.തൊഴില്‍ നികുതി നിരക്കുകള്‍ക്ക്‌ 2024 രണ്ടാം അര്‍ദ്ധ വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്‌. 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് , 2005-ലെ കേരള മുനിസിപ്പാലിറ്റി (തൊഴില്‍ നികുതി) ചട്ടം, 1994-ലെ കേരള പഞ്ചായത്ത്‌ രാജ്‌ ആക്റ്റ് , 1996-ലെ കേരള പഞ്ചായത്ത്‌ രാജ്‌ (തൊഴില്‍ നികുതി) ചട്ടം എന്നിവയില്‍ പുതുക്കിയ LSGD-RC2/13/2024-LSGD സ.ഉ.സാധാ.നം 1149/2024/LSGD നിരക്ക്‌ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ആവശ്യമായ ഭേദഗതി വരുത്തുന്നതാണ്‌. 


 (ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം)

ഡോ. ഷര്‍മിള മേരി ജോസഫ്‌

പ്രിന്‍സിപ്പല്‍ സെക്രട്ടറി




Popular Posts

Category